Input your search keywords and press Enter.

പമ്പയില്‍ നിന്നും 18 യാചകരെ കണ്ടെത്തി : സുരക്ഷാ കേന്ദ്രത്തിലേക്ക് മാറ്റി

ഹൈക്കോടതിയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ യാചക നിരോധിത മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള പമ്പയില്‍ നിന്നും 18 യാചകരെ പോലീസ് കണ്ടെത്തി . ബീഹാര്‍ ,തമിഴ്‌നാട്‌ നിവാസികളാണ് പിടിയിലായത് . നീലിമല , മരക്കൂട്ടം , പമ്പ ഗണപതി കോവില്‍ എന്നിവിടെ പമ്പ സി ഐ എസ് മഹേഷ്‌ , ജില്ലാ സാമൂഹിക വകുപ്പ് ഓഫീസര്‍ ബി മോഹന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് യാചകരെ കണ്ടെത്തിയത് . ചെറുപ്പക്കാരും പ്രായം ഉള്ളവരും ആണ് അലഞ്ഞു തിരിഞ്ഞു നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത് .

ഇവരെ പമ്പയില്‍ എത്തിച്ചവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല . പമ്പ ,ശബരിമല തുടങ്ങിയ പ്രദേശങ്ങള്‍ യാചക നിരോധന മേഖലയായി ഹൈക്കോടതി മുന്‍ തീര്‍ഥാടന കാലയളവില്‍ തന്നെ പ്രഖ്യാപിച്ചിരുന്നു . ഇവരെ ഇവിടെ കൊണ്ട് വന്നത് യാചക മാഫിയ ആണോ എന്ന് പോലീസ് പരിശോധിക്കും .

നീലിമല , മരക്കൂട്ടം, ഗണപതി കോവിൽ ഭാഗങ്ങളിലായി ഭിക്ഷാടനം നടത്തിവന്ന തമിഴ് നാട് സ്വദേശികളായ 6 സ്ത്രീകളെയും 2 പുരുഷൻമാരെയും, ബീഹാർ സ്വദേശികളായ 12 പുരുഷൻമാരെയും ജില്ലാ സാമൂഹ്യനീതി വകുപ്പിൻ്റെ നിർദ്ദേശപ്രകാരം അടൂർ മഹാത്മ ജനസേവന കേന്ദ്രം ഏറ്റെടുത്തു.

പമ്പ പോലീസ് സർക്കിൾ ഇൻസ്പെക്ടർ എസ് മഹേഷ്, സബ് ഇൻസ്പെക്ടർ ആദർശ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് ഭിക്ഷാടകരെ കണ്ടെത്തിയത്.ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസർ ബി.മോഹൻ, അടൂർ മഹാത്മ ജനസേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല സെക്രട്ടറി പ്രീഷിൽഡ ,മാനുഷിക സേവാ പ്രവർത്തകരായ മഞ്ജുഷ വിനോദ് , നിഖിൽ ഡി, പ്രീത ജോൺ, വിനോദ് ആർ, അമൽരാജ് എന്നിവർ സ്ഥലത്തെത്തിയാണ് ഇവരെ ഏറ്റെടുത്തത്.

തമിഴ്നാട് കോവിൽപ്പെട്ടി സ്വദേശിനി രാജലക്ഷ്മി (60) തേനി സ്വദേശിനികളായ ശിവനമ്മാൾ (67), മാമൈ (60), കണ്ണമ്മ (93), സുബ്ബലക്ഷ്മി (62) പഞ്ചമ്മ (75) എന്നിവരാണ് സ്ത്രീകൾ , തേനി സ്വദേശികളായ അനന്ദകുമാർ (30) കരികാലൻ (18) ബീഹാർ സ്വദേശികളായ ഗോപാൽ ഗിരി (22), അനിൽകുമാർ (24), ചന്ദകുമാർ (20, രാജ് കുമാർ (26) , മുകേഷ് കുമാർ (20) ,സന്തോഷ് കുമാർ (20) മനോജ് കുമാർ (20) രവികുമാർ (26) അഖിലേഷ് കുമാർ (23) അഖിലേഷ് (24 ) എന്നിവരെയാണ് ഏറ്റെടുത്തത് . ഇവരിൽ ആവശ്യമുള്ളവർക്ക് സംരക്ഷണമൊരുക്കുമെന്നും, ബാക്കിയുള്ളവരെ സ്വദേശത്തേക്ക് എത്തിക്കുമെന്നും മഹാത്മ ചെയർമാൻ രാജേഷ് തിരുവല്ല അറിയിച്ചു. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം യാചക നിരോധിത മേഖലയിൽ കണ്ടെത്തിയവരെയാണ് കസ്റ്റഡിയിൽ എടുത്തതെന്നും, ഇനിയും ഇത്തരം ആളുകളെ കണ്ടാൽ നടപടി ഉണ്ടാകുമെന്നും പമ്പ പോലീസ് പറഞ്ഞു.

error: Content is protected !!