ബിഎൽഒമാർക്ക് ഡ്യൂട്ടി അവധി(പാലക്കാട്, ചേലക്കര, വയനാട്)
പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പിന്റെ വോട്ടേഴ്സ് ഇൻഫർമേഷൻ സ്ലിപ് വിതരണത്തിന് ബൂത്ത് ലെവൽ ഓഫീസർമാരുടെ ചുമതലയുള്ള സർക്കാർ ഉദ്യോഗസ്ഥർക്ക് 2 ദിവസത്തെ ഡ്യൂട്ടി അവധി അനുവദിച്ചു. നവംബർ 8 വരെയുള്ള തീയതികളിലാണ് രണ്ടു ദിവസത്തെ അവധി അനുവദിച്ച് ഇലക്ഷൻ വകുപ്പ് ഉത്തരവിറക്കിയത്.