റോഡപകട സാധ്യത ഏറിയ മേഖലകളിൽ വഴിയോരക്കണ്ണാടിയും ദിശാബോർഡുകളും സ്ഥാപിച്ച് ജനമൈത്രിപോലീസ്. കോയിപ്രം ജനമൈത്രി പോലീസിന്റെ നേതൃത്വത്തിലാണ് കുന്നന്താനം, വരയന്നൂർ മടോലിൽ പടി എന്നിവിടങ്ങളിൽ ഇന്ന് ഇവ സ്ഥാപിച്ചത്. അപകടങ്ങൾ
അടിക്കടി ഉണ്ടാകുന്നത് ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പോലീസ് നടപടി.
നിരവധി ജനക്ഷേമ കാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന കോയിപ്രം പോലീസിന്റെ
പുതിയ ഉദ്യമത്തിൽ പഞ്ചായത്ത് ജനപ്രതിനിധികളും പങ്കുചേർന്നപ്പോൾ നടപടികൾ വേഗത്തിലായി. പോലീസ് ഇൻസ്‌പെക്ടർ സജീഷ് കുമാറിന്റെ നിർദേശമനുസരിച്ച് ബീറ്റ്
ഓഫീസർ വി പി പരശുറാം കാര്യങ്ങൾ ക്രമീകരിച്ചു.
റോഡപകടങ്ങൾ നിലവിലുള്ളതിന്റെ പകുതിയിലേറെ കുറക്കാൻ കണ്ണാടിയും ദിശാ ബോർഡും സ്ഥാപിക്കുന്നതിലൂടെ സാധിക്കുമെന്ന് പോലീസ് ഇൻസ്‌പെക്ടർ പറഞ്ഞു.
പരിപാടിയിൽ ബീറ്റ് ഓഫീസർ പരശുറാം അധ്യക്ഷനായി. കോയിപ്രം പഞ്ചായത്ത് പ്രസിഡന്റ് ആശ സി ജി, ജേക്കബ് സാമുവൽ, എ എസ് ഐ മാരായ ഷിറാസ്, മോഹനൻ, ബീറ്റ്
ഓഫീസർ അരുൺ പി സി, ജനമൈത്രി വോളന്റിയർമാരായ രാഹുൽ, ജിഷ്ണു ആർ തുടങ്ങിയവർ പങ്കെടുത്തു.