കോന്നി: വി – കോട്ടയം നെടുംമ്പാറ മലമുകളിലേക്ക് സഞ്ചാരികൾ കൂട്ടമായി എത്തുമ്പോഴും അധികൃതർ ഇതൊന്നും ശ്രദ്ധിക്കാറില്ല. നാട്ടുക്കാരും ചില പരിസരവാസികളും ഒരുക്കിയിട്ടുള്ള താൽക്കാലിക കടകളും ചില ഇരിപ്പിടങ്ങളുമൊക്കെയാണ് മലമുകളിൽ ആകെയുള്ള വിനോദ സഞ്ചാര സൗകര്യങ്ങൾ .
മുകൾ പരിപ്പിൽ ഏക്കറു കണക്കിനു വിസ്തൃതമായ ഈ മല മുകളിൽ എത്തുമ്പോൾ അനുഭവപ്പെടുന്ന കുളിർക്കാറ്റും വിസ്തൃതമായ നടപ്പാതകളും , മുകളിൽ നിന്നും നോക്കിയാൽ കാണുന്ന വേറിട്ട കാഴ്ചകളും തേടിയാണ് പ്രമാടം പഞ്ചായത്തിലെ ഈ മല മുകളിൽ ആളുകൾ എത്തുന്നത്.
ഇടുങ്ങിയ ഗ്രാമപാതകളിലൂടെയുള്ള വാഹന യാത്ര തന്നേ അപടങ്ങൾ മുന്നിൽ കണ്ടു വേണം. ഇതിനിടെയാണ് സാമൂഹ്യ മാധ്യമങ്ങളിൽ സാഹസിക ചിത്രങ്ങൾ പ്രദർശിപ്പിക്കാനുള്ള തയാറെടുപ്പിൽ യുവാക്കളുടെ സംഘം മല കയറുന്നത്. സാമൂഹ്യ വിരുദ്ധരും മദ്യപസംഘങ്ങളുമെല്ലാം അടുത്തക്കാലത്തായി ഇവിടെ കേന്ദ്രീക്കരിക്കുന്നതായി നാട്ടുക്കാർ പരാതിപ്പെട്ടു. ഇവിടെ വിനോദ സഞ്ചാര പദ്ധതികൾക്കായി നിർദേശിച്ചിട്ടണ്ടെങ്കിലും പദ്ധതികളൊന്നും നടപ്പായിട്ടില്ല.
സ്ഥിരമായി സർക്കാർ നിയന്ത്രണത്തിലുള്ള സുരക്ഷ സംവിധാനങ്ങളും , ഉദ്യോഗസ്ഥരും ഇവിടെ നിയോഗിക്കപ്പെടെണ്ടത് അനിവാര്യമാണ്. കുടുംബങ്ങൾ ഉൾപ്പെടെ വലിയ തിരക്കാണ് എല്ലാ ദിവസവും ഉണ്ടാക്കുന്നത്. നിലവിൽ പ്രദേശിക വിനോദ സഞ്ചാരികളാണ് ഇവിടെ എത്തുന്നതെങ്കിലും സാഹസിക സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിൽ പ്രദേശത്തേ മാറ്റി എടുക്കാവുന്നതാണ്.
മലക്കയറ്റത്തിനു പരിശീലനം നൽകുന്ന പദ്ധതികളും നടപ്പാക്കാവുന്നതാണ്. എന്നാൽ നിലവിൽ ഇവിടെ ആരൊക്കെ വന്നു പോകുന്നുവെന്നോ പ്രദേശത്ത് എന്ത് നടക്കുന്നുവെന്നോ ജില്ലാ ഭരണകൂടത്തിനോ പോലീസിനോ , പ്രാദേശിക ഭരണകൂടത്തിനോ അറിവില്ല. അധികൃതരുടെ അടിയന്തര ശ്രദ്ധ ഉണ്ടായില്ലയെങ്കിൽ ഇവിടെ പല വിധ അപകടങ്ങള്‍ക്കും സാധ്യത നിലനിൽക്കുകയാണ്.ഇന്ന് ഒരു കാര്‍ മലമുകളില്‍ 30 അടി താഴ്ച്ച ഉള്ള നിര്‍ത്തലാക്കിയ പാറമടയില്‍ വീണു . കാറില്‍ ഉണ്ടായിരുന്ന കോന്നി നിവാസിയായ യുവാവിനു ഗുരുതരമായി പരിക്ക് പറ്റി . അധികാരികളുടെ അനാസ്ഥ ഒന്ന് കൊണ്ട് മാത്രം ആണ് ഈ അപകടം നടന്നത് . പ്രമാടം പഞ്ചായത്ത് അധികാരികള്‍ എങ്കിലും ഉടന്‍ ഇടപെടുക . മതിയായ സുരക്ഷ ഒരുക്കിയതിനു ശേഷമേ ഇനി പാറ മുകളിലേക്ക് ആളുകളെ കയറ്റി വിടാവൂ .