സ്വയം തൊഴില്‍ വായ്പ
ജില്ലയില്‍ സ്ഥിരതാമസക്കാരായ 18 നും 55 നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായ വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് നാല് വര്‍ഷത്തേക്ക് എട്ട് ശതമാനം പലിശ നിരക്കിലും പിന്നോക്ക വിഭാഗം, പൊതുവിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് എട്ട് ശതമാനം പലിശയ്ക്കും ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് ആറ് ശതമാനം പലിശ നിരക്കിലും വസ്തു / ഉദ്യോഗസ്ഥ ജാമ്യ വ്യവസ്ഥയില്‍ വായ്പ അനുവദിക്കും. www.kswdc.org ല്‍ നിന്നും അപേക്ഷ ഫോം ലഭിക്കും. അനുബന്ധരേഖകള്‍ സഹിതം വനിത വികസന കോര്‍പ്പറേഷന്‍, ജില്ലാ ഓഫീസ്, രണ്ടാം നില, എന്‍.തങ്കപ്പന്‍ മെമ്മോറിയല്‍ ഷോപ്പിംഗ് കോംപ്ലക്‌സ്, ക്ലോക്ക് ടവറിനു സമീപം, ചിന്നക്കട, കൊല്ലം 691001 വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭ്യമാക്കണം. ഫോണ്‍: 9188606806.
പ്രചോദനം പദ്ധതി അപേക്ഷ ക്ഷണിച്ചു
ബൗദ്ധിക വെല്ലുവിളി നേരിടുന്നവരുടെ സമഗ്ര വികസനത്തിനായി തൊഴില്‍ പരിശീലനം, നൈപുണ്യ വികസനം എന്നിവ നല്‍കുന്നതിനായി സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന പ്രചോദനം പദ്ധതിയിലേക്ക് എന്‍.ജി.ഒ/എല്‍.എസ്.ജി.ഐകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പദ്ധതിയുടെ 70 ശതമാനം സര്‍ക്കാര്‍ ഗ്രാന്റ് ഇന്‍ എയഡ് ആയി നല്‍കുന്നു. ബാക്കി 30 ശതമാനം എന്‍.ജി.ഒ വഹിക്കണം. അപേക്ഷയും അനുബന്ധ രേഖകളും മെയ് 15ന് വൈകിട്ട് നാലിനകം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0474- 2790971.
എക്‌സ്‌കവേറ്റര്‍ ഓപ്പറേറ്റര്‍ പരിശീലനം
ചവറ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ എക്‌സ്‌കവേറ്റര്‍ ഓപ്പറേറ്റര്‍ ലെവല്‍ നാല് പരിശീലനത്തിന് നബാര്‍ഡ് ധനസഹായം പ്രഖ്യാപിച്ചു. ആകെ ഫീസിന്റെ അറുപത് ശതമാനവും നബാര്‍ഡ് വഹിക്കും. അപേക്ഷകര്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലക്കാരായിരിക്കണം. സാമ്പത്തിക വരുമാനം മൂന്നു ലക്ഷത്തില്‍ കവിയരുത്. പ്ലസ് വണ്‍ പരീക്ഷ പാസാകണം. 18 വയസ് പൂര്‍ത്തിയാകണം. പരിശീലന കാലാവധി: 70 ദിവസം. യോഗ്യത, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം ഏപ്രില്‍ 26ന് വൈകിട്ട് 4.30 നകം ഹാജരാകണം. വിവരങ്ങള്‍ക്ക് : www.iiic.ac.in, ഫോണ്‍: 8078980000.
ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍
കേരള സ്റ്റേറ്റ് റൂട്രോണിക്സ് സര്‍ട്ടിഫിക്കറ്റോട് കൂടി തിരുവനന്തപുരം, ആറ്റിങ്ങല്‍ പഠനകേന്ദ്രങ്ങളിലേക്ക് ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിലേക്ക് ഇന്റ്റേണ്‍ഷിപ്പോടുകൂടി റഗുലര്‍, പാര്‍ട്ട് ടൈം ബാച്ചുകളിലേക്ക് പ്ലസ്ടു കഴിഞ്ഞവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍:7994926081.
സൗജന്യ കെ.എ.എസ് പരീക്ഷ പരിശീലനം
തിരുവനന്തപുരം മണ്ണന്തലയിലുള്ള സര്‍ക്കാര്‍ പ്രീ എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ ആറ് മാസത്തെ സൗജന്യ കെ.എ.എസ് പരീക്ഷാ പരിശീലനത്തിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലുള്ളവര്‍ക്ക് അപേക്ഷിക്കാം.
പട്ടികജാതി പട്ടികവര്‍ഗ, വിഭാഗക്കാര്‍ക്ക് വരുമാന പരിധി ഇല്ല. മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെയാണ് വാര്‍ഷിക വരുമാന പരിധി. ട്രെയിനിംഗ് സെന്ററില്‍ നിന്നും ലഭിക്കുന്ന അപേക്ഷ സഹിതം ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, ഫോട്ടോ ഉള്‍പ്പെടെ ഏപ്രില്‍ 26നകം അപേക്ഷിക്കണം. പട്ടിക ജാതി/പട്ടികവര്‍ഗവിഭാഗക്കാര്‍ക്ക് സ്‌റ്റൈപന്റ് ലഭിക്കും. ഫോണ്‍: 0471 2543441.
മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ നിയമനം
നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് ആന്‍ഡ് സപ്പോട്ടിംഗ് യൂണിറ്റിലേക്ക് മള്‍ട്ടി പര്‍പ്പസ് വര്‍ക്കറെ (ഫിസിയോതെറാപ്പി യൂണിറ്റ്) നിയമിക്കും.
യോഗ്യത: കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള ഫിസിയോതെറാപ്പി അസിസ്റ്റന്റ് അല്ലെങ്കില്‍ നഴ്‌സിംഗ് അസിസ്റ്റന്റ്.
പ്രായപരിധി: 2025 ഏപ്രില്‍ നാലിന് 40 വയസ് കവിയരുത്.
സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഇ-മെയില്‍ ഐഡിയും മൊബൈല്‍ നമ്പറും സഹിതമുള്ള അപേക്ഷ ജില്ലാ പ്രോഗ്രാം മാനേജര്‍ ഓഫീസ്, നാഷണല്‍ ആയുഷ് മിഷന്‍, ജില്ലാ മെഡിക്കല്‍ ഓഫീസ്, ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍, ആശ്രാമം പി.ഒ., കൊല്ലം, 691002 വിലാസത്തില്‍ മെയ് മൂന്നിനകം ലഭിക്കണം. അപേക്ഷാ ഫോം www.nam.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0474 2082261.
എക്‌സ്‌പോര്‍ട്ട് ഇമ്പോര്‍ട്ട് വര്‍ക്ഷോപ്
വിദേശ വ്യാപാര മേഖലയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ സംരംഭകര്‍ക്കായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് ഏപ്രില്‍ 28 മുതല്‍ 30 വരെ വര്‍ക്ഷോപ്പ് സംഘടിപ്പിക്കും. 2950 രൂപയും താമസം കൂടാതെ 1200 രൂപ, പട്ടികജാതി-വര്‍ഗ വിഭാക്കാര്‍ക്ക് 1800 രൂപയും താമസം കൂടാതെ 800 രൂപയുമാണ് ഫീസ്. തിരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ ഫീസ് അടച്ചാല്‍ മതി. ഏപ്രില്‍ 25 നകം അപേക്ഷിക്കണം. ഫോണ്‍: 0484 2532890, 2550322, 9188922785.