ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയവും നെഹ്റു യുവ കേന്ദ്രയും ചേർന്ന് ജില്ലകൾ തോറും യുവ സംവാദം സംഘടിപ്പിക്കുന്നു. 2023 ഏപ്രിൽ ഒന്ന് മുതൽ മെയ് 31 വരെ ഇന്ത്യ@2047 എന്ന പേരിൽ സാമൂഹിക സന്നദ്ധ സംഘടനകളുടെ പങ്കാളിത്തത്തോടെയാണ് പരിപാടി നടക്കുക.
നെഹ്റു യുവ കേന്ദ്രയുടെ മാർഗ്ഗ നിർദ്ദേശങ്ങൾക്ക് അനുസൃതമായി യുവ സംവാദ പരിപാടി
സംഘടിപ്പിക്കുന്നതിന് യൂത്ത് ക്ലബുകളടക്കമുള്ള സംഘടനകൾക്ക് പരമാവധി ഇരുപതിനായിരം രൂപ വരെ സാമ്പത്തിക സഹായം നൽകും.
പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യ ദിന പ്രഭാഷണത്തിലെ അഞ്ചു് പ്രതിജ്ഞകൾ പ്രമേയമാക്കി രാജ്യത്തിൻറെ ഭാവി വികസനത്തെക്കുറിച്ച് വിദഗ്ദ്ധരുടെ നേതൃത്വത്തിൽ ഓരോ ജില്ലയിലും മൂന്ന് സംവാദങ്ങളാണ് സംഘടിപ്പിക്കുക. ഇതിനായി ജില്ലയിൽ നിന്ന് മൂന്ന് വീതം സംഘടനകളെ
തിരഞ്ഞെടുക്കും.
വിശദ വിവരങ്ങൾക്കും അപേക്ഷ ഫോറത്തിനും നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർമാരുമായി ബന്ധപ്പെടേണ്ടതാണ്.