പ്രമാടം ഗ്രാമ പഞ്ചായത്തിൽ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റെ നവനിത്ത് എൻ ന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ കോന്നി വാട്ടർ അതോറിട്ടി ഓഫീസ് ഉപരോധിച്ചു.
ഉപരോധ സമരം പഞ്ചായത്ത് പ്രസിഡന്റെ എൻ നവനിത്ത് ഉദ്ഘാടനം ചെയ്തു ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ കെ എം മോഹനൻ നായർ ,രാജി സി ബാബു, ജി.ഹരികൃഷ്ണൻ , നിഖിൽ ചെറിയാൻ, തങ്കമണി ടീച്ചർ, നിഷ മനോജ്, മിനി റെജി, രാഗി സനൂപ്, ആനന്ദവല്ലിയമ്മ, വാഴ വിള അച്ചുതൻ നായർ , ആസൂത്രണ സമതി അംഗങ്ങൾ കെ പ്രകാശ് കുമാർ , കെ.ആർ ജയൻ , CDS ചെർപെഴ്സൺ ബിന്ദു അനിൽ, CDS അംഗങ്ങൾ എന്നിവർ സംസാരിച്ചു.പഞ്ചായത്ത് ഭരണ സമതിയുമായി ചർച്ച ചെയ്ത് ജലവിതരണത്തിൽ ക്രമീകരണങ്ങൾ ഉണ്ടാക്കാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ചു.