പ്രതിസന്ധികാലത്ത് വികസനവും ജനക്ഷേമവും മുന്‍കൂട്ടി കണ്ടുള്ള ബജറ്റ് : ഡെപ്യൂട്ടി സ്പീക്കര്‍
അടൂര്‍ മണ്ഡലത്തില്‍ ബജറ്റില്‍ 77 കോടി
ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റില്‍ അടൂര്‍ മണ്ഡലത്തിന്റെ സമഗ്രവികസനത്തിനായി 77 കോടി രൂപ അനുവദിച്ചതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.
അടൂര്‍ കെ എസ് ആര് റ്റി സി ഫുഡ് ഓവര്‍ ബ്രിഡ്ജിന് അഞ്ചു കോടി അന്‍പത് ലക്ഷം, മണ്ണടി വേലുത്തമ്പി ദളവ പഠനഗവേഷണ കേന്ദ്രത്തിന് മൂന്ന് കോടി രൂപ, അടൂര്‍ പി ഡബ്ല്യുഡി കോംപ്ളക്സിന് അഞ്ച് കോടി എന്നിങ്ങനെ ഈ മൂന്ന് പദ്ധതികള്‍ക്കായി മാത്രം പ്രത്യേക ഭരണാനുമതിയും ലഭിച്ചു.
അടൂര്‍ റവന്യൂ കോംപ്ലക്സിന് അഞ്ചു കോടി, അടൂര്‍ ഹോമിയോ കോംപ്ലക്സിന് എട്ടു കോടി, ഏറത്ത് പഞ്ചായത്ത് ഓഫീസിന് ഒന്നരകോടി, പുതിയകാവില്‍ ചിറ ടൂറിസത്തിന് അഞ്ചു കോടി, അടൂര്‍ സാംസ്കാരിക സമുച്ചയത്തിന് അഞ്ചു കോടി, നെല്ലിമുഗള്‍ – തെങ്ങമം- വെള്ളച്ചിറ- ആനയടി റോഡിന് പത്തു കോടി രൂപയും അനുവദിച്ചു.
പന്തളത്ത് തീര്‍ഥാടന ടൂറിസം സര്‍ക്യൂട്ട് ആരംഭിക്കുന്നതും ബജറ്റില്‍ പറയുന്നു. പന്തളം കോളജ് ജംഗ്ഷനില്‍ ഫുഡ് ഓവര്‍ ബ്രിഡ്ജിനായി അഞ്ച് കോടി അന്‍പത് ലക്ഷം, പന്തളം എഇഒ ഓഫീസിന് രണ്ട് കോടി മുപ്പത് ലക്ഷം, പന്തളം സബ്ട്രഷറിക്ക് മൂന്ന് കോടി മുപ്പത് ലക്ഷം, ചിറമുടി പദ്ധതിക്കായി രണ്ട് കോടി അന്‍പത് ലക്ഷം, പന്തളം സബ് രജിസ്റ്റര്‍ ഓഫീസിന് നാല് കോടി അന്‍പത് ലക്ഷം, പന്തളം മൃഗാശുപത്രിക്ക് രണ്ട് കോടി, കൊടുമണ്‍ മുല്ലൂട്ട് ഡാം മൂന്ന് കോടി അന്‍പത് ലക്ഷം എന്നിവയാണ് ബജറ്റിലെ അടൂര്‍ മണ്ഡലം സംബന്ധിച്ച ശ്രദ്ധേയമായ പ്രഖ്യാപനങ്ങള്‍. കൂടാതെ സ്കില്‍ എക്കോ സിസ്റ്റം വിപുലീകരിക്കുന്നതിന് സ്കില്‍ കോഴ്സിനായി അടൂരിന് ഒരു കോടി രൂപയും അനുവദിച്ചു. പ്രതിസന്ധികാലഘട്ടത്തിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് മൂന്നാം തവണയും മികച്ച വിജയം നല്കിയ ജനങ്ങള്‍ക്കുള്ള സമ്മാനമാണ് ഈ ബജറ്റ് എന്നും ഡെപ്യുട്ടി സ്പീക്കര്‍ പറഞ്ഞു.