Input your search keywords and press Enter.

ഹെയർ ട്രാൻസ്പ്ലാന്റേഷൻ : യോഗ്യതയില്ലാത്തവർക്കെതിരെ നടപടി

 

മതിയായ യോഗ്യതയില്ലാത്ത ദന്ത ഡോക്ടർമാർ ഹെയർ ട്രാൻസ്പ്ലാന്റേഷൻ, മറ്റു കോസ്മെറ്റിക് ചികിത്സകൾ നടത്തുന്നതായി നിരവധി പരാതികൾ കേരള ദന്തൽ ലഭിച്ച സാഹചര്യത്തിൽ കർശന നടപടി സ്വീകരിക്കും.

ദന്തൽ കൗൺസിൽ ഓഫ് ഇന്ത്യ പുറപ്പെടുവിച്ച 2022 ഡിസംബർ 6 ലെ DE-130 (ARPM-General)-2022/97 മാർഗ്ഗരേഖയിൽ ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജൻമാർക്ക് (MDS-OMFS) മതിയായ ചികിത്സാ സൗകര്യങ്ങളോടെ ഈ ചികിത്സകൾ നടത്താമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

മാർഗരേഖയിലെ മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ ദന്ത ഡോക്ടർമാർ ഈ ചികിത്സകൾ നടത്താവൂ. എത്തിക്സിനു വിരുദ്ധമായ പ്രവൃത്തി കണ്ടാൽ കർശന അച്ചടക്ക നടപടിക്ക് വിധേയരാകേണ്ടി വരുമെന്ന് കേരള ദന്തൽ കൗൺസിൽ അറിയിച്ചു.

error: Content is protected !!