Input your search keywords and press Enter.

കോന്നി വെള്ളപാറ തോട്ടില്‍ കക്കൂസ് മാലിന്യം തള്ളിയ പ്രതികളെ നാട്ടുകാര്‍ പിടിച്ചു

കോന്നി വെള്ളപാറ കൊച്ചു മല തോട്ടില്‍ കക്കൂസ് മാലിന്യം തള്ളിയ ടാങ്കര്‍ ലോറിയും അതില്‍ ഉണ്ടായിരുന്നവരെയും നാട്ടുകാര്‍ പിടികൂടി പോലീസിനു കൈമാറി .

ഏറെ നാളായി ഇവര്‍ ഈ തോടുകളില്‍ മാലിന്യം തള്ളി വരുന്നു .ഇതേ തുടര്‍ന്ന് നാട്ടുകാര്‍ ഈ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു .ഇന്നലെ രാത്രിയില്‍ ടാങ്കറില്‍ കൊണ്ട് വന്നു കക്കൂസ് മാലിന്യം തള്ളി . മൂന്നാമതും മാലിന്യം തള്ളുവാന്‍ എത്തിയപ്പോള്‍ നാട്ടുകാര്‍ കാണുകയും ടാങ്കര്‍ തടയുകയും ഇതില്‍ ഉള്ളവരെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു .

error: Content is protected !!