തൊഴില്‍ അന്വേഷകര്‍ തൊഴില്ദാതാക്കളാകും – മന്ത്രി കെ. എന്‍. ബാലഗോപാല്‍
തൊഴിലന്വേഷകര്‍ തൊഴില്ദാതാക്കാളായി മാറുന്നതിനുള്ള സാഹചര്യം ഒരുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. ഫാത്തിമ മാതാ നാഷനല്‍ കോളജില്‍ കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സ്, ജില്ലാ സ്കില്‍ കമ്മിറ്റി, ജില്ലാ പ്ലാനിംഗ് ഓഫീസ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച ‘പ്രതീക്ഷ’ മെഗാ ജോബ് ഫെയര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതിയ മേഖലകളിലൂടെ തൊഴില്ലും വരുമാനവും ഉറപ്പാക്കാനാണ് ശ്രമം തുടരുന്നത്. വീടരികത്ത് ജോലി പോലുള്ള പരീക്ഷണങ്ങള്‍ വിജയം കാണുകയാണ്. സര്‍ക്കാര്‍ കൂടി പണം നല്കി ഇന്റേണ്‍ഷിപ്പ് പരിപാടികള്‍ക്ക് പ്രോത്സാഹനം നല്‍കുകയാണ്. ഇതുവഴി ഫിനിഷിംഗ് സ്കില്‍ പൂര്ണതയിലെത്തിക്കാനാകും. കൃത്യതയാര്‍ന്ന തൊഴില്‍ വൈദഗ്ധ്യം ഉദ്പാനത്തിന് അനുകൂലമായ സാഹചര്യവും ഒരുക്കും. വിദ്യാലയങ്ങളില്‍ തന്നെ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് അവസരം തീര്ക്കാനുമാകണം. പ്രധാനപ്പെട്ട 10 യൂണിവെഴ്സിറ്റികളില്‍ പഠിക്കുന്നത് പ്രാവര്‍ത്തികമാക്കുന്നതിന് സാഹചര്യം തീര്‍ക്കുന്ന ലാബുകളും വരികയാണ്. കൂട്ടായ്മകള്‍ ഒരുക്കുന്ന തൊഴില്‍ സംരംഭങ്ങളിലാണ് ഭാവിയുടെ വരുമാന പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
എം. നൗഷാദ് എം.എല്‍.എ അധ്യക്ഷനായി. ജില്ലയില്‍ അടുത്തിടെ നടന്ന തൊഴില്‍ മേളകളിലൂടെ 2500 ലധികം തൊഴിലവസരമാണ് സൃഷ്ടിക്കാനായത്. കൂടുതല്‍ മേളകള്‍ വ്യക്തമായ പ്ലാനിംഗോടുകൂടി നടത്തി തൊഴിലില്ലായ്മയ്ക്ക് വലിയൊരളവ് പരിഹാരം കാണാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
അസിസ്റ്റന്റ് കലക്ടര്‍ ഡോ. അരുണ്‍ എസ്. നായര്‍, ആസൂത്രണ ബോര്‍ഡ് അംഗം കെ. രവി രാമന്, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, ഡിവിഷന് കൗണ്‍സിലര്‍ എ.കെ. സവാദ്, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ എം. ശിവദാസന്‍, കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി. ജെ. ജോജോ, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി. ജെ. ആമിന തുടങ്ങിയവര്‍ പങ്കെടുത്തു.
എല്ലാവര്ക്കും വീടൊരുക്കുന്നു – മന്ത്രി വി. ശിവന്‍കുട്ടി
വീടില്ലാത്തവര്‍ക്കെല്ലാം വീടൊരുക്കുകയാണ് സംസ്ഥാന സര്‍ക്കാരെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. ഗുഹാനന്ദപുരം ഹയര്‍ സെക്കന്ററി സ്കൂളില്‍ പുതുതായി അനുവദിച്ച നാഷനല്‍ സര്‍വീസ് സ്കീം , സഹപാഠിക്കൊരു വീട് എന്ന ലക്ഷ്യവുമായി നടപ്പിലാക്കുന്ന സ്നേഹവീട് 2022 ന്റെ സമര്‍പണവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പാര്ശ്വവത്കരിക്കപ്പെട്ടവര്ക്
ഡോ. സുജിത്ത് വിജയന് പിള്ള എം.എല്‍.എ അധ്യക്ഷനായി. എന്‍.എസ്.എസ്. പ്രോഗ്രാം സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ ജേക്കബ് ജോണ്‍, പ്രോഗ്രാം ഓഫീസര്‍ എക്സ്. അസ്സീസി, മത്സ്യഫെഡ് ചെയര്മാന് ടി. മനോഹരന്, തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചി പ്രഭാകരന്, ജില്ലാ പഞ്ചായാത്ത് അംഗം എസ്. സോമന്, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഗെയിം ഫെസ്റ്റിവല്‍
ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഗെയിം ഫെസ്റ്റിവല്‍ – 2022 സംഘടിപ്പിക്കുന്നു. ഗ്രാമപഞ്ചായത്തുകളുടെയും, യൂത്ത് ക്ലബ്ബുകളുടെയും സഹകരണത്തോടെ മാര്‍ച്ച് 26 ന് വൈകിട്ട് 6 മണിക്ക്പെനാല്റ്റി ഷൂട്ടൗട്ട് മത്സരംനടക്കും. കുണ്ടറ ഇ.എസ്.ഐ ആശുപത്രിക്ക് സമീപമുള്ളകെ.ബി ടര്‍ഫ് മൈതാനിയിലാണ് മത്സരം. യൂത്ത് ക്ലബ്ബുകള്‍ മാര്‍ച്ച്24 ന് വൈകിട്ട് നാലിന് മുമ്പ് 250/രൂപാ രജിസ്ട്രേഷന് ഫീസ് നല്കി ബ്ലോക്ക് പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യണം. വിശദ വിവരങ്ങള്‍ക്ക് – 8943045030, 7012562094,9633496737,