പത്തനംതിട്ട ജില്ല സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ചു
പത്തനംതിട്ടയെ ഡിജി കേരളം സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത ജില്ലയായി പ്രഖ്യാപിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറാണ് പ്രഖ്യാപിച്ചത്.
സാക്ഷരതയില്‍ രാജ്യത്തിനാകെ മാത്യകയാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു.
സമൂഹത്തിലെ എല്ലാമേഖലയിലും അടിസ്ഥാന ഡിജിറ്റല്‍ സാങ്കേതികവിദ്യ വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ഡിജി കേരള പദ്ധതി ആസൂത്രണം ചെയ്തതെന്നും വ്യക്തമാക്കി.മറ്റുള്ളവരുടെ ഇടയില്‍ പ്രായമായവരടക്കം ഒറ്റപ്പെടാതിരിക്കാനാണ് ഡിജി കേരളം ലക്ഷ്യമിടുന്നതെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷണന്‍ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പന്‍ അധ്യക്ഷയായി. എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ എ എസ് നൈസാം, ഡെപ്യൂട്ടി ഡയറക്ടര്‍ പി രാജേഷ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് തുളസീധരന്‍ പിള്ള, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ് ആദില തുടങ്ങിയവര്‍ പങ്കെടുത്തു