സിറ്റിംഗ്
കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ഓഫീസിന്റെ നേതൃത്വത്തില്‍ പുതിയതായി അംഗങ്ങളെ ചേര്‍ക്കുന്നതിനും അംശദായംസമാഹരിച്ചത് സ്വീകരിക്കുന്നതിനുമായി വിവിധ താലൂക്കുകളില്‍ നവംബര്‍ നാലു മുതല്‍ 26 വരെ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് മൂന്നുവരെ പ്രത്യേക സിറ്റിംഗ് നടത്തുന്നു. ആധാറിന്റെ പകര്‍പ്പ് കൊണ്ടുവരണം. ഫോണ്‍ – 0468 2327415.
തീയതി,സ്ഥലം,ഉള്‍പ്പെടുന്ന വില്ലേജുകള്‍ എന്ന ക്രമത്തില്‍ ചുവടെ.
നവംബര്‍ 4, മല്ലപ്പളളി പഞ്ചായത്ത് ഹാള്‍, ആനിക്കാട്, കല്ലൂപ്പാറ, കുന്നന്താനം.
7, റാന്നി പഞ്ചായത്ത് ഹാള്‍, റാന്നി, അങ്ങാടി, പഴവങ്ങാടി, വടശ്ശേരിക്കര.
12,പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഹാള്‍,കടപ്ര, നിരണം, കുറ്റൂര്‍, പെരിങ്ങര, നെടുമ്പ്രം.
15, വെച്ചൂച്ചിറ പഞ്ചായത്ത് ഹാള്‍,അത്തിക്കയം, നാറാണംമൂഴി, വെച്ചുച്ചിറ, ചേത്തയ്ക്കല്‍, കൊല്ലമുള.
19,കോന്നി പഞ്ചായത്ത് ഹാള്‍, കോന്നി, കോന്നിതാഴം, ഐരവണ്‍, പ്രമാടം.
21, ഇലന്തൂര്‍പഞ്ചായത്ത് ഹാള്‍,ഇലന്തൂര്‍, പ്രക്കാനം.
23, ആറന്മുള പഞ്ചായത്ത് ഹാള്‍,ആറന്മുള, കിടങ്ങന്നൂര്‍.
26,ഏഴംകുളം പഞ്ചായത്ത് ഹാള്‍,ഏനാദിമംഗലം,ഏനാത്ത്, ഏഴകുളം.
ബിസില്‍ (ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിങ് കണ്‍സള്‍ട്ടന്റസ് ഇന്ത്യ ലിമിറ്റഡ്) ട്രെയിനിംഗ് ഡിവിഷന് ഒക്ടോബറില്‍ ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസോറി, പ്രീ-പ്രൈമറി, നഴ്സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകള്‍ക്ക് ഡിഗ്രി/പ്ലസ് ടു എസ്എസ്എല്‍സി യോഗ്യതയുള്ള വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു . ഫോണ്‍: 7994449314.
നാഷണല്‍ ലോക് അദാലത്ത് നവംബര്‍ 9ന്
കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, ജില്ലയിലെ വിവിധ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ ഒന്‍പതിന് നാഷണല്‍ ലോക് അദാലത്ത് നടത്തും. ജില്ലാ കോടതി സമുച്ചയത്തിലും തിരുവല്ല, റാന്നി, അടൂര്‍ കോടതി സമുച്ചയങ്ങളിലുമാണ് അദാലത്ത് .
ഹോമിയോപ്പതി ഫാര്‍മസിസ്റ്റ്
ജില്ലയിലെ ഹോമിയോ സ്ഥാപനങ്ങളില്‍ ഫാര്‍മസിസ്റ്റ് തസ്തികകളില്‍ താല്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ ജോലിചെയ്യുന്നതിനുള്ള ഫാര്‍മസിസ്റ്റുമാരുടെ ലിസ്റ്റ് തയാറാക്കുന്നതിന് അഭിമുഖം നടത്തും. ഹോമിയോപ്പതി ഫാര്‍മസിയില്‍ സര്‍ക്കാര്‍ അംഗീകൃത എന്‍സിപി, സിസിപി യോഗ്യതയുളളവരെ പരിഗണിക്കും. യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 15 ന് രാവിലെ 10.30 ന് അടൂര്‍ റവന്യൂ ടവറിലെ ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍ : 04734 226063.
വിവിധ കോഴ്സുകള്‍ക്ക് ആനുകൂല്യം
2023-24 അധ്യയന വര്‍ഷം നടന്ന പത്താം ക്ലാസ്, പ്ലസ് ടു, (സര്‍ക്കാര്‍/എയ്ഡഡ്/എംആര്‍എസ് ലും സ്റ്റേറ്റ് സിലബസില്‍ പഠിച്ചവര്‍ ആയിരിക്കണം) ഡിപ്ലോമ കോഴ്സുകള്‍ (രണ്ടു വര്‍ഷം കാലാവധി ഉളളതുമായ റഗുലര്‍ മെട്രിക് ഡിപ്ലോമ കോഴ്സുകള്‍), പ്രത്യേകമായി പരാമര്‍ശിച്ചവ ഒഴികെ സംസ്ഥാനത്തിനകത്തുളള മറ്റെല്ലാ കോഴ്സുകള്‍ക്കും പ്രത്യേക പ്രോത്സാഹന സമ്മാന പദ്ധതി പ്രകാരം ആനുകൂല്യം അനുവദിക്കും. കോഴ്സ് ഇ-ഗ്രാന്റ്സ് മാനദണ്ഡ പ്രകാരം സ്കോളര്‍ഷിപ്പ് അര്‍ഹതയുളളതായിരിക്കണം. അപേക്ഷകളില്‍ ജാതിവിവരങ്ങള്‍ ഇ-ഡിസ്ട്രിക്ട് സംവിധാനത്തിലൂടെയാണ് വാലിഡേറ്റ് ചെയ്യുന്നത്.
അപ്ഡേഷന് നടത്തണം
എഎവൈ(മഞ്ഞകാര്‍ഡ്) പിഎച്ച്എച്ച് (പിങ്ക് കാര്‍ഡ്) റേഷന്‍ ഉപഭോക്താക്കളുടെ ഇ-കെവൈസി അപ്ഡേഷന് നടത്താനുളള സമയ പരിധി ഒക്ടോബര്‍ എട്ടിന് അവസാനിക്കും. ഉപഭോക്താക്കള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
ടെന്‍ഡര്‍
ശബരിമല തീര്‍ഥാടകരുടെ സുരക്ഷയും അപകടത്തില്‍പെടുന്നവരുടെ രക്ഷാപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മോട്ടര്‍വാഹനവകുപ്പ് നടത്തിവരുന്ന ശബരിമലസേഫ്സോണ് പ്രോജക്ടിന്റെ 2024-2025 കാലയളവിലെ പ്രവര്‍ത്തനങ്ങള്‍ക്കായി സേഫ്സോണ്‍ കണ്ട്രോള് റുമുകളായ ഇലവുങ്കല്‍, എരുമേലി, കുട്ടിക്കാനം എന്നിവിടങ്ങളിലേക്ക് മൂന്ന് ക്ര്യു ക്യാബിന് പിക് അപ് വാടകക്ക് ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 22. ഫോണ്‍ : 0468 2222426.
ഗാന്ധിജയന്തി വാരാചരണവും ക്വിസ് മത്സരവും നടത്തി
കുളനട ഗ്രാമപഞ്ചായത്ത് ലൈബ്രറി ആന്‍ഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി വാരാചരണവും ക്വിസ് മത്സരവും നടന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്. മോഹന്‍ദാസിന്റെ അധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി ചന്ദ്രന് ചടങ്ങ് ഉദ്ഘാടനം ചെയ്തു. എല്‍.പി/യു.പി, ഹൈസ്കൂള്‍/ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി നടത്തിയ ക്വിസ് മത്സരത്തില്‍ 14 സ്കൂളുകള്‍ പങ്കെടുത്തു. എല്‍.പി/യു.പി വിഭാഗത്തില്‍ ആവണി അനില്‍, അനാമിക അനില്‍, ആവണി രതീഷ് എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഹൈസ്ക്കൂള്/ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ എസ്. ദേവനാരായണന്. .ജെ. കാര്‍ത്തിക്, ആദര്‍ശ്. ആര് .പ്രസാദ് എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
കെല്‍ട്രോണില്‍ കുറഞ്ഞ ഫീസില്‍ ജേണലിസം പഠിക്കാം
പ്രിന്റ്- ടെലിവിഷന്‍- മള്ട്ടിമീഡിയജേണലിസം, വാര്‍ത്താ അവതരണം, ന്യൂസ്റിപ്പോര്ട്ടിങ്ങ്, ആങ്കറിങ്ങ്, വീഡിയോ എഡിറ്റിംഗ്,വീഡിയോഗ്രഫീ,ആര്‍ട്
ക്ഷീരകര്‍ഷക പരിശീലനം
അടൂര്‍ അമ്മകണ്ടകര ക്ഷീരസംരംഭകത്വ വികസനകേന്ദ്രത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി ‘ശാസ്ത്രീയമായ പശുപരിപാലനം’ എന്ന വിഷയത്തില്‍ ഒക്ടോബര്‍ 14 മുതല്‍ 18 വരെ അഞ്ചു ദിവസത്തെ പരിശീലനം നടക്കും. ഫോണ്‍ : 9447479807, 9496332048, 04734 299869.