Input your search keywords and press Enter.

കോന്നി പഞ്ചായത്തിലെ ഹരിത കർമ്മസേനാംഗങ്ങളെ ആദരിച്ചു

കോന്നി പഞ്ചായത്തിലെ ഹരിത കർമ്മസേനാംഗങ്ങളെ ആദരിച്ചു

വനിതാ ദിന സംഗമം : വനിതാ ദിനത്തോടനുബന്ധിച്ച് കോന്നി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ കോന്നി ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേനാ അംഗങ്ങളെ ഹരിതം എന്ന പരിപാടിയിലൂടെ ആദരിച്ചു.

മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡൻ്റ് നിഷ അനീഷ് അദ്ധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി എലിസബത്ത് അബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ദീനാമ്മ റോയി, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അനിസാബു, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അർച്ചന ബാലൻ, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് പ്രിയ എസ് തമ്പി, മണ്ഡലം സെക്രട്ടറി ജോളി തോമസ് എന്നിവർ പ്രസംഗിച്ചു. മണ്ഡലം പ്രസിഡൻ്റ് പ്രവീൺ പ്ലാവിളയിൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റോജി എബ്രഹാം, മണ്ഡലം വൈസ് പ്രസിഡൻ്റ് സി.കെ ലാലു, മണ്ഡലം സെക്രട്ടറി റോബിൻ കാരാവള്ളിൽ, രാജീവ് മള്ളൂർ, റോബിൻ ചെങ്ങറ എന്നിവർ നേതൃത്വം നൽകി

error: Content is protected !!