Input your search keywords and press Enter.

കണ്ണൂര്‍ എഡിഎം മലയാലപ്പുഴ നിവാസി നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂര്‍ എഡിഎം മലയാലപ്പുഴ നിവാസി നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ ക്വാട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കുന്നിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നവീന്‍ ബാബുവിനെതിരെ ഇന്നലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. നവീന്‍ ബാബുവിന് പത്തനംതിട്ടയിലേക്ക് ട്രാന്‍സ്ഫര്‍ കിട്ടിയപ്പോള്‍ സഹപ്രവര്‍ത്തകര്‍ സംഘടിപ്പിച്ച യാത്രയയപ്പിലാണ് പി പി ദിവ്യ നവീനെ വേദിയിലിരുത്തി അഴിമതി ആരോപണം ഉന്നയിച്ചത്. നവീന്റെ ഭാര്യ മഞ്ജുഷ കോന്നി അഡീഷണല്‍ തഹസീല്‍ദാറാണ്.പത്തനംതിട്ട മലയാലപ്പുഴ പത്തിശേരി സ്വദേശിയാണ് നവീന്‍ ബാബു.ജോലിയില്‍ നിന്നും വിരമിക്കാൻ 7 മാസം മാത്രമെ ഉള്ളായിരുന്നു .

ഇന്ന് രാവിലെ മുതല്‍ ഫോണില്‍ നവീനെ വിളിച്ചിട്ട് കിട്ടാത്തതിനാല്‍ പരിഭ്രാന്തിയിലായ ഭാര്യയാണ് ഉദ്യോഗസ്ഥരോട് താമസസ്ഥലത്തേക്ക് ചെല്ലാന്‍ ആവശ്യപ്പെടുന്നത്.ആത്മഹത്യ ചെയ്ത എഡിഎം നവീന്‍ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു . നവീന്‍ ബാബു ഒരു ഘട്ടത്തിലും അഴിമതിയെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും അവര്‍ പറയുന്നു . എല്‍ ഡി ക്ലര്‍ക്കായി പത്തനംതിട്ടയില്‍ നിന്ന് ഔദ്യോഗിക ജീവിതം ആരംഭിച്ചു .പത്തനംതിട്ടയിലും, പാലക്കാടും, കാസര്‍ഗോഡും, കണ്ണൂരുമൊക്കെ ജോലി ചെയ്തു .എവിടെയും അഴിമതി നടത്താത്ത ജീവനക്കാരന്‍ ആയിരുന്നു എന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു .എഡിഎം നവീന്‍ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനെന്ന് റവന്യൂമന്ത്രി കെ രാജന്‍. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടറോട് നിര്‍ദേശിച്ചതായും മന്ത്രി പറഞ്ഞു. എഡിഎമ്മിനെതിരെ റവന്യൂവകുപ്പില്‍ പരാതി ലഭിച്ചിട്ടില്ല. മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചതായി അറിയില്ലെന്നും മന്ത്രി പറഞ്ഞു

ചൊവ്വാഴ്ച പത്തനംതിട്ടയിൽ ജോലിയില്‍ ചേരേണ്ടതായിരുന്നു. ട്രെയിനില്‍ നാട്ടിലേക്ക് വരികയാണെന്ന് വീട്ടില്‍ വിളിച്ച് അറിയിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ ഭാര്യയും രണ്ട് മക്കളും കൂടെ നവീനെ കൂട്ടാനായി റെയില്‍വേ സ്റ്റേഷനില്‍ പോയതാണ്. എന്നാൽ ട്രെയിനില്‍ നവീന്‍ ഇല്ല എന്ന് കണ്ടപ്പോള്‍ അവര്‍ തിരിച്ചു പോരുകയായിരുന്നു. പോലീസില്‍ പരാതി കൊടുക്കാന്‍ നില്‍ക്കുമ്പോഴാണ് മരണവിവരം അറിയുന്നത്.പത്തനംതിട്ട മലയാലപ്പുഴ സ്വദേശിയാണ് നവീന്‍ ബാബു. പത്തനംതിട്ട എ.ഡി.എം ആയി ഇന്ന് ചുമതലയേല്‍ക്കാന്‍ നില്‍ക്കെയാണ് ആത്മഹത്യ.

മക്കള്‍ : നിരഞ്ജന ,നിരുപമ

error: Content is protected !!