മറൈന്‍ സ്ട്രക്ചറല്‍ ഫിറ്റര്‍ കോഴ്സ്
അസാപ്പ് കേരളയും കൊച്ചിന്‍ ഷിപ്പ്‌യാഡും ചേര്‍ന്നുള്ള മറൈന്‍ സ്ട്രക്ചറല്‍ ഫിറ്റര്‍ കോഴ്സിലേയ്ക്ക് പ്രവേശനം ആരംഭിച്ചു. ആറുമാസം ദൈര്‍ഘ്യമുള്ള കോഴ്സില്‍ ആദ്യ രണ്ടുമാസത്തെ ക്ലാസ് അടൂര്‍ സര്‍ക്കാര്‍ പോളിടെക്നിക്ക് കോളജിലും കൊച്ചിന്‍ ഷിപ്പ്‌യാഡിലുമാണ് പരിശീലനം. പരിശീലനം വിജയിക്കുന്നവര്‍ക്ക് ഷിപ്പ്‌യാഡില്‍ ഒരു വര്‍ഷത്തേയ്ക്ക് സ്‌റ്റൈപന്റോടുകൂടിയുള്ള അപ്രന്റിസ്ഷിപ്പും ലഭിക്കും. 14514 രൂപയാണ് ഫീസ്.
ലിങ്ക് – https://forms.gle/
ഫോണ്‍: 7736925907/9495999688
അടൂര്‍ ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ഏഴംകുളം ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ സ്വയംതൊഴില്‍ പദ്ധതികളുടെ ബോധവല്‍ക്കരണ ശില്പശാല സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 14 ന് പഞ്ചായത്ത് ഹാളില്‍ രാവിലെ 9.30 ന് തുടക്കമാകും. അപേക്ഷാഫോമുകളുടെ വിതരണവും സ്വയംതൊഴില്‍ പദ്ധതികളില്‍ ഭാഗമാകാന്‍ താല്‍പര്യമുള്ള, നിലവില്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ ഇല്ലാത്തവര്‍ക്കായുള്ള രജിസ്ട്രേഷന്‍ ക്യാമ്പും നടക്കും.
ഫോണ്‍ : 04734-224810, 9048784232.
അടൂര്‍ ഐ.എച്ച്.ആര്‍.ഡി എന്‍ജിനീയറിംഗ് കോളജില്‍ ബിബിഎ കോഴ്‌സ് അഡ്മിഷന്‍ തുടങ്ങി. ഹയര്‍ സെക്കന്‍ഡറിയോ തത്തുല്യകോഴ്സോ 45 ശതമാനം മാര്‍ക്കോടെ പാസായിരിക്കണം. എസ്.സി/എസ്.ടി വിദ്യാര്‍ഥികള്‍ക്ക് അഞ്ചുശതമാനം ഇളവുണ്ട്. വെബ്സൈറ്റ്: www.cea.ac.in
ഫോണ്‍ : 9446527757, 9809852453, 9447112179.
പന്തളം സര്‍ക്കാര്‍ ഐ.റ്റി.ഐ. യില്‍ പട്ടികജാതി/വര്‍ഗ വിഭാഗത്തില്‍ സീറ്റുകള്‍ ഒഴിവുണ്ട്. എസ്എസ്എല്‍സി, റ്റിസി, ജാതിസര്‍ട്ടിഫിക്കറ്റ്, കോഴ്സ് ആന്‍ഡ് കോണ്ടക്ട് സര്‍ട്ടിഫിക്കറ്റ്, ആധാര്‍, ഫോട്ടോ, 110 രൂപ എന്നിവയുമായി രക്ഷകര്‍ത്താവ് സഹിതം ഓഗസ്റ്റ് 13 ന് രാവിലെ 10.30 ന് ഐ.റ്റി.ഐ. യില്‍ ഹാജരായി പ്രവേശനം നേടാം.
ഫോണ്‍ : 9446444042.
മന്ത്രി വീണാ ജോര്‍ജ് പതാക ഉയര്‍ത്തും
രാജ്യം 78 ആം സ്വാതന്ത്ര്യദിനമാഘോഷിക്കുന്നതി
പൊലിസ്, എക്‌സൈസ്, വനം, അഗ്നിസുരക്ഷ വകുപ്പുകള്‍, എന്‍.സി.സി, സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്, വിദ്യാര്‍ഥി പൊലിസ് തുടങ്ങിയവയുടെ പ്ലറ്റൂണുകള്‍ പരേഡില്‍ അണിനിരക്കും. വിവിധ വിദ്യാലയങ്ങളിലെ കുട്ടികള്‍ ദേശഭക്തിഗാനമാലപിക്കും. വിദ്യാര്‍ഥികളുടെ ഡിസ്പ്‌ളേയുമുണ്ടാകും. ബാന്‍ഡ് ട്രൂപുകളും പങ്കെടുക്കും. സാംസ്‌കാരിക പരിപാടികളും ചടങ്ങിന്റെ ഭാഗമാകും.
എം.പി, എം.എല്‍.എ മാര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കലക്ടര്‍, ജില്ലാ പൊലിസ് മേധാവി, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പൂര്‍ണമായും ഹരിതചട്ടം പാലിച്ചാകും ചടങ്ങുകള്‍. പ്ലാസ്റ്റിക് പതാകകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ അിറയിച്ചു.
ഓഫീസുകള്‍ മാലിന്യമുക്തിയിലേക്ക്
ജില്ലാ ഭരണകൂടവും പത്തനംതിട്ട നഗരസഭയും തദ്ദേശ സ്വയംഭരണ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയവും ശുചിത്വമിഷനും ചേര്‍ന്ന് മാലിന്യമുക്ത പത്തനംതിട്ട ലക്ഷ്യമാക്കി പരിപാടികള്‍ നടത്തുന്നു. ജീവനക്കാരുടെ പങ്കാളിത്തത്തോടെയാണിവ. സ്വാതന്ത്ര്യദിനാഘോഷത്തിനുശേഷം നടക്കുന്ന മാസ് ക്ലീന്‍ ക്യാമ്പയിനില്‍ എല്ലാ ജീവനക്കാരും പങ്കാളികളാകണമെന്ന് ജില്ലാ കളക്ടര്‍ എസ് പ്രേംകൃഷ്ണന്‍ അറിയിച്ചു. പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് വകുപ്പ് മേധാവികള്‍ നടപടിയെടുക്കണം. ഓഫീസും പരിസരവും വൃത്തിയാക്കുന്നതിന് ജീവനക്കാര്‍ മുന്‍കൈ എടുക്കണം. പ്രചരണാര്‍ത്ഥം സര്‍ക്കാര്‍ ജീവനക്കാരുടെ മത്സരങ്ങളും നടത്തും.
മാലിന്യമുക്തം നവകേരളം ഉറവിടമാലിന്യ സംസ്‌കരണം എന്ന വിഷയത്തില്‍ ഓഗസ്റ്റ് 15 ന് രാവിലെ 11 ന് ജില്ലാ കളക്ടറേറ്റില്‍ ഓപ്പണ്‍ ക്വിസ് പ്രോഗ്രാം നടത്തും.
എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന വിഷയത്തില്‍ പോസ്റ്റര്‍ മേക്കിംഗ്, റീല്‍സ് മേക്കിംഗ് (ഒരു മിനിട്ട് ദൈര്‍ഘ്യം) മത്സരങ്ങളും സംഘടിപ്പിക്കും. ഇവയുടെ അവസാന തീയതി ഓഗസ്റ്റ് 13.
വാഹനം ആവശ്യമുണ്ട്
ജില്ലാ വനിതാ-ശിശുവികസന ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം നല്‍കുന്നതിന് ഉടമകള്‍/സ്ഥാപനങ്ങളില്‍നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് 17.
ഫോണ്‍ : 0468 2966649.
ലഹരിക്കെതിരെ പ്രതിജ്ഞ ക്യാമ്പയിന്‍ 12 ന്
കേന്ദ്ര സാമൂഹിക ശാക്തീകരണ വകുപ്പ് മന്ത്രാലയം നശാ മുക്ത് ഭാരത് അഭിയാന്‍ പദ്ധതിയുടെ ഭാഗമായി സ്വാതന്ത്ര്യത്തിന്റെ 78 ാം വാര്‍ഷികത്തോടനുബന്ധിച്ച് സാമൂഹിക നീതി വകുപ്പ് ജില്ലാ ഓഫീസിന്റെ നേതൃത്ത്വത്തില്‍ ലഹരിക്കെതിരെ പ്രതിജ്ഞ ക്യാമ്പയിന്‍ സംഘടപ്പിക്കും. ഇതുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 12 ന് രാവിലെ ഒന്‍പതിന് പത്തനംതിട്ട മൗണ്ട് സിയോണ്‍ ലോ കോളജില്‍ നടക്കുന്ന ചടങ്ങ് ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. അന്നേ ദിവസം ജില്ലയിലെ എല്ലാ സ്‌കൂളുകളിലും കോളജുകളിലും സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും ലഹരിക്കെതിരെ കൂട്ടായ പ്രതിജ്ഞ ചൊല്ലും.
മൈലപ്ര ഗ്രാമപഞ്ചായത്ത് ഗ്രാമസഭകള്‍ ഇന്ന് (ഓഗസ്റ്റ് 10) മുതല്‍ 25 വരെ വിവിധ വാര്‍ഡുകളില്‍ നടക്കും. വാര്‍ഡ് നമ്പര്‍, പേര്, തീയതി, സമയം, സ്ഥലം എന്ന ക്രമത്തില്‍ ചുവടെ.
ഒന്ന്, പേഴുംകാട്, ഓഗസ്റ്റ് 10 ന് ഉച്ചയ്ക്ക് 2.30, എസ്.എന്‍.ഡി.പി. യു.പി. സ്‌കൂള്‍ പേഴുംകാട്.
രണ്ട്, മേക്കൊഴൂര്‍, ഓഗസ്റ്റ് 15 ന് ഉച്ചയ്ക്ക് 2.30, എം.റ്റി.എച്ച്.എസ് മേക്കൊഴൂര്‍.
മൂന്ന്, കോട്ടമല, ഓഗസ്റ്റ് 18 ന് ഉച്ചയ്ക്ക് 2.30, കോട്ടമല അങ്കണവാടി
നാല്, മണ്ണാറക്കുളഞ്ഞി, ഓഗസ്റ്റ് 17 ന് ഉച്ചയ്ക്ക് 2.30, ഹോളിമാത ഓഡിറ്റോറിയം
അഞ്ച്, പഞ്ചായത്ത് വാര്‍ഡ്, ഓഗസ്റ്റ് 18 ന് ഉച്ചയ്ക്ക് 2.30, ക്യഷിഭവന്‍ ഓഡിറ്റോറിയം
ആറ്്, കാറ്റാടി വലിയതറ, ഓഗസ്റ്റ് 25 ന് ഉച്ചയ്ക്ക് 2.30, മുട്ടത്തുപടി.
ഏഴ്, മൈലപ്ര സെന്‍ട്രല്‍, ഓഗസ്റ്റ് 11 ന് ഉച്ചയ്ക്ക് 2.30, എന്‍.എസ്.എസ് കരയോഗമന്ദിരം മൈലപ്ര
എട്ട്, ഐറ്റിസി വാര്‍ഡ്, ഓഗസ്റ്റ് 18 ന് ഉച്ചയ്ക്ക് 2.30, ആനിക്കാട് ഓഡിറ്റോറിയം കുമ്പഴ വടക്ക്
ഒന്‍പത്, ശാന്തിനഗര്‍, ഓഗസ്റ്റ് 10 ന് ഉച്ചയ്ക്ക് 2.30, എസ്.എന്‍.വി യു.പി.എസ് കുമ്പഴ വടക്ക്
10, കാക്കാംതുണ്ട്, ഓഗസ്റ്റ് 11 ന് ഉച്ചയ്ക്ക് 2.30, എന്‍.എം എല്‍പിഎസ് കാക്കാംതുണ്ട്.
11, ഇടക്കര, ഓഗസ്റ്റ് 24 ന് ഉച്ചയ്ക്ക് 2.30, കൃഷിഭവന്‍ ഓഡിറ്റോറിയം.
12, പിഎച്ച് സബ് സെന്റര്‍ വാര്‍ഡ്, ഓഗസ്റ്റ് 25 ന് ഉച്ചയ്ക്ക് 2.30, എംഡിഎല്‍പിഎസ് മേക്കൊഴൂര്‍
13, മുള്ളന്‍കല്ല്, ഓഗസ്റ്റ് 15 ന് ഉച്ചയ്ക്ക് 2.30, എസ്.എന്‍.ഡി.പി.യു.പി. സ്‌കൂള്‍ പേഴുംകാട്.
ഓഗസ്റ്റ് 14 ന് രാവിലെ 11 ന് നിശ്ചയിച്ചിരുന്ന ജില്ലാ ആസൂത്രണ സമിതി യോഗം ഓഗസ്റ്റ് 13 ന് ഉച്ചയ്ക്ക് 2.30 നും ഓഗസ്റ്റ് 21 ന് രാവിലെ 10. 30 നും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
ഗതാഗത നിയന്ത്രണം
ചാക്കപ്പാലം – കടമ്മനിട്ട റോഡില്‍ ചാക്കപ്പാലം ജംഗ്ഷനിലുള്ള കലുങ്കിന്റെ പുനര്‍നിര്‍മാണം നടക്കുന്നതിനാല്‍ ഓഗസ്റ്റ് 12 മുതല്‍ ഈ റോഡില്‍ വാഹന ഗതാഗതം ഭാഗിമായി നിയന്ത്രിക്കുമെന്ന് പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം റാന്നി അസി. എക്‌സി. എന്‍ജിനീയര്‍ അറിയിച്ചു.