സായുധപോരാട്ടത്തിലൂടെ മണിപ്പൂരിനെ ഇന്ത്യയില്‍ നിന്ന് വേര്‍പ്പെടുത്തി ഒരു സ്വതന്ത്രരാഷ്ട്രം സ്ഥാപിക്കുകയും മണിപ്പൂര്‍ ജനതയെ ഇതിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന മണിപ്പുരിലെ മെയ്‌ത്തി ഗോത്ര അനുകൂല സംഘടനകളെ നിരോധിച്ച് കേന്ദ്രആഭ്യന്തരമന്ത്രാലയം വിജ്ഞാപനമിറക്കി.നിയമവിരുദ്ധ പ്രവര്‍ത്തന നിരോധനനിയമ (യു.എ.പി.എ.) ത്തിന്‍റെ പരിധിയിലുള്‍പ്പെടുത്തി അഞ്ചുവര്‍ഷത്തേക്കാണ് നിരോധനം.
പീപ്പിള്‍സ് ലിബറേഷന്‍സ് ആര്‍മി (പി.എല്‍.എ), ഇതിന്റെ രാഷ്ട്രീയ സംഘടനയായ റെവല്യൂഷണറി പീപ്പിള്‍സ് ഫ്രണ്ട് (ആര്‍.പി.എഫ്), യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട്(യു.എന്‍.എല്‍.എഫ്), ഇതിന്റെ സായുധവിഭാഗമായ മണിപ്പര്‍ പീപ്പിള്‍സ് ആര്‍മി(എം.പി.എ), പീപ്പിള്‍സ് റെവലൂഷണറി പാര്‍ട്ടി ഓഫ് കങ്‌ലെയ് പാക്ക് (പി.ആര്‍.ഇ.പി.എ.കെ), ഇതിന്റെ സായുധവിഭാഗമായ റെഡ് ആര്‍മി, കങ്‌ലെയ്പാക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (കെ.സി.പി), ഇവരുടെ സായുധസംഘടന റെഡ് ആര്‍മി, കങ്‌ലെയ് യഓല്‍ കന്‍ബ ലുപ്പ് (കെ.വൈ.കെ.എല്‍),ദ കോര്‍ഡിനേഷന്‍ കമ്മിറ്റി (കോര്‍കോം), അലയന്‍സ് ഫോര്‍ സോഷ്യലിസ്റ്റ് യൂണിറ്റി കങ്‌ലെയ്പാക്ക് (എ.എസ്.യു.കെ.)എന്നീ സംഘടനകളെയാണ് നിയമവിരുദ്ധമായി പ്രഖ്യാപിച്ച് നിരോധിച്ചത്.നവംബര്‍ 13 മുതല്‍ പ്രാബല്യത്തില്‍ വന്ന ഉത്തരവിന്‍റെ കാലാവധി അഞ്ചുവര്‍ഷമാണ്.