Input your search keywords and press Enter.

കോന്നിയിലെ റേഷന്‍ അരി കടത്ത് സ്വതന്ത്ര ഏജൻസി അന്വേഷിക്കണം

കോന്നിയിലെ റേഷനരി കടത്ത് സ്വതന്ത്ര ഏജൻസി അന്വേഷിക്കണം

സിവിൽ സപ്ലൈസ് കോർപറേഷൻ കോന്നി ഗോഡൗണിൽ നിന്നും എട്ട് ലോഡ് റേഷന്‍ അരി കാണാതായ സംഭവത്തെ സംബന്ധിച്ച് സ്വതന്ത്ര ഏജൻസി അന്വേഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ഇന്ത്യൻ കൺസ്യൂമേഴ്സ് ഫോറം കേന്ദ്ര കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.ഇന്ന് നടന്നുവരുന്ന അന്വേഷണം ഒട്ടും തൃപ്തികരമല്ലെന്ന് യോഗം വിലയിരുത്തി.

കേരള മുഖ്യമന്ത്രിക്കും കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിക്കും പരാതി നൽകുന്നതിന് യോഗം തീരുമാനിച്ചു.സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ R .കൈലാസ്, S.കൃഷ്ണകുമാർ, P. വിനോദ്, S.അഞ്ജിത എന്നിവർ സംസാരിച്ചു.

error: Content is protected !!