Input your search keywords and press Enter.

മണ്ണ് മാഫിയയ്ക്ക് പിടിവീഴും

 

പത്തനംതിട്ട നഗരസഭാ പ്രദേശത്തെ മണ്ണു മാഫിയയുടെ പ്രവർത്തനങ്ങൾക്ക് കടിഞ്ഞാണിടാൻ നഗരസഭാ ചെയർമാൻ അഡ്വ. ടി.സക്കീർഹുസൈൻ നഗരസഭ പൊതുമരാമത്ത് വിഭാഗത്തിന് നിർദേശം നൽകി. കെട്ടിട നിർമ്മാണത്തിനായി നൽകുന്ന പെർമിറ്റുകൾ പ്രകാരം അനുവദിച്ചിട്ടുള്ളതിൽ കൂടുതൽ മണ്ണ് ഖനനം ചെയ്യുന്നവർ കനത്ത പിഴ നൽകേണ്ടിവരും!

 

കൂടാതെ നിർമാണം പൂർത്തിയാക്കുന്ന ഇത്തരം കെട്ടിടങ്ങൾക്ക് നഗരസഭ കെട്ടിട നമ്പർ നൽകുന്നതല്ല. കഴിഞ്ഞ ആറു മാസക്കാലയളവിനുള്ളിൽ കെട്ടിടനിർമാണത്തിന് അനുമതി നൽകിയതും മണ്ണ് ഖനനം ചെയ്തതുമായ എല്ലാ സൈറ്റുകളും പരിശോധിക്കും; ഇതിനായി പ്രത്യേക സ്ക്വാഡിന് രൂപം നൽകാനും മുനിസിപ്പൽ എഞ്ചിനീയർക്ക് നഗരസഭ ചെയർമാൻ നിർദ്ദേശം നൽകി.

 

പത്തു ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. അനധികൃത ഖനനം നടത്തിയതായി കണ്ടെത്തുന്ന സൈറ്റുകളിലെ നിർമ്മാണ പ്രവർത്തനം നിർത്തിവയ്ക്കാനുളള നടപടി സ്വീകരിക്കും. അതോടൊപ്പം പിഴ ഈടാക്കുന്നതിനായി ഇത്തരം കേസുകൾ ജിയോളജി വകുപ്പിന് കൈമാറണമെന്നും മുനിസിപ്പൽ എൻജിനീയർക്കുള്ള കുറിപ്പിൽ നിർദേശിച്ചിട്ടുണ്ട്

error: Content is protected !!