Input your search keywords and press Enter.

ഡോ. എം. എസ്. സുനിലിന്റെ 294 -മത് സ്നേഹഭവനം

സാമൂഹിക പ്രവർത്തക ഡോ.എം .എസ് .സുനിൽ ഭവനരഹിതരായ സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ കഴിയുന്ന  നിരാശ്രയക്ക് പണിത് നൽകുന്ന 294 ആമത്തെ സ്നേഹ ഭവനം മലേശമംഗലം പട്ടിപ്പറമ്പ് കുറുമങ്ങാട്ടുപടി സുധയ്ക്കും രണ്ട് കുട്ടികൾക്കും ആയി യൂണിഫൈഡ് വേർഡ് മലയാളി കൗൺസിൽ ശിക്കാഗോ ചാപ്റ്ററിന്റെ സഹായത്താൽ പണിതു നൽകിയ വീടിൻറെ താക്കോൽദാനവും ഉദ്ഘാടനവും വേൾഡ് മലയാളി കൗൺസിൽ ഷിക്കാഗോ ചാപ്റ്ററിന്റെ വൈസ് പ്രസിഡൻറ് ഫിലിപ്പ് ലൂക്കോസ് പുത്തൻപുരയിൽ നിർവഹിച്ചു.

 

വർഷങ്ങളായി ഭർത്താവ് ഉപേക്ഷിച്ച സുധ രണ്ട് മക്കളുമായി സ്വന്തമായി വീടില്ലാത്ത അവസ്ഥയിൽ കഴിയുകയായിരുന്നു. ഇവരുടെ അവസ്ഥ മനസ്സിലാക്കി ടീച്ചർ ഇവർക്കായി വീട് പൂർത്തീകരിച്ച് നൽകുകയായിരുന്നു.

 

ശിക്കാഗോ വേൾഡ് മലയാളി ചാപ്റ്റർ നൽകുന്ന പത്താമത്തെ വീടായിരുന്നു സുധയ്ക്കായി നൽകിയത്. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് കെ .പത്മജ., ആർ. ഉണ്ണികൃഷ്ണൻ., പ്രോജക്ട് കോഡിനേറ്റർ കെ. പി .ജയലാൽ., ജേക്കബ് തുണ്ടിയിൽ., ടി. പി. രവികുമാർ ., വി. രാമനാഥൻ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!