Input your search keywords and press Enter.

കര്‍ഷകദിനാചരണം:ജൈവകൃഷി പ്രോത്സാഹനം ഉറപ്പാക്കുന്നു- മന്ത്രി വീണാ ജോര്‍ജ്

കര്‍ഷകദിനാചരണം:ജൈവകൃഷി പ്രോത്സാഹനം ഉറപ്പാക്കുന്നു- മന്ത്രി വീണാ ജോര്‍ജ്

ആരോഗ്യസമ്പന്നമായ തലമുറകള്‍ക്കായി ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്ന നയമാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാര്‍ഷികവികസന-കര്‍ഷകക്ഷേമ വകുപ്പിന്റെയും പത്തനംതിട്ട നഗരസഭയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ നഗരസഭ കൗണ്‍സില്‍ ഹാളില്‍ കര്‍ഷക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പുതിയതലമുറ കാര്‍ഷികമേഖലയിലേക്ക് കൂടുതലായി കടന്ന്‌വരണം. മൂല്യവര്‍ദ്ധിത കാര്‍ഷിക ഉത്്പന്നസംരംഭങ്ങള്‍ക്കായി ഒട്ടേറെ പദ്ധതികളാണ് നടപ്പിലാക്കിവരുന്നത്.

ചികിത്സാരംഗത്ത് അത്യാധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രോഗങ്ങള്‍ വരാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. വിഷരഹിതമായിട്ടുള്ള ആഹാരം ജൈവകൃഷിയിലൂടെ ഉറപ്പാക്കുന്നു. വിവിധ പദ്ധതികള്‍ ഈ ലക്ഷ്യത്തോടയാണ് വിഭാവനം ചെയ്യുന്നതും നടപ്പിലാക്കുന്നതും.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ഷകദിനത്തോട് അനുബന്ധിച്ച് നടത്താന്‍ ഉദ്ദേശിച്ചിരുന്ന ഘോഷയാത്രകള്‍ ഒഴിവാക്കിയെന്ന് വ്യക്തമാക്കിയ മന്ത്രി കാര്‍ഷികമേഖലയില്‍ നഗരസഭ അഭിനന്ദനാര്‍ഹമായ പുരോഗതിയാണ് കൈവരിച്ചിട്ടുള്ളത് എന്നും വിലയിരുത്തി.

വനിതാകര്‍ഷക അംബിക നായര്‍, യുവകര്‍ഷക ആര്‍. നിഷ, സമ്മിശ്ര കര്‍ഷകന്‍ വിനോദ് കുമാര്‍, ജൈവകര്‍ഷകന്‍ എം. എം. ബേബി, പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള കര്‍ഷക തങ്കമണി, മുതിര്‍ന്ന കര്‍ഷകരായ മുസ്തഫ, ഹസ്സന്‍, വിദ്യാര്‍ത്ഥി കര്‍ഷകരായ നിര്‍മ്മല്‍ ശിവകൃഷ്ണ, ജോണി മാത്യു ജേക്കബ് എന്നിവരെ ആദരിച്ചു.

നഗരസഭ ചെയര്‍മാന്‍ അധ്യക്ഷനായി. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ ആമിന ഹൈദരാലി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ആര്‍ അജിത് കുമാര്‍, കൗണ്‍സിലര്‍മാര്‍, കാര്‍ഷികവികസനസമിതി അംഗങ്ങള്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഐവിന്‍ കോശി, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!