പത്തനംതിട്ടജില്ലയിലെ കർഷകരെ വന്യജീവി ഭീഷണിയിൽ നിന്നും സംരക്ഷിക്കണം എന്ന് ഐക്യ കർഷക സംഘം റാന്നി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു .സമ്മേളനം പി എം ചാക്കോയുടെ അദ്ധ്യക്ഷതയിൽ ആര്‍ എസ് പി റാന്നി മണ്ഡലം സെക്രട്ടറി സജി നെല്ലുവേലി ഉദ്ഘാടനം ചെയ്തു .
പത്തനംതിട്ട ജില്ലയിലെ എല്ലാ മലയോര പ്രദേശങ്ങളിലും പന്നി,ആന,പുലി,കടുവാ,മല അണ്ണാൻ മുതലായ വന്യ ജീവികളുടെ അക്രമണം രൂക്ഷമാണ് ഇതുമൂലം കർഷകരുടെ ജീവൻ തന്നെ ഭീഷണിയെ നേരിടുന്നു ദൈനംദിന ജീവിതവും സാമ്പത്തിക ഭദ്രതയും താറുമാറായിരിക്കുകയാണ് .
ഇതിനു പരിഹാരം കാണുന്നതിന് വേണ്ടി കേന്ദ്ര കേരള സർക്കാരുകൾ ഉടൻ നടപടി സ്വീകരിച്ചില്ലാഎങ്കിൽ ജില്ലയിൽ ഐക്യ കർഷക സംഘത്തിന്റെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അദ്ദേഹം സർക്കാരിന് മുന്നറിയിപ്പ് നൽകി . ജില്ലാ പ്രസിഡന്റ് രവിപിള്ള മുഖ്യപ്രഭാഷണം നടത്തി .
ജോൺസ് യോഹന്നാൻ,ഡാനിയേൽ ബാബു,ഷിബു തോമസ്,വിലാസ ചന്ദ്രൻ,സുനിൽ കുമാർ,ജോൺസൺ KJ,രമേശൻ എന്നിവർ പ്രസംഗിച്ചു.
ഷിബു തോമസ് (പ്രസിഡന്റ് )സുനിൽ കുമാർ (സെക്രട്ടറി)ജോൺസൺ,വിലാസ ചന്ദ്രൻ (വൈസ് പ്രസിഡന്റ്മാർ)രമേശൻ (ജോയിന്റ് സെക്രട്ടറി )കൂടാതെ 10 അംഗ മണ്ഡലം കമ്മറ്റിയേയും തിരഞ്ഞെടുത്തു.