Input your search keywords and press Enter.

ചെന്നീർക്കരയിലേക്ക് കെ എസ് ആർ ടി സി സർവ്വീസ് ആരംഭിക്കണം

 

പത്തനംതിട്ട: ചെന്നീർക്കര കേന്രീയ വിദ്യാലയത്തിലെ കൂട്ടികളുടെ യാത്ര സൗകര്യം മെച്ചപ്പെടുത്തുന്നതിനായി കെ എസ് ആർടിസി സർവ്വീസ് തുടങ്ങണമെന്ന് കേന്ദ്രീയ വിദ്യാലയ രക്ഷകർത്താ അസ്സോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഒന്നു മുതൽ 12 വരെ ക്ലാസുകളിലായി 3000 വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയത്തിൽ നിലവിൽ കൂട്ടികൾ സ്വകാര്യ വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. ഇതാകട്ടെ വലിയ തുകയും നൽകേണ്ടി വരുന്നു. സാധാരണക്കാര കുട്ടികളുടെ കുടുംബത്തിന് ഇത് താങ്ങാവുന്നതല്ല. രാവിലെ 7.40നാണ് സ്കൂളിൽ എത്തേണ്ടത്. ഉച്ചയ്ക്ക 2.40 ക്ലാസ് അവസാനിക്കും. ഈ സമയ ക്രമങ്ങൾ അടിസ്ഥാനമാക്കി പത്തനംതിട്ടയിൽ നിന്നും സമീപപ്രദേശങ്ങളിൽ നിന്നും ഓർഡിനറി സർവീസ് തുടങ്ങണമെന്നാണ് ആവശ്യം. അടുത്ത അദ്ധ്യായന വർഷത്തിൽ ഇതിനുള്ള സൗകര്യം ഒരുക്കാൻ ബന്ധപ്പെട്ടവർ തയാറാകണമെന്നു ഭാരവാഹികൾ ആവശ്യപ്പെട്ടു. സ്കൂൾ പ്രവർത്തി ദിവസങ്ങളിൽ ഇവിടെ പോലീസിനേ സ്യൂട്ടിക്ക് നിയോഗിക്കാനും നടപ്പടി വേണം. അസ്റ്റോസിയേഷന്റെ പുതിയ ഭാരവാഹികളായി.
അഖിൽ കുമാർ (പ്രസിഡന്റ്) അനിത (
വൈസ് പ്രസി.) പ്രിജി ഗോപിനാഥ് (സെക്രട്ടറി)അഡ്യ. ബിന്ദു (ജോ: സെക്രട്ടറി)
ജോസ് മാത്യു (ട്രഷറാർ ) എന്നിവരെ യോഗം തെരഞ്ഞെടുത്തു.

error: Content is protected !!