വന്യമൃഗ ആക്രമണങ്ങളിൽ നിന്നും കൃഷിയും, കർഷകനെയും സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തി കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ കോന്നി ഡിഎഫ് ഒ ഓഫീസലേക്ക് മാർച്ച് നടത്തി. സിപിഐഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്തു.
കർഷക സംഘം ജില്ലാ പ്രസിഡൻ്റ് ബാബു കോയിക്കലേത്ത് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ എ പത്മകുമാർ, പി ബി ഹർഷകുമാർ, കർഷക സംഘം ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ ജി വാസുദേവൻ എന്നിവർ സംസാരിച്ചു, കോന്നി ഏരിയ സെക്രട്ടറി ആർ ഗോവിന്ദ് സ്വാഗതവും എരിയ പ്രസിഡൻ്റ് കെ എസ് സുരേശൻ നന്ദിയും പറഞ്ഞു.