Input your search keywords and press Enter.

മതില്‍ ചാടുന്നതിനിടെ റോഡിലേക്ക് വീണ മ്ലാവ് കഴുത്തൊടിഞ്ഞു ചത്തു

 

മതില്‍ എടുത്തു ചാടുന്നതിനിടെ റോഡിലേക്ക് വീണ മ്ലാവ് കഴുത്തൊടിഞ്ഞ് ചികില്‍സയിലിരിക്കേ ചത്തു. വടശേരിക്കര-ചിറ്റാര്‍ റോഡില്‍ അരീക്കക്കാവിനു അരീക്കകാവ് ഡിപ്പോയ്ക്ക് സമീപം ശനിയാഴ്ച രാവിലെയാണ് സംഭവം.

മ്ലാവ് പരുക്കേറ്റു റോഡില്‍ കിടക്കുകയായിരുന്നു. തൊട്ടടുത്ത മതില്‍ ചാടിക്കടക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായി റോഡില്‍ വീഴുകയായിരുന്നുവെന്ന് കരുതുന്നു.

ഗുരുതരമായി പരുക്കേറ്റ മ്ലാവിനെ റാന്നി റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്‍റെ സഹായത്തോട് ചിറ്റാര്‍ ഡെപ്യൂട്ടി ഫോറസ്റ്റ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് വെറ്റിനറി സര്‍ജന്‍ ഡോ. രാഹുല്‍ നായര്‍ സ്ഥലത്തെത്തി പോസ്റ്റുമാര്‍ട്ടം നടത്തി. മതില്‍ചാടി വീണപ്പോള്‍ കഴുത്തിനേറ്റ മുറിവാണ് അപകടകാരണം.

ചിറ്റാര്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ സെക്ഷന്‍ ഓഫീസര്‍മാരായ കെ ആര്‍ സുരേഷ്‌കുമാര്‍, മനു കുര്യാക്കോസ്, എം ശ്രീലാല്‍, സുബിമോള്‍ ജോസഫ് എന്നിവരും ആര്‍ ആര്‍ ടി ഉദ്യോഗസ്ഥരായ സതീഷ്‌കുമാര്‍, അരുണ്‍രാജ്, പ്രത്യുഷ്, ഫിറോസ്ഖാന്‍ എന്നിവരും രക്ഷാസംഘത്തിലുണ്ടായിരുന്നു.

error: Content is protected !!