Input your search keywords and press Enter.

സിനിമ രംഗത്തുള്ള കലാകാരൻമാർക്ക് നവംബർ ഒന്നിന് സ്മരണാഞ്ജലി അർപ്പിക്കും

സിനിമ രംഗത്തുള്ള കലാകാരൻമാർക്ക് നവംബർ ഒന്നിന് സ്മരണാഞ്ജലി അർപ്പിക്കും

 

സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലയിൽ നിന്നുള്ള അന്തരിച്ച സിനിമരംഗത്തുള്ള കലാകാരൻമാർക്ക് ജില്ലാ രൂപികരണ ദിനമായ നവംബർ ഒന്നിന് സ്മരണാഞ്ജലി അർപ്പിക്കും .

അടൂർ ഭാസി , എം.ജി .സോമൻ , പ്രതാപചന്ദ്രൻ , കവിയൂർ രേണുക , അടൂർ ഭവാനി ,അടൂർ പങ്കജം , ആറൻമുള പൊന്നമ്മ , തിലകൻ , ക്യാപ്റ്റൻ രാജു , ആയിരൂർ സദാശിവൻ , കെ.ജി ജോർജ്ജ് ,ഗാന്ധിമതി ബാലൻ, കവിയൂർ പൊന്നമ്മ, എം. നിസാം നൂർമഹൽ എന്നിവരെയാണ് സ്മരിക്കുന്നത് .

നവംബർ ഒന്ന് വെള്ളിയാഴ്ച രാവിലെ 10.30ന് പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് മുന്നിലാണ് സ്മരണാഞ്ജലി സംഘടിപ്പിക്കുന്നത് . ജില്ലയിലെ സാമൂഹ്യ, സാംസ്കാരിക , രാഷ്ട്രീയ , സിനിമ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല ചെയർമാൻ സലിം പി. ചാക്കോയും , ജനറൽ കൺവീനർ പി. സക്കീർ ശാന്തിയും അറിയിച്ചു .

error: Content is protected !!