Input your search keywords and press Enter.

പാലക്കാട് അറിയിപ്പുകള്‍ ( 22/02/2022 )

വയോജനങ്ങള്‍ക്കായി പല്ലശ്ശന പഞ്ചായത്തില്‍ സ്നേഹവീടൊരുങ്ങി

പല്ലശ്ശന പഞ്ചായത്തിലെ വയോജനങ്ങള്‍ക്ക് ഒഴിവ് സമയം ചിലവിടാനും വാര്‍ദ്ധക്യത്തിലെ ഒറ്റപ്പെടല്‍ ഒഴിവാക്കുന്നതിനും പല്ലശ്ശന കൂടല്ലൂരില്‍ സ്‌നേഹവീടൊരുങ്ങി. ജില്ലാ പഞ്ചായത്തിന്റെ 2020 – 21 സാമ്പത്തിക വര്‍ഷത്തില്‍ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സ്‌നേഹവീട് നിര്‍മ്മിച്ചത്. 1015.5 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തില്‍ സ്ത്രീകള്‍ക്കും , പുരുഷന്‍മാര്‍ക്കുമായി പ്രത്യേക മുറികള്‍, അടുക്കള, ലിവിങ്ങ് ഏരിയ, ശുചിമുറി എന്നിവ ഒരുക്കിയിട്ടുണ്ട് . ഭിന്നശേഷി സൗഹൃദമായാണ് വീട് നിര്‍മിച്ചിരിക്കുന്നത്.19,10261 രൂപ ചെലവഴിച്ചാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

പകല്‍ സമയം മുഴുവന്‍ വയോജനങ്ങള്‍ക്ക് സ്‌നേഹ വീടില്‍ ഇരിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഏറ്റവും വേഗത്തില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒരുക്കും . സ്‌നേഹവീടില്‍ ഭക്ഷണം നല്‍കുന്നതിനും, ഫര്‍ണീച്ചറുകള്‍ ലഭ്യമാകുന്നതിനും, കെയര്‍ ടെയ്ക്കറുടെ സേവനം ലഭ്യമാക്കുന്നതിനുമായി പഞ്ചായത്ത് ഫണ്ട് വകയിരുത്തിയിട്ടുണ്ട് കൂടെ നടപ്പിലാക്കുന്നതോടെ സ്‌നേഹ വീട് പൂര്‍ണമായും സജ്ജമാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സായ് രാധ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ സ്‌നേഹവീട് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം വി. രജനി, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ലീലാമണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. അശോകന്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.കെ. യശോദ, ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ. അനന്ദകൃഷ്ണന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ. സജില, ആര്‍. ജയനാരായണന്‍, പി. ഗീത, ആര്‍. കണ്ണദാസ്, എസ്. അജീഷ് കുമാര്‍, എസ്. മഹേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.


ജില്ലാ വികസന സമിതി യോഗം26 ന്

ജില്ലാ വികസന സമിതി യോഗം മാര്‍ച്ച് 26 ന് രാവിലെ 11 ന് ഓണ്‍ലൈനായി ചേരും. ബന്ധപ്പെട്ട എല്ലാവരും യോഗത്തില്‍ പങ്കെടുക്കണമെന്ന്  ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു.

മരം ലേലം

പാലക്കാട് പൊതുമരാമത്ത് വകുപ്പ് റോഡ് സെക്ഷന്‍ നം. രണ്ടിന്റെ ഓഫീസിന്റെ പരിധിയിലുള്ള പാലക്കാട്-പൊള്ളാച്ചി റോഡില്‍ കി.മി.6/200 ലെ  പുളിമരം, ഒലവക്കോട്-മലമ്പുഴ റോഡില്‍ കി.മി.3/800 ല്‍ (ശാസ്ത നഗര്‍) മുറിച്ചിട്ട ആല്‍മരം മാര്‍ച്ച് രണ്ടിന് രാവിലെ 11 മുതല്‍ ലേലം ചെയ്യും. 500 രൂപയാണ് നിരതദ്രവ്യം.

റാങ്ക് ലിസ്റ്റ്  പ്രസിദ്ധീകരിച്ചു

പി.എസ്.സി സ്റ്റാഫ് നഴ്‌സ് (ഗ്രേഡ് രണ്ട്)(എസ്.ആര്‍ ഫോര്‍ എസ്.സി/ എസ്.ടി)(കാറ്റഗറി നമ്പര്‍ 250/2020) റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കൂടുതല്‍  വിവരങ്ങള്‍ക്ക്  പി.എസ്.സി വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. ഫോണ്‍-0491 2505398

ലേലം

സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് പിടിച്ചെടുത്ത സിഗരറ്റ് മാര്‍ച്ച് 10 ന് രാവിലെ 11.30 ന്  വാളയാര്‍ ജി.എസ്.ടി.കമാന്റ് സെന്ററില്‍ ലേലം ചെയ്യുമെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. അഞ്ച് ലക്ഷം രൂപയാണ് നിരതദ്രവ്യം. ഫോണ്‍-0491 2551255,9447786389

ലേലം

സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് പിടിച്ചെടുത്ത ചരക്ക് ലോറി മാര്‍ച്ച് 10 ന് ഉച്ചയ്ക്ക് 12 ന് വാളയാര്‍  ജി.എസ്.ടി കമാന്റ് സെന്ററില്‍ ലേലം ചെയ്യും. അഞ്ച് ലക്ഷം രൂപയാണ് നിരതദ്രവ്യം. ഫോണ്‍-9447786389,0491 2551255

അട്ടപ്പാടി മല്ലീശ്വര ക്ഷേത്രം ഉത്സവം : മാര്‍ച്ച് രണ്ട് വരെ ഡ്രൈഡേ പ്രഖ്യാപിച്ചു

അട്ടപ്പാടി മല്ലീശ്വരന്‍ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവുമായി ബന്ധപ്പെട്ട്  അട്ടപ്പാടി പ്രദേശത്ത് ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് രണ്ട് വരെ മദ്യനിരോധനം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ഡ്രൈ ഡേ പ്രഖ്യാപിച്ചതായി ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു.

 
കച്ചവടക്കാരുടെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

പാലക്കാട് നഗരസഭയില്‍ 2014-ലെ തെരുവ് കച്ചവട സംരക്ഷണ നിയമ പ്രകാരം രൂപീകരിക്കുന്ന നഗര-കച്ചവട സമിതിയിലേക്ക് കച്ചവടക്കാരുടെ പ്രതിനിധികളെ  ഉള്‍പ്പെടുത്തുന്നതിന് സര്‍വ്വെ പ്രകാരം കണ്ടെത്തിയ കച്ചവടക്കാരുടെ കരട് വോട്ടര്‍ പട്ടിക നഗരസഭാ ഓഫീസില്‍ പ്രസിദ്ധീകരിച്ചു. ആക്ഷേപങ്ങളുള്ളവര്‍ ഫെബ്രുവരി 24 നകം രേഖാമൂലം നല്‍കണമെന്ന് പാലക്കാട് നഗരസഭാ റിട്ടണിംഗ് ഓഫീസര്‍ അറിയിച്ചു.  അന്തിമ വോട്ടര്‍ പട്ടിക ഫെബ്രുവരി 28 ന് പ്രസിദ്ധീകരിക്കും. ഫോണ്‍ 0491- 2534634, 2534635.

 
ടെന്‍ഡര്‍ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴിലെ മണ്ണാര്‍ക്കാട് ഐ.സി.ഡി.എസ്  പ്രോജക്ടിന്  കീഴിലെ  കുമരംപുതൂര്‍, കോട്ടോപ്പാടം , അലനല്ലൂര്‍  സെക്ടറിലെ അങ്കണവാടികള്‍ക്ക് പ്രീ സ്‌കൂള്‍ കിറ്റ്  വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് മണ്ണാര്‍ക്കാട് ശിശു വികസന സമിതി ഓഫീസുമായി ബന്ധപ്പെടാം .

ഒറ്റത്തവണ തീര്‍പ്പാക്കല്‍ അദാലത്ത്

പറളി സബ് രജിസ്ട്രാര്‍ ഓഫീസില്‍ 2017 മാര്‍ച്ച് 31 വരെ രജിസ്റ്റര്‍ ചെയ്ത ആധാരങ്ങളുടെ അണ്ടര്‍ വാല്യൂവേഷനുമായി ബന്ധപ്പെട്ട് ഒറ്റത്തവണ തീര്‍പ്പാക്കല്‍ അദാലത്ത് ഫെബ്രുവരി 24 ന് നടത്തുന്നു. പങ്കെടുക്കുന്നവര്‍ രാവിലെ 10 ന്  ഓഫീസില്‍ എത്തണം. പങ്കെടുക്കുന്നവര്‍ക്ക് രാവിലെ 10 മുതല്‍ ഓഫീസിലെത്തി തുക അടക്കാവുന്നതാണ്. രജിസ്‌ട്രേഷന്‍ ഫീസ് പൂര്‍ണ്ണമായും സ്റ്റാമ്പ്  ഡ്യൂട്ടിയുടെ 70 ശതമാനവും ഒഴിവാക്കി കിട്ടുമെന്നും സ്റ്റാമ്പ്  ഡ്യൂട്ടിയുടെ 30 ശതമാനം  മാത്രം അടച്ചാല്‍ മതിയാകുമെന്നും അധികൃതര്‍ അറിയിച്ചു.

ലേലം

പാലക്കാട് ജില്ലാ പോലീസ് ഓഫീസിന്റെ  മതില്‍ കെട്ടിനകത്തുള്ള 11 തെങ്ങുകളിലെ കായ്ഫലങ്ങള്‍  2022 ഏപ്രില്‍ ഒന്ന് മുതല്‍ 2023 മാര്‍ച്ച് 31 വരെ പറിച്ചെടുക്കുന്നതിനുള്ള അവകാശം  ഫെബ്രുവരി 28 രാവിലെ 11 ന്  ജില്ലാ പോലീസ് ഓഫീസ് പരിസരത്ത്  ലേലം ചെയ്യും. നിരത ദ്രവ്യം 100 രൂപ . ഫോണ്‍ 0491 -2536700

error: Content is protected !!