ലോക അൽഷിമെഴ്‌സ് ദിനാചാരണത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലാ ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ‘സ്‌മൃതിനാശത്തെയും മേധാക്ഷയത്തെയും ചെറുക്കാൻ ഓർമ്മശക്തിയെ ജ്വലിപ്പിക്കാം’ എന്ന സന്ദേശമുയർത്തിക്കൊണ്ട് ലോക അൽഷിമെഴ്‌സ് ദിനാചാരണവും സൂപ്പർ മെമ്മറൈസർ & ബ്രെയിൻ പവർ ട്രെയിനർ അഡ്വ : ജിതേഷ്ജിയുടെ ‘ഓർമ്മയുടെ വിസ്മയം ‘ പരിപാടിയും സംഘടിപ്പിച്ചു
പത്തനംതിട്ട ഡിസ്ട്രിക്ട് & സെഷൻസ് ജഡ്ജ് പി സെയ്‌ദലവി ഉദ്ഘാടനം ചെയ്തു. അഭിഭാഷകാരുൾപ്പെടെയുള്ള പ്രൊഫഷണൽസ് ഏറ്റവുമധികം ഭയപ്പെടേണ്ട രോഗമാണ് പൂർണ്ണമായ സ്‌മൃതിനാശം സൃഷ്ടിക്കുന്ന അൽഷിമേഴ്സ് എന്ന് ജില്ലാ ജഡ്ജി അഭിപ്രായപ്പെട്ടു.
ലോകത്ത് അൽഷിമെഴ്‌സ് രോഗികളുടെ എണ്ണം അതിവേഗം നൂറു കോടിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന മാനവരാശിയെ ഏറ്റവുമധികം പ്രതികൂലമായി ബാധിക്കുന്ന മഹാവിപത്തായിട്ടാണ് അൽഷിമെഴ്‌സിനെ കാണുന്നത്. കേരളീയ സമൂഹവും ഇക്കാര്യം ഗൗരവതരമായി കാണണം. ജില്ലാ ജഡ്ജി പറഞ്ഞു.
ജില്ലാ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ : ഷാo കുരുവിള അദ്ധ്യക്ഷത വഹിച്ചു. അഡ്വ : ജിതേഷ്ജി, ബാർ അസോസിയേഷൻ സെക്രട്ടറി കിരൺ രാജ്, ട്രഷറർ അഡ്വ: ടി എച്ച് സിറാജ്ജുദ്ദീൻ എന്നിവർ പ്രസംഗിച്ചു.