Input your search keywords and press Enter.

കോവിഡ് വ്യാപനം രൂക്ഷം; ജാഗ്രത പുലര്‍ത്തണം- ഡിഎംഒ

കേരളത്തില് 28,481 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 6911, എറണാകുളം 4013, കോഴിക്കോട് 2967, തൃശൂര് 2622, കോട്ടയം 1758, കൊല്ലം 1604, പാലക്കാട് 1546, മലപ്പുറം 1375, പത്തനംതിട്ട 1328, കണ്ണൂര് 1170, ആലപ്പുഴ 1087, ഇടുക്കി 969, കാസര്ഗോഡ് 606, വയനാട് 525 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 80,740 സാമ്പിളുകളാണ് പരിശോധിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,69,422 പേരാണ് ഇപ്പോള് നിരീക്ഷണത്തിലുള്ളത്. ഇവരില് 2,64,003 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിലും 5419 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 944 പേരെയാണ് പുതുതായി ആശുപത്രിയില് പ്രവേശിപ്പിച്ചത്.
നിലവില് 1,42,512 കോവിഡ് കേസുകളില്, 3.4 ശതമാനം വ്യക്തികള് മാത്രമാണ് ആശുപത്രി/ഫീല്ഡ് ആശുപത്രികളില് പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 39 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്ക്കാരിന്റെ പുതിയ മാര്ഗനിര്ദേശമനുസരിച്ച് അപ്പീല് നല്കിയ 83 മരണങ്ങളും റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 51,026 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 165 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 27,522 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 579 പേരുടെ സമ്പര്ക്ക ഉറവിടം വ്യക്തമല്ല. 215 ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7303 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 785, കൊല്ലം 989, പത്തനംതിട്ട 558, ആലപ്പുഴ 119, കോട്ടയം 159, ഇടുക്കി 283, എറണാകുളം 2468, തൃശൂര് 209, പാലക്കാട് 222, മലപ്പുറം 174, കോഴിക്കോട് 574, വയനാട് 137, കണ്ണൂര് 391, കാസര്ഗോഡ് 235 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,42,512 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 52,36,013 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി.
കോവിഡ് 19 വിശകലന റിപ്പോര്ട്ട്
· വാക്‌സിനേഷന് എടുക്കേണ്ട ജനസംഖ്യയുടെ 99.8 ശതമാനം പേര്ക്ക് ഒരു ഡോസ് വാക്‌സിനും (2,66,57,881), 83 ശതമാനം പേര്ക്ക് രണ്ട് ഡോസ് വാക്‌സിനും (2,20,61,640) നല്കി.
· 15 മുതല് 17 വയസ് പ്രായമുള്ള 55 ശതമാനം (8,31,495) കുട്ടികള്ക്ക് വാക്‌സിന് നല്കി.
· ഇന്ത്യയില് ഏറ്റവും കൂടുതല് വാക്‌സിനേഷന്/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (13,95,901)
· ഇന്നത്തെ റിപ്പോര്ട്ട് പ്രകാരം, 28,481 പുതിയ രോഗികളില് 26,285 പേര് വാക്‌സിനേഷന് അര്ഹരായിരുന്നു. ഇവരില് 1710 പേര് ഒരു ഡോസ് വാക്‌സിനും 16,828 പേര് രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല് 7747 പേര്ക്ക് വാക്‌സിന് ലഭിച്ചതായി റിപ്പോര്ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്‌സിനുകള് ആളുകളെ അണുബാധയില് നിന്നും ഗുരുതരമായ അസുഖത്തില് നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.
· ജനുവരി 11 മുതല് 17 വരെയുള്ള കാലയളവില്, ശരാശരി 79,456 കേസുകള് ചികിത്സയിലുണ്ടായിരുന്നതില് 0.8 ശതമാനം പേര്ക്ക് മാത്രമാണ് ഓക്‌സിജന് കിടക്കകളും 0.7 ശതമാനം പേര്ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള് റിപ്പോര്ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില് ഏകദേശം 74,073 വര്ധനവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്ച്ചാ നിരക്കില് മുന് ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള് 204 ശതമാനം വര്ധനവ് ഉണ്ടായിട്ടുണ്ട്. നിലവില് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്, ആശുപത്രികള്, ഫീല്ഡ് ആശുപത്രികള്, ഐസിയു, വെന്റിലേറ്റര്, ഓക്‌സിജന് കിടക്കകള് എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന് ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള് ഈ ആഴ്ചയില് യഥാക്രമം 178%, 50%, 103%, 29%, 10%, 41% വര്ധിച്ചിട്ടുണ്ട്.

 

 

കോവിഡ് വ്യാപനം രൂക്ഷം; ജാഗ്രത പുലര്‍ത്തണം- ഡിഎംഒ

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എല്‍. അനിതാ കുമാരി പറഞ്ഞു. രോഗികളുടെ എണ്ണവും ടിപിആര്‍ നിരക്കും ഓരോ ദിവസവും വര്‍ധിച്ചു വരുകയാണ്. പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിന് ഓരോ വ്യക്തിയും തയാറായാല്‍ മാത്രമേ രോഗവ്യാപനം കുറച്ചു കൊണ്ടുവരാന്‍ സാധിക്കുകയുള്ളു.

മാസ്‌ക് ശരിയായി ധരിക്കുക, അകലം പാലിക്കുക, സോപ്പോ, സാനിറ്റൈസറോ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക തുടങ്ങിയ അടിസ്ഥാന പ്രതിരോധ മാര്‍ഗങ്ങള്‍ എല്ലാവരും പാലിക്കണം. കോവിഡിന്റെ ഏതു വേരിയന്റിനെ പ്രതിരോധിക്കുന്നതിനും ഈ മാര്‍ഗങ്ങള്‍ ഫലപ്രദമാണ്. വാക്സിനേഷന്‍ എടുക്കുന്നത് രോഗം ഗുരുതരമാകാതിരിക്കാന്‍ സഹായിക്കും. അതിനാല്‍ എല്ലാവരും കൃത്യസമയത്ത് തന്നെ വാക്സിന്‍ സ്വീകരിക്കണം.

ഓരോ വ്യക്തിയും തങ്ങളുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷയ്ക്കായി പ്രതിരോധ മാര്‍ഗങ്ങള്‍ പാലിക്കാന്‍ മുന്നോട്ടു വരണം.
കോഴഞ്ചേരി ജില്ലാ ആശുപത്രി, പത്തനംതിട്ട, അടൂര്‍ ജനറല്‍ ആശുപത്രികള്‍, തിരുവല്ല താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ കോവിഡ് രോഗികള്‍ക്ക് രോഗത്തിന്റെ ഗുരുതരാവസ്ഥയനുസരിച്ച് കിടത്തിചികിത്സ ലഭ്യമാണ്. പന്തളം അര്‍ച്ചന, റാന്നി പെരുനാട് കാര്‍മല്‍ എന്‍ജിനിയറിംഗ് കോളജ് എന്നിവയാണ് ഇപ്പോള്‍ നിലവിലുള്ള സിഎസ്എല്‍റ്റിസികള്‍. കൂടുതല്‍ ചികിത്സാ കേന്ദ്രങ്ങള്‍ സജ്ജീകരിക്കുന്നതിനുള്ള നടപടികള്‍ നടന്നു വരുന്നതായി ഡിഎംഒ അറിയിച്ചു.

സ്‌കൂള്‍ വാക്സിനേഷന്‍ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാകുന്നു

ജില്ലയില്‍ 15 വയസു മുതല്‍ 17 വയസുവരെ പ്രായമുള്ള കുട്ടികളുടെ വാക്സിനേഷനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാകുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍. അനിതാ കുമാരി അറിയിച്ചു. 15 വയസും അതിനു മുകളിലും പ്രായമുള്ള കുട്ടികള്‍ക്കാണ് കോവിഡ് വാക്സിന്‍ നല്‍കുന്നത്. ഇവര്‍ 2007ലോ അതിനു മുന്‍പോ ജനിച്ചവരായിരിക്കണം. ഇതിനായി 254 സ്‌കൂളുകളുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ജില്ലയില്‍ ഈ വിഭാഗത്തില്‍ ആകെ 48884 പേരാണുള്ളത്. ഇതില്‍ 30818 കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കിയിട്ടുണ്ട്.

15 മുതല്‍ 17 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് കോവാക്സിന്‍ മാത്രമാണ് നല്‍കുക. സ്‌കൂള്‍ അധികൃതര്‍ വിദ്യാലയങ്ങളിലെ വാക്സിനേഷന്‍ മുന്‍കൂട്ടി രക്ഷിതാക്കളെ അറിയിക്കേണ്ടതാണ്. രക്ഷിതാക്കളുടെ സമ്മതത്തോടു കൂടി മാത്രമേ വാക്സിനേഷന്‍ നല്‍കുകയുള്ളു. വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ വെയ്റ്റിംഗ് ഏരിയ, വാക്സിനേഷന്‍ റൂം, ഒബ്സര്‍വേഷന്‍ റൂം എന്നിവ സ്‌കൂള്‍ അധികൃതര്‍ ഉറപ്പാക്കണം. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കണം എല്ലാ സെഷനുകളും നടത്തേണ്ടത്. സ്‌കൂള്‍ അധികൃതര്‍, ഒരു ദിവസം വാക്സിനേഷന്‍ എടുക്കേണ്ട വിദ്യാര്‍ഥികളുടെ ലിസ്റ്റ് നേരത്തെ തന്നെ തയാറാക്കണം. വാക്സിനേഷന്‍ ദിവസത്തിനു മുന്‍പ് അര്‍ഹതയുള്ള എല്ലാ വിദ്യാര്‍ഥികളും കോവിന്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ ഉറപ്പാവരുത്തണം.

വാക്സിന്‍ നല്‍കുമ്പോള്‍ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണം. പനിയും മറ്റ് അസുഖങ്ങളും ഉള്ള കുട്ടികള്‍ക്ക് വാക്സിനേഷന്‍ നല്‍കുന്നതല്ല. വാക്സിനേഷന്‍ മൂലം കുട്ടികള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ കാണുന്നുവെങ്കില്‍ തൊട്ടടുത്ത ആരോഗ്യ സ്ഥാപനങ്ങളില്‍ എത്തിക്കുന്നതിനായി ഓക്സിജന്‍ സൗകര്യമുള്ള ആംബുലന്‍സ് സ്‌കൂള്‍ അധികൃതര്‍ ഉറപ്പാക്കേണ്ടതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

സെക്രട്ടേറിയറ്റ്‌ ജീവക്കാർക്ക് കൂട്ടത്തോടെ കൊവിഡ്; മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയന്ത്രണം

തിരുവനന്തപുരം സെക്രട്ടറിയേറ്റില്‍ ജീവനക്കാർക്ക് കൂട്ടത്തോടെ കൊവിഡ്. സെക്രട്ടേറിയറ്റ്‌ പ്രവർത്തനം സ്‌തംഭനാവസ്ഥയിൽ. കൊവിഡ് വ്യാപനത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി.ഖ്യമന്ത്രിയുടെ ഓഫിസിലും വനം, ദേവസ്വം, ആരോഗ്യമന്ത്രിമാരുടെ ഓഫിസിലും രോഗം പടർന്നു. ഇതോടെ ഇവിടെ നിയന്ത്രണം ഏര്‍പ്പെടുത്തി. സെക്രട്ടറിയേറ്റ് ലൈബ്രറി അടച്ചു. സെക്രട്ടേറിയറ്റിലെ ഹാജര്‍ 50 ശതമാനമാക്കണമെന്ന നിവേദനവുമായി സംഘടനകള്‍ രംഗത്തെതി. സാമ്പത്തികവർഷം അവസാനിക്കുന്നതില്‍ പദ്ധതിനടത്തിപ്പ് താളം തെറ്റുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

error: Content is protected !!