Input your search keywords and press Enter.

കോന്നിയില്‍ പകർച്ച പനി പടരുന്നു.ആരോഗ്യ വകുപ്പ് നിഷ്ക്രിയം: മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി താലൂക്ക് സഭയിലേക്ക് നിവേദനം നൽകി

 

കോന്നി : മഴക്കാലപൂർവ്വ ശുചീകരണവും വാർഡ് തല ശുചിത്വ പ്രവർത്തനങ്ങളും അവതാളത്തിലായതിൻ്റെ ഫലമായി പകർച്ച പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടർന്നു പിടിക്കുമ്പോളും ആരോഗ്യവകുപ്പ് നിഷ്ക്രിയമാണെന്ന് കാട്ടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി താലൂക്ക് സഭയിലേക്ക് നിവേദനം നൽകി.

പൊതുമരാമത്ത് വകുപ്പ് പൊതു ഓടകൾ ശുചീകരിക്കുന്നതിൽ അപാകത കാട്ടുന്നതും നിവേദനത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. ഫണ്ടിൻ്റെ അപര്യാപ്തതയാണ് വാർഡ് തലത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിന് തടസ്സമാകുന്നത് എന്നാണ് ആരോഗ്യ വകുപ്പ് പറയുന്ന കാരണമായി നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.

താലൂക്ക് സഭയിൽ വകുപ്പുകളുടെ ഏകോപനത്തിലൂടെ പകർച്ചവ്യാധികളുടെ വ്യാപനം തടഞ്ഞ് ജനങ്ങളുടെ ആശങ്ക പരിഹരിച്ചില്ലെങ്കിൽ ജനകീയ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് പ്രവീൺ പ്ലാവിളയിൽ അറിയിച്ചു.

മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ, താലൂക്ക് സഭ കോൺഗ്രസ്സ് പ്രതിനിധി ഐവാൻ വകയാർ, മണ്ഡലം വൈസ് പ്രസിഡൻ്റ് കോന്നി പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ തോമസ് കാലായിൽ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് അഭിലാഷ്. വി എന്നിവർ ചേർന്ന് കോന്നി തഹസീൽദാർക്ക് നിവേദനം നൽകി

error: Content is protected !!