സ്ത്രീകള്‍ നടത്തേണ്ടത് സമത്വത്തിനായുള്ള പോരാട്ടം: മേയര്‍ പ്രസന്നാ ഏണസ്റ്റ്
പുരുഷവിദ്വേഷമല്ല മറിച്ച് ഭരണഘടന നല്‍കുന്ന സമത്വത്തിനായുള്ള പോരാട്ടമാണ് സ്ത്രീകള്‍ നടത്തേണ്ടതെന്ന് മേയര്‍ പ്രസന്നാ ഏണസ്റ്റ് പറഞ്ഞു. രാഷ് ട്രാന്തര വനിതാ ദിനാചരണത്തോട് അനുബന്ധിച്ച് ജില്ലാ വനിതാ ശിശുവികസന ഓഫീസ് എസ് എന്‍ കോളജില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. നിരവധി പോരാട്ടങ്ങളിലൂടെയാണ് സ്ത്രീകള്‍ ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം കൈവരിച്ചത്. മാറുമറയ്ക്കാനും വഴിനടക്കാനും സാധിക്കാതിരുന്ന ഇന്നലകളുടെ ചരിത്രത്തെ മാറ്റിമറിച്ചത് സ്ത്രീകളുടെ കരുത്തുറ്റ പോരാട്ടങ്ങളിലൂടെയാണ്. ഇന്ന് പുരുഷനോടൊപ്പം നിയമനിര്‍മാണത്തില്‍ പോലും സ്ത്രീകള്‍ പങ്കാളിത്തം വഹിക്കുന്നുണ്ട് എന്നത് അഭിമാനകരമാണ്. സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി ഒരു വകുപ്പുതന്നെ രൂപീകരിച്ച കേരളത്തിന്റെ ദീര്‍ഘദൃഷ്ടി പ്രശംസനീയമാണെന്നും മേയര്‍ പറഞ്ഞു. വിശിഷ്ടാതിഥിയായിരുന്ന ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണിനെ ചടങ്ങില്‍ ആദരിച്ചു.
ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ പി ബിജി അധ്യക്ഷത വഹിച്ചു. എസ് എന്‍ കോളജ് പ്രിന്‍സിപ്പല്‍ നിഷ ജെ തറയില്‍, വനിത സെല്‍ സി ഐ അനിലകുമാരി, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ഡോ എസ്.വിദ്യ, വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പ്രസന്ന കുമാരി, ഡോ.ദേവിരാജ്, ഐ സി ഡി എസ് പ്രോഗ്രാം ഓഫീസര്‍ ആര്‍. നിഷ തുടങ്ങിയവര്‍ സംസാരിച്ചു.
അപേക്ഷ ക്ഷണിച്ചു
ഐ എച്ച് ആര്‍ ഡിയുടെ കരുനാഗപ്പള്ളി എഞ്ചിനീയറിങ് കോളജില്‍ സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18-45 വയസ്.
എഞ്ചിനീയര്‍ ടെക്‌നിക്കല്‍ സപ്പോര്‍ട്ട് (ലെവല്‍-1): യോഗ്യത- പ്ലസ് ടു/ ഐ ടി ഐ, ഓഫീസ് അസിസ്റ്റന്റ്: യോഗ്യത- ഡിഗ്രി/ഐ ടി ഐ, ഓഫീസ് ഓപ്പറേഷന്‍ എക്‌സിക്യൂട്ടീവ് : യോഗ്യത- പ്ലസ് ടു, ടെക്‌നിക്കല്‍ സപ്പോര്‍ട്ട് എഞ്ചിനീയര്‍: യോഗ്യത പ്ലസ് ടു/ ഐ ടി ഐ.
അവസാന തീയതി: മാര്‍ച്ച് 15. വിവരങ്ങള്‍ക്ക് കോളജുമായി ബന്ധപ്പെടണം. ഫോണ്‍: 0476 2665935, 9446081624.
വോക്ക് ഇന്‍ ഇന്റര്‍വ്യൂ
അഞ്ചല്‍, ചടയമംഗലം ബ്ലോക്കുകളിലെ മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്ക് കരാറടിസ്ഥാനത്തില്‍ പാരാവെറ്റിനെ നിയമിക്കുന്നു. യോഗ്യത: വെറ്ററിനറി ലബോറട്ടറി ടെക്കനിക്‌സില്‍ സ്റ്റെപെന്‍ഡറി ട്രെയിനിങ് സര്‍ട്ടിഫിക്കറിറ്റോടു കൂടിയുള്ള വി എച്ച് എസ് ഇ, കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും നേടിയ ഫാര്‍മസി, നഴ്‌സിങ്. ഇവരുടെ അഭാവത്തില്‍ വി എച്ച് എസ് ഇ ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്റ് അല്ലെങ്കില്‍ ഡയറി ഫാര്‍മര്‍ എന്റര്‍പ്രണര്‍/ സ്‌മോള്‍ പൗള്‍ട്രി ഫാര്‍മര്‍ എന്നിവയില്‍ എന്‍ എസ് ക്യു എഫ് കോഴ്‌സ് കഴിഞ്ഞവരെ പരിഗണിക്കും. മാര്‍ച്ച് 14ന് രാവിലെ 10ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടത്തുന്ന വോക്ക് ഇന്‍ ഇന്റവ്യൂവില്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍- 0474 2793464.
ഇ-ടെന്‍ഡര്‍
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ സാന്ത്വന പരിചരണ കേന്ദ്രത്തില്‍ ഫിസിയോതെറാപ്പി ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ഇ- ടെന്‍ഡര്‍ ക്ഷണിച്ചു. മാര്‍ച്ച് 15 വൈകിട്ട് മൂന്ന് വരെ സമര്‍പ്പിക്കാം. വിവരങ്ങള്‍ താലൂക്ക് ആശുപത്രിയില്‍ പ്രവൃത്തി ദിവസങ്ങളില്‍ ലഭിക്കും.
ടെന്‍ഡര്‍
സമഗ്രശിക്ഷാ കേരളം ജില്ലാ പ്രോജക്ട് ഓഫീസിലേക്ക് ഡയപ്പര്‍, വാട്ടര്‍ ബെഡ്, തെറാപ്പി മാറ്റ്, എയര്‍ ബെഡ്, ക്യാമറ, ടാബ് എന്നിവ വാങ്ങുന്നതിനും വിതരണം ചെയ്യുന്നതിനും ടെന്‍ഡര്‍ ക്ഷണിച്ചു. മാര്‍ച്ച് 13 വൈകിട്ട് നാല് വരെ സമര്‍പ്പിക്കാം. വിവരങ്ങള്‍ക്ക് സമഗ്രശിക്ഷാ കേരളം ജില്ലാ പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ 0474 2794098.
റീ- ടെന്‍ഡര്‍
സമഗ്രശിക്ഷാ കേരളം ജില്ലാ പ്രോജക്ട് ഓഫീസിലേക്ക് ക്യാമറ, ടാബ് എന്നിവ വാങ്ങുന്നതിനും വിതരണം ചെയ്യുന്നതിനും റീ- ടെന്‍ഡര്‍ ക്ഷണിച്ചു. മാര്‍ച്ച് 13 വൈകിട്ട് നാല് വരെ സമര്‍പ്പിക്കാം. ഫോണ്‍ 0474 2794098.
റീ- ടെന്‍ഡര്‍
കാഴ്ചപരിമിതിയുള്ള കുട്ടികള്‍ക്ക് ബ്രെയിലി സ്റ്റേഷനറി ഉപകരണങ്ങള്‍ വാങ്ങുന്നതിനും വിതരണം ചെയ്യുന്നതിനും ടെന്‍ഡര്‍ ക്ഷണിച്ചു. മാര്‍ച്ച് 13 വൈകിട്ട് നാല് വരെ സമര്‍പ്പിക്കാം. ഫോണ്‍ 0474 2794098.
തേക്ക്തടി ചില്ലറവില്പനക്ക്
പുനലൂര്‍ തടി വില്പന ഡിവിഷന് കീഴിലുള്ള തൂയ്യം, പത്തനാപുരം, കടയ്ക്കാമണ്‍ സര്‍ക്കാര്‍ തടിഡിപ്പോകളില്‍ മാര്‍ച്ച് 10 മുതല്‍ ഗാര്‍ഹികാവശ്യങ്ങള്‍ക്കായുള്ള തേക്ക്തടി ചില്ലറ വില്പന ആരംഭിക്കുന്നു. 2 ബി, സി, 3 ബി സി ഇനങ്ങളില്‍പ്പെട്ട തടികളാണുള്ളത്. വീട് നിര്‍മിക്കുന്നതിനുളള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് ലഭിച്ച അനുമതി പത്രം , കെട്ടിടത്തിന്റെ അംഗീകൃത പ്ലാന്‍, സ്‌കെച്ച്, പാന്‍, തിരിച്ചറിയല്‍ കാര്‍ഡുകള്‍ എന്നിവയുടെ പകര്‍പ്പും അഞ്ച് രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പും സഹിതം മേല്‍പ്പറഞ്ഞ തടിഡിപ്പോകളില്‍ സമീപിച്ചാല്‍ അഞ്ച് ക്യൂ. മീററര്‍ വരെ തേക്ക്് തടി വാങ്ങാവുന്നതാണ്. ഫോണ്‍ : 8547600527( തൂയ്യം), 8547600766( പത്തനാപുരം), 8547600762(കടയ്ക്കാമണ്‍), 0475 2222617(പുനലൂര്‍ ടിമ്പര്‍ സെയില്‍സ് വിഭാഗം).