Input your search keywords and press Enter.

വിട്ടുവീഴ്ച്ചയുമില്ലാത്ത മത്സരമായിരിക്കും പത്തനംതിട്ടയില്‍ : പി സി ജോര്‍ജ്

 

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ അസംതൃപ്തി പരസ്യമാക്കിയ പി സി ജോര്‍ജിനെ അനുനയിപ്പിക്കാന്‍ അനിൽ ആന്റണി നേരിട്ടെത്തി. പത്തനംതിട്ട ലോക്‌സഭാ മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി പി സി ജോര്‍ജിന്റെ പൂഞ്ഞാറിലെ വീട്ടിലെത്തി. പി സി ജോര്‍ജിന്റെ പിന്തുണ നേടിയ ശേഷം മണ്ഡല പര്യടനം തുടങ്ങുമെന്ന് നേരത്തെ അനില്‍ ആന്റണി അറിയിച്ചിരുന്നു. ബിജെപി നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം ജില്ലാ നേതാക്കള്‍ക്കൊപ്പമാണ് അനില്‍ ആന്റണി പി സി ജോര്‍ജിനെ കാണാനെത്തിയത്. മധുരം നല്‍കിയാണ് പി സി ജോര്‍ജ് അനില്‍ ആന്റണിയെ സ്വീകരിച്ചത്. യാതൊരു വിട്ടുവീഴ്ച്ചയുമില്ലാത്ത മത്സരമായിരിക്കും പത്തനംതിട്ടയിലെന്ന് പി സി ജോര്‍ജ് പ്രതികരിച്ചു.

കേരളത്തിലെ ജനങ്ങൾക്കു മുന്നിൽ അനിൽ ആന്റണിയെന്ന് പറഞ്ഞാൽ എ.കെ.ആന്റണിയുടെ മകനാണ്. അതു വലിയ അംഗീകാരമാണ്. പത്തനംതിട്ടയിൽ അനിൽ ആന്റണിയെ ബിജെപി സ്ഥാനാർഥിയായി നിശ്ചയിച്ചത് പാർട്ടി തീരുമാനമാണ്. ഞാൻ സ്ഥാനാർഥിയാകുമെന്ന് ഒരു സ്ഥലത്തും പറഞ്ഞിട്ടില്ല. ചില വട്ടന്മാർ ഇങ്ങനെ പറഞ്ഞോണ്ട് നടന്നാൽ ഉത്തരം പറയാൻ നേരമില്ല. യാതൊരു വിട്ടു വീഴ്ചയുമില്ലാത്ത പോരാട്ടമാണ്. നല്ല മത്സരമായിരിക്കും. കാണിച്ചു തരാം ജയിക്കുന്നത് എങ്ങനെയാണെന്ന്’, പിസി ജോർജ് പറഞ്ഞു.

‘ക്രിസ്ത്യന്‍ പിന്തുണ ഉറപ്പാക്കും. ഞാനുമായി നേരിട്ടുള്ള ബന്ധമാണ്. അനില്‍ ആന്റണിക്ക് വേണ്ടി ഞാന്‍ പോകേണ്ടിടത്ത് ഞാന്‍ പോകും, പ്രവര്‍ത്തകര്‍ പോകേണ്ടിയിടത്ത് പ്രവര്‍ത്തകര്‍ പോകും. പലരോടും സംസാരിച്ചുകഴിഞ്ഞു. തര്‍ക്കങ്ങള്‍ പരിഹരിക്കും. കാസയുടെ പിന്തുണ ഉറപ്പാക്കും. പാര്‍ട്ടി തീരുമാനം എല്ലാവരും അംഗീകരിക്കണം. ആ മര്യാദ കാണിക്കണം’ പി സി ജോര്‍ജ് പ്രതികരിച്ചു. പിസി ജോര്‍ജിന് പിണക്കമെന്നത് മാധ്യമ സൃഷ്ടിയെന്ന് അനിൽ ആന്‍റണി പറഞ്ഞു.

error: Content is protected !!