Input your search keywords and press Enter.

പി.എസ്.സി പരീക്ഷാ പരിശീലനം

തിരുവനന്തപുരം തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്റെ പത്താം നിലയിൽ പ്രവർത്തിക്കുന്ന പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ 150 മണിക്കൂർ ദൈർഘ്യമുള്ള പി.എസ്.സി മത്സര പരിക്ഷാ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

ജനുവരി 8 മുതൽ ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ 4 മണിവരെ ക്രമീകരിച്ചിരിക്കുന്ന ക്ലാസുകളിൽ പങ്കെടുക്കുവാൻ താത്പര്യമുള്ള ഉദ്യോഗാർഥികൾ ജനുവരി ആറിന് വൈകിട്ട് അഞ്ചിനകം സർട്ടഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഹാജരായി രജിസ്റ്റർ ചെയ്യണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ജനുവരി 8നു രാവിലെ 10 മുതൽ ക്ലാസുകൾ ആരംഭിക്കും. വിശദവിവരങ്ങൾക്ക് : 8574676096, 0471 2330756

error: Content is protected !!