Input your search keywords and press Enter.

സ്വകാര്യ ബസ് സമരം: ക്രമീകരണവുമായി കെഎസ്ആർടിസി, കൂടുതൽ സർവീസുകൾ

 

സ്വകാര്യ ബസ് പണിമുടക്കിനെ നേരിടാൻ ക്രമീകരണവുമായി കെഎസ്ആർടിസി. യൂണിറ്റുകളിലെ മുഴുവൻ ബസുകളും സർവീസ് നടത്തണമെന്ന നിർദേശം അധികൃതർ നൽകി. സർവീസ് നടത്താൻ കഴിയുന്ന തരത്തിലുള്ള മുഴുവൻ ബസുകളും നിരത്തിലിറക്കാനാണ് ശ്രമം.കോന്നി യൂണിറ്റിലെ 9 കെ എസ് ആര്‍ ടി സി ബസ്സും അതാത് റൂട്ടില്‍ സര്‍വീസ് നടത്തും എന്ന് സ്റ്റേഷന്‍ മാസ്റ്റര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു .

നിരക്ക് വർധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരം ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് കൂടുതൽ സർവീസുകൾ ആരംഭിക്കാൻ കെഎസ്ആർടിസി തീരുമാനിച്ചത്. ബസ് ഉടമകളുടെ നഷ്ടം സർക്കാരിന് വ്യക്തമാണെങ്കിലും നിരക്ക് വർധിപ്പിക്കുന്നതിൽ സമയം വേണമെന്ന നിലപാടിലാണ് ഗതാഗത മന്ത്രി ആൻ്റണി രാജു

മിനിമം ചാർജ് എട്ട് രൂപയിൽ നിന്നും 12 രൂപയാക്കണമെന്നാണ് സ്വകാര്യ ബസുടമകളുടെ ആവശ്യം. നിരവധി തവണ ചർച്ച നടന്നെങ്കിലും മന്ത്രിയിൽ നിന്നും അനുകൂല തീരുമാനം ഉണ്ടാകുന്നില്ലെന്നാണ് ബസുടമകൾ ആരോപിക്കുന്നത്.

വിദ്യാർഥികളുടെ കൺസഷൻ വർധിപ്പിക്കണമെന്ന ആവശ്യം ബസുടമകളുടെ ഭാഗത്ത് നിന്നും ശക്തമാണ്. കൺസഷൻ നിരക്ക് അറ് രൂപയാക്കി ഉയർത്തണമെന്നാണ് ബസുടമകൾ ആവശ്യപ്പെട്ടത്. എന്നാൽ, ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ 5 രൂപ ഉയർത്തണമെന്ന നിർദേശവുമാണ് നൽകിയത്. വിദ്യാർഥികളുടെ കൺസഷൻ നിരക്ക് വർധിപ്പിക്കേണ്ടി വന്നാൽ ഉണ്ടാകുന്ന എതിർപ്പും സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്നുണ്ട്.

ആശുപത്രി, എയർപോർട്ട്, റെയിൽവെ സ്റ്റേഷൻ എന്നിവടങ്ങളിലേക്ക് കെഎസ്ആർടിസി പ്രത്യക സർവീസ് നടത്തും. ജീവനക്കാർ അവധിയെടുക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തി. സർവീസ് നടത്തുന്ന ബസുകൾക്കെതിരെ സ്വകാര്യ ബസുടമകളിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധമുണ്ടായാൽ പോലീസിൻ്റെ സഹായം തേടണമെന്ന നിർദേശം നൽകിയിട്ടുണ്ട്.

error: Content is protected !!