0491-2505329, 9496003206 ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പ്Website: prd.kerala.gov.in ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്Email: prd.pkd@gmail.com പാലക്കാട്18/03/2022
ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് മൃഗ സംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന നൂതന പദ്ധതിയായ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ ഉദ്ഘാടനം ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഇന്ന് (മാര്‍ച്ച് 19) രാവിലെ 10.30 ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ക്ഷീരകര്‍ഷകരുടെ ആവശ്യാനുസരണം വീട്ടുപടിക്കല്‍ ഡോക്ടറുടെ സേവനം, അടിയന്തര ചികിത്സാസഹായം, മരുന്നുകള്‍ എന്നിവ സൗജന്യമായി നല്‍കും. പശുവളര്‍ത്തല്‍ ഉപജീവനമാക്കിയ കര്‍ഷകര്‍ക്ക് പ്രയോജനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി മുരുകദാസ് അധ്യക്ഷനാവും. ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.സുജാത, നല്ലേപള്ളി, കൊഴിഞ്ഞാമ്പാറ, പൊല്‍പ്പുള്ളി, വടകരപ്പതി, പെരുമാട്ടി, എലപ്പുള്ളി,എരുത്തേമ്പതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എസ്. അനീഷ, എം.സതീഷ്, വി.ബാലഗംഗാധരന്‍, ജോസി ബ്രിട്ടോ, റിഷ പ്രേംകുമാര്‍, കെ. രേവതി ബാബു, പ്രിയദര്‍ശനി, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ റെജി വര്‍ഗീസ് ജോര്‍ജ്ജ്, ഡെപ്യൂട്ടി ഡയറക്ടര്‍ ജെ.എസ് ജയസുജീഷ്, അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ (ജനറല്‍) എം.പി രാമദാസ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
തദ്ദേശസ്വയം ഭരണം -എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്ററുടെ ജില്ലാതല സന്ദര്‍ശനം മാര്‍ച്ച് 21ന് വൈകിട്ട് മൂന്നിന് ഷൊര്‍ണ്ണൂര്‍ ഗസീബോ ഹെറിറ്റേജില്‍ നടക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്‍ ഡയറക്ടര്‍ അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതി നിര്‍വ്വഹണം, പദ്ധതി പുരോഗതി റിപ്പോര്‍ട്ട്, നിലവില്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍, ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സാധ്യതകള്‍, നവകേരള കര്‍മ്മപദ്ധതി 2 (തെളിനീരൊഴുകും നവകേരളം, ശുചിത്വം, മാലിന്യ സംസ്‌കരണം), 14 പദ്ധതി പരിപ്രേക്ഷ്യം, മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിന്‍, അതി ദാരിദ്ര ലഘൂകരണം – മൈക്രോ പ്ലാന്‍ തയ്യാറാക്കല്‍, വാതില്‍ പടി സേവനം വിപുലീകരണം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍ 1000 ജനസംഖ്യ അഞ്ച് പേര്‍ക്ക് തൊഴില്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയാവുന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
ജില്ലാതല ക്ഷീരസംഗമം കോഴിപ്പാറ ക്ഷീര സംഘത്തിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 27,30,31, ഏപ്രില്‍ ഒന്ന് തീയതികളില്‍ നടക്കുമെന്ന് ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. പരിപാടികളുടെ ലോഗോ പ്രകാശനം ഇന്ന് (മാര്‍ച്ച് 19) രാവിലെ 11.30 ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നിര്‍വഹിക്കും. ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.മുരുകദാസ്, എം.ആര്‍.സി.എം.പി.യു ഭരണ സമിതി അംഗം ചെന്താമര, കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സതീഷ്, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജെ. എസ് ജയസുജീഷ്, കോഴിപ്പാറ ക്ഷീര സംഘം പ്രസിഡന്റ് ദേവസഹായം, വകുപ്പ് ഉദ്യോഗസ്ഥര്‍, ക്ഷീര സംഘം പ്രസിഡന്റ്, സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുക്കും. ക്ഷീര സംഗമത്തിന്റെ ഭാഗമായി കന്നുകാലി പ്രദര്‍ശനം, ഡയറി എക്‌സിബിഷന്‍, ക്ഷീര വികസന സെമിനാര്‍, ഡയറി ക്വിസ്, വിദ്യാര്‍ത്ഥികള്‍ക്കുള്ള രചനാ മത്സരങ്ങള്‍, ക്വിസ് മത്സരം, സംഘം ജീവനക്കാര്‍ക്കുള്ള സെമിനാര്‍, മികച്ച കര്‍ഷകര്‍, സംഘങ്ങള്‍ എന്നിവയെ ആദരിക്കല്‍ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും.
ശുചിത്വ മാലിന്യ സംസ്‌കരണ മേഖലയിലെ അനുകരണീയ മാതൃകകളുടെ ദേശീയ കോണ്‍ഫറന്‍സ് 2022 ന്റെ ഭാഗമായി ശുചിത്വ മാലിന്യ സംസ്‌കരണ മേഖലയില്‍ മാതൃകാ പ്രവര്‍ത്തനങ്ങള്‍ നടത്തിയതും,നടത്തുന്നതുമായ വ്യക്തികള്‍,സംഘടനകള്‍, ഹരിത കര്‍മ സേനകള്‍, ഹരിതസഹായ സ്ഥാപനങ്ങള്‍, സേവനദാതാക്കള്‍, എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ അടങ്ങിയ വീഡിയോ ഡോക്യുമെന്റുകള്‍ ക്ഷണിച്ചു. ജില്ലാതലത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവ സംസ്ഥാനതലത്തിലേക്ക് പരിഗണിക്കും. പരമാവധി അഞ്ച് മിനിറ്റ് കവിയാത്ത ഇംഗ്ലീഷ്, ഇംഗ്ലീഷ് സബ്‌ടൈറ്റിലോട് കൂടിയ വീഡിയോ ഡോക്യുമെന്ററി മാര്‍ച്ച് 21 നകം ജില്ലാ ശുചിത്വമിഷന്‍ ഓഫീസില്‍ നല്‍കണം. ജില്ലാതലത്തില്‍ തിരഞ്ഞെടുക്കുന്ന മികച്ച വീഡിയോകള്‍ സംസ്ഥാന തലത്തിലേക്കും, സംസ്ഥാന തലത്തില്‍ തെരഞ്ഞെടുക്കുന്നവ ദേശീയ തലത്തിലും അവതരിപ്പിക്കും. ഫോണ്‍ : 0491-2505710
കാഞ്ഞിരപ്പുഴ ഉദ്യാനത്തില്‍ ഏപ്രില്‍ 25 മുതല്‍ മെയ് 10 വരെ ഫ്‌ളവര്‍ ഷോ നടത്തുന്നതിന് അംഗീകൃത നഴ്‌സറികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫ്‌ളവര്‍ ഷോയില്‍ നഴ്‌സറി ഉല്‍പന്നങ്ങള്‍ വിനോദസഞ്ചാരികള്‍ക്ക് വില്‍ക്കുന്നതിനുള്ള സൗകര്യം നല്‍കും. കാഞ്ഞിരപ്പുഴ- തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പരിധിയിലെ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ഉദ്യാനത്തിനകത്ത് കുടുംബശ്രീ ഉത്പന്നങ്ങള്‍ ഫ്‌ളവര്‍ ഷോ ദിവസങ്ങളില്‍ വിപണനം ചെയ്യാന്‍ സ്ഥല സൗകര്യം നല്‍കും. താത്പര്യമുള്ളവര്‍ കാഞ്ഞിരപ്പുഴ എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസില്‍ ഏപ്രില്‍ അഞ്ചിന് നേരിട്ടെത്തണം. ഏപ്രില്‍ 10 നകം കാഞ്ഞിരപ്പുഴ ഇറിഗേഷന്‍ ഓഫീസില്‍ അപേക്ഷ നല്‍കണമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
കേരള സാംസ്‌കാരിക വകുപ്പ് തൃത്താല ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ ഭാഗമായി തൃത്താല ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ സൗജന്യ കലാ പരിശീലനത്തിന് അപേക്ഷിക്കാം. ചിത്രകല, ചെണ്ട, മോഹിനിയാട്ടം, തിറ, നാടകം, പഞ്ചവാദ്യം എന്നീ മേഖലകളിലാണ് പരിശീലനം. പ്രായ ഭേദമന്യേ എല്ലാവര്‍ക്കും സൗജന്യമായി കലകള്‍ അഭ്യസിക്കാം. അപേക്ഷ അതത് പഞ്ചായത്ത്-ബ്ലോക്ക് ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ മാര്‍ച്ച് 30 ന് വൈകിട്ട് അഞ്ചിനകം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍ :9946062630, 9447997056, 9961430525, 9947306481
പ്രധാന്‍ മന്ത്രി കൃഷി സിഞ്ചയീ യോജന നീര്‍ത്തട ഘടകം പദ്ധതിയില്‍ അക്കൗണ്ടന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ കരാര്‍ നിയമനം. ബി.കോം, ടാലി, എം.എസ് ഓഫീസ് ആപ്ലിക്കേഷനില്‍ കമ്പ്യൂട്ടര്‍ എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവര്‍ മാര്‍ച്ച് 23 ന് വൈകിട്ട് നാലിനകം ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുമായി പ്രോജക്ട് മാനേജര്‍, വാട്ടര്‍ ഷെഡ് കം ഡാറ്റ സെന്റര്‍, ദാരിദ്ര ലഘൂകരണ വിഭാഗം, സിവില്‍ സ്റ്റേഷന്‍,പാലക്കാട് -678001 വിലാസത്തില്‍ നല്‍കണം. അപേക്ഷ കവറിന് മുകളില്‍ പി.എം.കെ.എസ്.വൈ-ഡബ്യു.ഡി.സി- അപ്ലിക്കേഷന്‍ ഫോര്‍ അക്കൗണ്ടന്റ് കം ഡാറ്റാ എന്‍ട്രി എന്ന് രേഖപ്പെടുത്തണം .ഫോണ്‍ :0491-2505485
മരുതറോഡ് ഗ്രാമപഞ്ചായത്തില്‍ ഊര്‍ജ്ജിത നികുതി പിരുവ് യജ്ഞത്തിന്റെ ഭാഗമായി മാര്‍ച്ച് 20, 27, തീയതികളില്‍ നികുതികള്‍ സ്വീകരിക്കുന്നതിന് ഓഫീസ് ക്യാഷ് കൗണ്ടര്‍ തുറന്ന് പ്രവര്‍ത്തിക്കും. ഈ അവസരം പ്രയോജനപ്പെടുത്തി 2021-22 വര്‍ഷത്തെ നികുതികള്‍ അടവാക്കി ജപ്തി, പ്രോസിക്യൂഷന്‍, റവന്യൂ, റിക്കവറി നടപടികള്‍ ഒഴിവാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ :0491-2534003
പാലക്കാട്, മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, കുറ്റിപ്പുറം വി.എച്ച്.എസ്.ഇ, കുറ്റിപ്പുറം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിംഗ് സെല്‍ (സി.ജി.സി.സി) എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മാര്‍ച്ച് 22 ന് പെരിന്തല്‍മണ്ണ ചോയ്‌സ് കാറ്ററിംഗ് സര്‍വീസസില്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. വി.എച്ച്.എസ്.ഇ കഴിഞ്ഞ 18- 35 ഇടയില്‍ പ്രായമുള്ളവര്‍ക്ക് തൊഴില്‍ മേളയില്‍ പങ്കെടുക്കാം. ഫോണ്‍ : 0494-2608083
തൃത്താല ബ്ലോക്ക് പഞ്ചായത്തിനിന് കീഴിലെ ചാലിശ്ശേരി സി.എച്ച്.സി കെട്ടിട നിര്‍മ്മാണ സമയത്തുള്ള പാറക്കല്ലുകള്‍(43 ക്യൂ.മി) മാര്‍ച്ച് 24 ന് വൈകിട്ട് മൂന്നിന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പുനര്‍ലേലം ചെയ്യുമെന്ന് തൃത്താല ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. താത്പര്യമുള്ളവര്‍ക്ക് ഓഫീസിലെത്തി ലേലത്തില്‍ പങ്കെടുക്കാം. ലേലവസ്തുവിന്റെ അടിസ്ഥാനവില 15100 രൂപയാണ്. ഫോണ്‍-0466-2370307
ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ റിലേഷന്‍ഷിപ്പ് മാനേജര്‍, ടെലി സെയില്‍സ് ആന്റ് സര്‍വ്വീസ് അസോസിയേറ്റ്‌സ്, ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ്, ഡെവലപ്പമെന്റ് മാനേജര്‍, ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ് കരിയര്‍ പ്രോഗ്രാം, ടെക്‌നീഷ്യന്‍ (സി.സി.ടി.വി), ബ്രാഞ്ച് മാനേജര്‍ , ഫീല്‍ഡ് ഓഫീസര്‍ ഒഴിവുകളിലേക്ക് നിയമിക്കപ്പെടാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് 21 ന് രാവിലെ 10 ന് മൂന്ന് ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ചിറ്റൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കരിയര്‍ ഡെവലപ്പ്മെന്റ് സെന്ററില്‍ എത്തണമെന്ന് ചിറ്റൂര്‍ കരിയര്‍ ഡെവലപ്പ് മെന്റ് മാനേജര്‍ അറിയിച്ചു. സി.ഡി.സി യില്‍ മുന്‍പ് രജിസ്റ്റര്‍ ചെയ്തവര്‍ രജിസ്ട്രേഷന്‍ സ്ലിപ്പ് കൊണ്ടുവരേണ്ടതാണ്. കോവിഡ് മാനദണ്ഡം പാലിച്ച് പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. യോഗ്യത-എസ്.എസ്.എല്‍.സി, പ്ലസ്ടു, ബിരുദം. 155 ഒഴിവുകളാണുള്ളത്. ഫോണ്‍ – 04923 223297