ഇന്ത്യയുൾപ്പെടെ ലോകത്ത് കൊറോണ വൈറസ് (Coronavirus) അണുബാധ തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ദശലക്ഷക്കണക്കിന് ആളുകൾ ഓരോ ദിവസവും പകർച്ചവ്യാധിക്ക് ഇരയാകുന്നു. അതിനിടെ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ NeoCov എന്ന പുതിയ കൊറോണ വൈറസിനെക്കുറിച്ച് ചൈനയിലെ വുഹാനിൽ (Wuhan) നിന്നുള്ള ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതിവ്യാപന ശേഷിയുള്ള ഈ വൈറസ് ആയിരങ്ങളുടെ മരണത്തിന് ഇടയാക്കുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വുഹാനിലെ ഗവേഷകരെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുട്നിക്കാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.
NeoCov വൈറസിനെക്കുറിച്ച് വുഹാനിലെ (Wuhan) ശാസ്ത്രജ്ഞർ നൽകിയ മുന്നറിയിപ്പ് അനുസരിച്ച് ഈ വൈറസ് വലിയൊരു പകർച്ചവ്യാധിയാണെന്നാണ്. ഇതോടൊപ്പം ഇത് കൂടുതൽ മാരകമാണെന്നും ഇത് ബാധിച്ച 3 രോഗികളിൽ ഒരാൾ മരിക്കാമെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നുണ്ട്.
പുതിയ കൊറോണ വൈറസ് NeoCov ഇതുവരെ മനുഷ്യരിലേക്ക് പടർന്നിട്ടില്ല എന്നതും ദക്ഷിണാഫ്രിക്കയിൽ ഈ വൈറസ് വവ്വാലുകൾക്കുള്ളിൽ കണ്ടു എന്നതും ആശ്വാസകരമായ കാര്യമാണ്. ഇതുവരെ ഈ വൈറസ് മൃഗങ്ങളിൽ മാത്രമാണ് കണ്ടിരിക്കുന്നത്.bioRxiv വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഗവേഷണമനുസരിച്ച് SARS-CoV-2 നെപ്പോലെ NeoCoV വും അതിന്റെ അടുത്ത സഖ്യകക്ഷിയായ PDF-2180-CoV എന്നിവയും മനുഷ്യരെ ബാധിക്കും.
വുഹാൻ യൂണിവേഴ്സിറ്റിയിലെയും ചൈനീസ് അക്കാദമി ഓഫ് സയൻസിലേയും ഗവേഷകർ പറയുന്നതനുസരിച്ച് ഈ പുതിയ കൊറോണ വൈറസിന് മനുഷ്യകോശങ്ങളെ ബാധിക്കാൻ ഒരു ഒറ്റ രൂപാന്തരം കൂടി മാത്രം മതിയെന്നാണ് വുഹാന്‍ സര്‍വകലാശാലയിലെയും ചൈനീസ് അക്കാദമി ഓഫ് സയന്‍സിലെയും ഗവേഷകര്‍ പറയുന്നത്.