Input your search keywords and press Enter.

അടുത്ത വർഷത്തേക്കുള്ള പാഠപുസ്‌തക വിതരണം സ്കൂളുകളില്‍ തുടങ്ങി

 

പാഠപുസ്‌തകങ്ങൾ സ്‌കൂളിലെത്തിച്ച് ചരിത്രം സൃഷ്‌ടിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ്. 2,4,6,8,10 ക്ലാസുകളിലേക്കുള്ള മലയാളം,ഇംഗ്ലീഷ്, തമിഴ്, കന്നഡ മീഡിയങ്ങളിലായി 1,43,71,650 പാഠപുസ്‌തകങ്ങളാണ് സംസ്ഥാനത്ത് വിതരണം ചെയ്യുന്നത്.

പാഠപുസ്‌തകത്തിന്‍റെ ഫോട്ടോസ്‌റ്റാറ്റിനായി ആരും ഓടേണ്ടതില്ല . 1, 3, 5, 7, 9 ക്ലാസുകളിലെ പരിഷ്‌കരിച്ച പാഠപുസ്‌തകങ്ങൾ മെയ് ആദ്യം വിതരണം ചെയ്യും. പാഠപുസ്‌തകങ്ങളുടെ ഡിജിറ്റൽപതിപ്പും ലഭ്യമാക്കും. കൃത്യമായ ആസൂത്രണത്തോടെയാണ് വിദ്യാഭ്യാസ വകുപ്പ് പ്രവർത്തിക്കുന്നത് . സർക്കാർ വിദ്യാലയങ്ങളിൽ വിദ്യാർത്ഥികളുടെ എണ്ണം വർധിക്കുന്നതിന് കാരണം ഇതാണ് .

error: Content is protected !!