Input your search keywords and press Enter.

പാലക്കാട് ജില്ലാ അറിയിപ്പുകള്‍

കൈത്താങ്ങ്: തൊഴില്‍മേള 24 ന്

കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്സലന്‍സിന്റെ മേല്‍നോട്ടത്തില്‍ ജില്ലാഭരണകൂടം, ജില്ലാ പ്ലാനിംഗ് ഓഫീസ്, ജില്ലാ സ്‌കില്‍ കമ്മിറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 24 ന് ഗവ. വിക്ടോറിയ കോളേജില്‍ മെഗാ തൊഴില്‍മേള നടത്തും. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ http://statejobportal.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്ത തൊഴിലുടമകള്‍ക്ക് ഒഴിവുകള്‍ ടാഗില്‍ പോസ്റ്റ് ചെയ്യാം. വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. ഏപ്രില്‍ 15 വരെ ഒഴിവുകള്‍ പോസ്റ്റ് ചെയ്യാം. ഏപ്രില്‍ 20 വരെ തൊഴില്‍ അന്വേഷകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. രജിസ്ട്രേഷന്‍, ലോഗിന്‍, പ്രൊഫൈല്‍ എന്നിവ പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ഫോണ്‍: 9496401782

ക്ലറിക്കല്‍ അസിസ്റ്റന്റ് നിയമനം

ജില്ലാ ഹോമിയോ ആശുപത്രിയിലേക്ക് ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റിയില്‍ ക്ലറിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. ബി.കോം, ഡി.റ്റി.പി (മലയാളം, ഇംഗ്ലീഷ്), ടാലി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. രണ്ടുവര്‍ഷം പ്രവര്‍ത്തിപരിചയം അഭികാമ്യം. പ്രായപരിധി 30 – 40. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഏപ്രില്‍ 20ന് രാവിലെ 11 ന് ജില്ലാ ഹോമിയോ ആശുപത്രിയില്‍ കൂടിക്കാഴ്ചക്ക് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491 2578115

 
താത്കാലിക നിയമനം

തൃത്താല ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ മാത്തമാറ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളിലേക്ക് ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. യു.ജി.സി മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള യോഗ്യതയുള്ള കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഏപ്രില്‍ 18 ന് രാവിലെ പത്തിന് മാത്തമാറ്റിക്സ് വിഭാഗത്തിലും, ഏപ്രില്‍ 25ന് രാവിലെ 9.30 ന് കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിലും, അന്നേദിവസം ഉച്ചയ്ക്ക് ഒന്നിന് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിലും അഭിമുഖം നടക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, വയസ്സ്, പ്രവര്‍ത്തിപരിചയം, വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

മണക്കടവ് വിയറില്‍ ലഭിച്ചത് 5892.56 ദശലക്ഷം ഘനയടി ജലം

മണക്കടവ് വിയറില്‍ 2021 ജൂലൈ ഒന്ന് മുതല്‍ 2022 ഏപ്രില്‍ 13 വരെ 5892.56 ദശലക്ഷം ഘനയടി ജലം ലഭിച്ചു. പറമ്പിക്കുളം – ആളിയാര്‍ കരാര്‍ പ്രകാരം 1357.44 ദശലക്ഷം ഘനയടി ജലം ലഭിക്കാനുള്ളതായി സംയുക്ത ജലക്രമീകരണ വിഭാഗം ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. പറമ്പിക്കുളം-ആളിയാര്‍ പദ്ധതി പ്രകാരമുള്ള നിലവിലെ ജലലഭ്യത ദശലക്ഷം ഘനയടിയില്‍ ചുവടെ കൊടുക്കുന്നു. ബ്രാക്കറ്റില്‍ പരമാവധി ജലസംഭരണശേഷി ദശലക്ഷം ഘനയടിയില്‍. ലോവര്‍ നീരാര്‍ 107.35(274), തമിഴ്നാട് ഷോളയാര്‍ 639.70(5392), കേരള ഷോളയാര്‍ 1594(5420), പറമ്പിക്കുളം 13831.74(17820), തൂണക്കടവ് 555(557), പെരുവാരിപ്പള്ളം 617.72(620), തിരുമൂര്‍ത്തി 1017.95(1935), ആളിയാര്‍ 1181.78(3864).

 
കരാര്‍ നിയമനം

ആലത്തൂര്‍ ക്ഷീര പരിശീലന കേന്ദ്രത്തിലെ റീജണല്‍ ലാബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അനലിറ്റിക്കല്‍ അസിസ്റ്റന്റ് ട്രയിനി ( കെമിസ്ട്രി ) തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ബി. ടെക് ഡയറി സയന്‍സ് ആന്‍ഡ് ടെക്നോളജിയാണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ എം.എസ്. സി കെമിസ്ട്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ആറ് മാസത്തെ എന്‍.എ.ബി.എല്‍ പ്രവര്‍ത്തി പരിജയം അഭികാമ്യം. പ്രായപരിധി 21- 35. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ഏപ്രില്‍ 25 ന് വൈകീട്ട് അഞ്ചിനകം പ്രിന്‍സിപ്പാള്‍ ക്ഷീര പരിശീലന കേന്ദ്രം, ക്ഷീരവികസന വകുപ്പ്, ആലത്തൂര്‍, പാലക്കാട് 678541 വിലാസത്തില്‍ നല്‍കണം. യോഗ്യത നേടിയവരുടെ ലിസ്റ്റ് ഏപ്രില്‍ 26 ന് ഉച്ചയ്ക്ക് 12ന് ഓഫീസ് നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കും.

ലേലം

പാലക്കാട് പൊതുമരാമത്ത് വകുപ്പ് റോഡ് സെക്ഷന്‍ 1 ഓഫീസ് പരിധിയിലുള്ള പാലക്കാട് പൊന്നാനി റോഡില്‍ പത്തിരിപ്പാല എച്ച്.പി പെട്രോള്‍ പമ്പിനു സമീപത്തെ നാല് മഴമരങ്ങള്‍, മങ്കര വില്ലേജ് ഓഫീസിന് സമീപത്തെ അക്കേഷ്യ മരം, പറളി ചെക്ക് പോസ്റ്റ് ജംഗ്ഷനില്‍ നില്‍ക്കുന്ന മഴമരം, കുഴല്‍മന്ദം മങ്കര റോഡില്‍ മങ്കര പോലീസ്റ്റേഷന് എതിര്‍ വശത്തുള്ള ബദാം മരം, പറളി മുണ്ടൂര്‍ റോഡില്‍ കിണാവല്ലൂരിലെ  അശോകമരം എന്നിവ ഏപ്രില്‍ 20 ന് രാവിലെ 10.30 മുതല്‍ ലേലം ചെയ്യുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

ലേലം

പാലക്കാട് പൊതുമരാമത്ത് വകുപ്പ് റോഡ് സെക്ഷന്‍ 1 ഓഫീസ് പരിധിയിലുള്ള പുത്തൂര്‍ കൊട്ടേക്കാട് റോഡിന് വലതു ഭാഗത്തുള്ള കല്ല് ഏപ്രില്‍ 28ന് രാവിലെ 10ന് കല്ലേപ്പുള്ളി ജംഗ്ഷനില്‍ നിന്ന് ഒരു കിലോമീറ്റര്‍ മുന്നോട്ടുള്ള പാടത്തിന് സമീപത്തും, അന്നേ ദിവസം രാവിലെ 11.30 ന് കൊട്ടേക്കാട് റോഡിനു വലതു ഭാഗത്തുള്ള മണ്ണ് കൊട്ടേക്കാട് ദീപം ഫ്ലാറ്റിനു സമീപത്തും ലേലം ചെയ്യുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. 1000 രൂപയാണ് നിരതദ്രവ്യം.

ക്വട്ടേഷന്‍

കാഞ്ഞിരപ്പുഴ ഡാം ഉദ്യാനത്തില്‍ ബോട്ട് സവാരിക്ക് ലൈഫ് ജാക്കറ്റ് ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷഷനുകള്‍ ഏപ്രില്‍ 18 ന് വൈകീട്ട് നാലിനകം [email protected] ല്‍ നല്‍കണം. അന്നേദിവസം അഞ്ചിന് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍: 0492 4238227

ക്വട്ടേഷന്‍

വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തൃത്താല അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസ് ആവശ്യങ്ങള്‍ക്ക് വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. 2400 രൂപയാണ് നിരതദ്രവ്യം. ക്വട്ടേഷനുകള്‍ ഏപ്രില്‍ 23 ന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. അന്നേ ദിവസം വൈകീട്ട് മൂന്നിന് തുറക്കും. ഫോണ്‍: 0466 2371337, 8281999244

error: Content is protected !!