Input your search keywords and press Enter.

കുടുംബശ്രീയുടെ സ്ത്രീശക്തി കലാജാഥ സമാപിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ സ്ത്രീപക്ഷ നവകേരളം പ്രചാരണ പരിപാടിയുടെ ഭാഗമായി സ്ത്രീധനത്തിനും സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ക്കുമെതിരെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 9 മുതല്‍ നടത്തി വന്ന സ്ത്രീശക്തി കലാജാഥയ്ക്ക് സമാപനമായി. ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനപരിധിയില്‍ വരുന്ന പൊതുഇടങ്ങള്‍, സ്‌കൂളുകള്‍, കോളജുകള്‍ ഉള്‍പ്പെടെ 40 കേന്ദ്രങ്ങളിലാണ് കേരള സംഗീത നാടക അക്കാഡമി ഫെലോഷിപ് ജേതാവ് കരിവെള്ളൂര്‍ മുരളി, റഫീഖ് മംഗലശേരി, സുധി ദേവയാനി, ശ്രീജ ആറങ്ങോട്ടുകര എന്നിവര്‍ ചിട്ടപ്പെടുത്തിയ നാടകങ്ങളും സംഗീതശില്പങ്ങളും പത്തനംതിട്ട നവജ്യോതി രംഗശ്രീ ടീമിലെ 12 കലാകാരികള്‍ അവതരിപ്പിച്ചത്.

 

 

കലാജാഥയുടെ സമാപനസമ്മേളനം കുന്നന്താനം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ അഡ്വ. മാത്യു. ടി. തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.   ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.എസ്. ഈശ്വരി,  കുന്നന്താനം ഗ്രാമപഞ്ചായത് ജനപ്രതിനിധികളായ രാധാമണിയമ്മ, മറിയാമ്മ കോശി, ഗീതാകുമാരി, ധന്യാമോള്‍  ലാലി, ഗ്രേസി മാത്യു, സ്മിത വിജയരാജന്‍, കുടുംബശ്രീ ഡിഎംസി കെ.എച്ച്. സലീന, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രഞ്ജിനി, ജെന്‍ഡര്‍  ഡിപിഎം പി.ആര്‍. അനുപ, ഡിഡിയുജികെവൈ ഡിപിഎം അനിത കെ.നായര്‍, സ്‌നേഹിത സ്റ്റാഫുകളായ ട്രീസ എസ് ജെയിംസ്, ആര്‍. രേഷ്മ, സൂര്യ വി സതീഷ്, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ അഞ്ചു എസ് നായര്‍ എന്നിവര്‍ പങ്കെടുത്തു.

 

 

സ്ത്രീശക്തി കലാജാഥയിലെ കലാകാരികളെ കുടുംബശ്രീ ജില്ലാമിഷന്‍ പൊന്നാടയും മൊമെന്റോയും നല്‍കി ആദരിച്ചു.  പത്തനംതിട്ട രംഗശ്രീ നവജ്യോതി ടീമിന്റെ സ്ത്രീധനത്തിനും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമണങ്ങള്‍ക്കും എതിരെയുള്ള പാടുക പാടുക ജീവിതഗാഥകള്‍, പെണ്‍വിമോചന കനവുത്സവം എന്നീ സംഗീത ശില്പങ്ങളുടെയും പെണ്‍കാലം നാടകത്തിന്റെയും അവതരണത്തോടെ കലാജാഥയ്ക്ക് സമാപനമായി.

error: Content is protected !!