Input your search keywords and press Enter.

പാലക്കാട് ജില്ലാ വാർത്തകൾ (14/05/2024)

വെല്‍ഫെയര്‍ ബോര്‍ഡംഗത്വത്തിന് ജൂണ്‍ മൂന്ന് വരെ അപേക്ഷിക്കാം

കേരള ബില്‍ഡിങ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡില്‍ അംഗത്വത്തിനായി 18 വയസ്സ് പൂര്‍ത്തിയായവരും 55 വയസ്സ് കവിയാത്തവരുമായ നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്യുന്ന പാലക്കാട് നിയോജക മണ്ഡലത്തില്‍ സ്ഥിരതാമസക്കാരായ തൊഴിലാളികള്‍ക്ക് ജൂണ്‍ മൂന്ന് വരെ പാലക്കാട് ജില്ല ഓഫീസില്‍ അപേക്ഷിക്കാമെന്ന് അഡീഷണല്‍ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2546873.

 

സൈക്കോളജി ഗസറ്റ് അധ്യാപക ഒഴിവിലേക്ക് അപേക്ഷിക്കാം

പാലക്കാട് ഗവ വിക്ടോറിയ കോളെജില്‍ സൈക്കോളജി വകുപ്പില്‍ ഗസറ്റ് അധ്യാപക ഒഴിവിലേക്ക് അപേക്ഷിക്കാം.യു.ജി.സി നെറ്റ് യോഗ്യതയുള്ളവര്‍ക്കാണ് അവസരം അവരുടെ അഭാവത്തില്‍ 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് ബിരുദാനന്തര ബിരുദതലത്തില്‍ നേടിയിട്ടുള്ളവരെയും പരിഗണിക്കും. അര്‍ഹരായവര്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സഹിതം ജൂണ്‍ ആറിന് രാവിലെ 10:30 ന് കോളെജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിന് മുമ്പ് കോളെജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0491-2576773.

 

എല്‍.ബി.എസില്‍ തൊഴില്‍ അധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാം

കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ പാലക്കാട് ഉപ കേന്ദ്രത്തില്‍ മെയ് മാസത്തില്‍ ആരംഭിക്കുന്ന എന്‍ജിനീയറിങ്, ഡിപ്ലോമ ഉപരിപഠനം ആഗ്രഹിക്കുന്ന പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് പ്രോഗ്രാമിംഗ് ഇന്‍ പൈത്തണ്‍, പ്രോഗ്രാമിംഗ് ഇന്‍ സി++, പ്ലസ് ടു കൊമേഴ്‌സ് വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് യൂസിങ് ടാലി (ജി.എസ്.ടി), എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്ക് ഡാറ്റ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാം. കോളെജ് വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി ശനിയാഴ്ചകളില്‍ മാത്രം നടത്തുന്ന സ്‌പെഷ്യല്‍ ബാച്ചിലേക്കും അഡ്മിഷന്‍ ആരംഭിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കാന്‍ www.lbscentre.kerala.gov.in/service/courses സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്, എല്‍.ബി.എസ് സബ് സെന്റര്‍, നൂറണി, പാലക്കാട്-14 എന്ന വിലാസത്തില്‍ ലഭിക്കുമെന്ന് ഓഫീസര്‍ ഇന്‍ ചാര്‍ജ് അറിയിച്ചു. ഫോണ്‍: 0491-2527425, 9495793308.

 

ഡിജിറ്റല്‍ സര്‍വെ പൂര്‍ത്തിയാക്കി; ആക്ഷേപം അറിയിക്കാന്‍ 30 ദിവസം

പാലക്കാട് ജില്ലയില്‍ പട്ടാമ്പി താലൂക്കില്‍പ്പെട്ട പട്ടിത്തറ വില്ലേജില്‍ ഉള്‍പ്പെട്ടുവരുന്ന പ്രദേശങ്ങളിലെ ഡിജിറ്റല്‍ സര്‍വെ പൂര്‍ത്തിയാക്കി. തയ്യാറായ സര്‍വ്വേ റിക്കാര്‍ഡുകള്‍ ‘എന്റെ ഭൂമി’ പോര്‍ട്ടലിലും പട്ടിത്തറ ക്യാമ്പ് ഓഫീസിലും, വില്ലേജ് ഓഫീസ് പട്ടിത്തറയിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സര്‍വ്വേ റിക്കാര്‍ഡുകളില്‍ ആക്ഷേപമുള്ളപക്ഷം പരസ്യം പ്രസിദ്ധപ്പെടുത്തി 30 ദിവസങ്ങള്‍ക്കകം പാലക്കാട് റിസര്‍വ്വേ അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് ഫോറം 160 ല്‍ നേരിട്ടോ ‘എന്റെ ഭൂമി’ പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായോ സമര്‍പ്പിക്കാം. നിശ്ചിത ദിവസങ്ങള്‍ക്കകം അപ്പീല്‍ സമര്‍പ്പിക്കാത്തപക്ഷം റീസര്‍വേ റിക്കാര്‍ഡുകളില്‍ രേഖപ്പെടുത്തിയ ഉടമസ്ഥരുടെ പേരുവിവരം, അളവുകള്‍, അതിരുകള്‍, വിസ്തീര്‍ണ്ണം എന്നിവ കുറ്റമറ്റതായി പ്രഖ്യാപിച്ച് സര്‍വ്വേ അതിരടയാളം നിയമ വകുപ്പ് (13 ) അനുസരിച്ചുള്ള ഫൈനല്‍ നോട്ടിഫിക്കേഷന്‍ പരസ്യപ്പെടുത്തി റിക്കാര്‍ഡുകള്‍ അന്തിമമാക്കും. ഭൂഉടമസ്ഥര്‍ക്ക് https://enteboomi.kerala.gov.in പോര്‍ട്ടല്‍ സന്ദര്‍ശിച്ച് ഭൂമിയുടെ രേഖകള്‍ ഓണ്‍ലൈനായോ ക്യാമ്പ് ഓഫീസില്‍ സജ്ജീകരിച്ചിട്ടുള്ള സംവിധാനം വഴിയോ പരിശോധിക്കാം.

 

മെയ്മാസത്തെ ജില്ലാ വികസന സമിതി യോഗം ഇല്ല

മെയ് മാസത്തെ ജില്ലാ വികസന സമിതി യോഗം ഉണ്ടായിരിക്കുന്നതല്ലായെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

 

സഹകരണ ബാങ്ക് ഒഴിവുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കി

2023 ഒക്ടോബര്‍ 31ലെ ഗസറ്റില്‍ 470/2023 കാറ്റഗറി നമ്പറായി പ്രസിദ്ധപ്പെടുത്തിയ വിജ്ഞാപന പ്രകാരമുള്ള ജില്ല സഹകരണ ബാങ്കിലെ പ്യൂണ്‍/വാച്ച്മാന്‍ പാര്‍ട്ട് II (സൊസൈറ്റി ക്വാട്ട) രണ്ടാം എന്‍.സി.എ, എസ്.സി.സി.സി തസ്തികയിലേക്കുള്ള അപേക്ഷകള്‍ ലഭിക്കാത്തതിനാല്‍ പ്രസ്തുത തെരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കിയതായി ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2505398.

 

കെല്‍ട്രോണിൽ സര്‍ക്കാര്‍ അംഗീകൃത കോഴ്‌സ് പ്രവേശനം

കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം നോളെജ് സെന്ററില്‍ ലോജിസ്റ്റിക്‌സ് &എ.എം.പി സപ്ലൈചെയിന്‍ മാനേജ്‌മെന്റ്, ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക് മെയ്ന്റനന്‍സ്, അക്കൗണ്ടിംഗ് എന്നീ സര്‍ക്കാര്‍ അംഗീകൃത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ കുറ്റിപ്പുറത്തുള്ള കെല്‍ട്രോണ്‍ നോളെജ് സെന്ററുമായി ബന്ധപ്പെടണമെന്ന് ഹെഡ് ഓഫ് സെന്റര്‍ അറിയിച്ചു. ഫോണ്‍: 04942697288, 8590605276

 

ട്യൂട്ടര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം

പട്ടികജാതി വികസന വകുപ്പില്‍ ആലത്തൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന്റെ പരിധിയിലുള്ള വടക്കഞ്ചേരി, ആലത്തൂര്‍ ഗവ പ്രീമെട്രിക് ഹോസ്റ്റലുകളില്‍ 2024-2025 വര്‍ഷത്തേക്ക് ട്യൂട്ടര്‍മാരായി ജോലി നോക്കുന്നതിന് മതിയായ വിദ്യാഭ്യാസ യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഹൈസ്‌കൂള്‍ തലത്തില്‍ കണക്ക്, ഹിന്ദി, ഇംഗ്ലീഷ്, നാച്ചുറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങളിലും യു.പി വിഭാഗത്തില്‍ ഒരു ക്ലാസിന് ഒരു അധ്യാപകന്‍ എന്ന നിലയിലും ഒഴിവുകള്‍ ഉണ്ട്. ഹൈസ്‌കൂള്‍ തലത്തില്‍ ബന്ധപ്പെട്ട വിഷയത്തില്‍ ഡിഗ്രി, ബി.എഡ് യോഗ്യതയുള്ളവര്‍ക്കും യു.പി വിഭാഗത്തില്‍ ടി.ടി.സി യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. നിശ്ചിത യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദം/ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവരെ പരിഗണിക്കും. ബയോഡാറ്റ സഹിതമുള്ള അപേക്ഷ മെയ് 25ന് വൈകിട്ട് അഞ്ചിന് മുന്‍പായി ആലത്തൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നല്‍കണമെന്ന് പട്ടികജാതി വികസന ഓഫീസ് അറിയിച്ചു. ഫോണ്‍: 8547630131, 04922-222133.

 

ഹോസ്റ്റല്‍ പ്രവേശനത്തിന് അപേക്ഷിക്കാം

ആലത്തൂര്‍ ബ്ലോക്ക് പട്ടികജാതി ഓഫീസിന്റെ കീഴിലുള്ള ഗവ പ്രീ-മെട്രിക് ഹോസ്റ്റല്‍ ആലത്തൂര്‍ (പെണ്‍കുട്ടികള്‍), വടക്കഞ്ചേരി (ആണ്‍കുട്ടികള്‍) എന്നീ ഹോസ്റ്റലുകളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് അഞ്ചു മുതല്‍ പത്താം ക്ലാസ് വരെ പഠിക്കുന്ന പട്ടികജാതി വിഭാഗം കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മെയ് 25ന് ആലത്തൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണം. വിശദവിവരങ്ങളും അപേക്ഷ ഫോറത്തിന്റെ മാതൃകയും ആലത്തൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ആലത്തൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നിന്നും ലഭിക്കും. ഹോസ്റ്റലില്‍ പ്രവേശനം ലഭിക്കുന്നവര്‍ക്ക് സൗജന്യ താമസം, ഭക്ഷണം, പ്രത്യേക ട്യൂഷന്‍, യൂണിഫോം, പോക്കറ്റ് മണി മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ ലഭിക്കുമെന്ന് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 8547630131, 04922-222133.

error: Content is protected !!