Input your search keywords and press Enter.

അനധികൃത ഇറച്ചിക്കടകൾക്കെതിരെ കർശന നടപടി: കോന്നിയില്‍ വ്യാപകം

 

അനധികൃത ഇറച്ചിക്കടകൾക്കെതിരെ കർശന നടപടിയുമായി അധികൃതർ. കോഴിയിറച്ചിയിൽ അണുബാധയുണ്ടാകുന്നത് ഇറച്ചിക്കടകളിൽ നിന്നാണെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.ഇറച്ചിക്കടകളിൽ നിന്ന് ബാക്ടീരിയ ബാധയുണ്ടാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

മരക്കുറ്റികളിൽ ഇറച്ചിവെട്ടുന്നത് നിരോധിച്ചിട്ടും നിർലോഭം തുടരുന്നുണ്ടെന്നും ആരോപണമുണ്ട്. പകുതി വേവിക്കുന്ന ഷവർമ്മ ഇറച്ചിയിൽ ബാക്ടീരിയകൾ നശിക്കുന്നില്ല. കോന്നി മേഖലയില്‍ യാതൊരു ലൈസന്‍സും ഇല്ലാതെ നിരവധി ഇറച്ചി കച്ചവടക്കാര്‍ ഉണ്ട് . ഭക്ഷ്യ സുരക്ഷാ വകുപ്പ് ഒരു പരിശോധനയും നടത്തുന്നില്ല എനാണ് ആരോപണം . വില തോന്നും പടിയാണ് . പഞ്ചായത്തുകള്‍ സ്ലോട്ടര്‍ ഹൌസുകള്‍ പണിയണം എന്നാണ്‌ ആവശ്യം . കോന്നി മേഖലയില്‍ പുറമേ നിന്നും വെളുപ്പിനെ എത്തിക്കുന്ന ഇറച്ചിയാണ് വില്‍പ്പന . കന്നു കാലികളുടെ ഇറച്ചി എവിടെയാണ് കശാപ്പു നടത്തിയത് എന്ന് പോലും പഞ്ചായത്തിന് അറിയില്ല .

ലൈസന്‍സ് പോലും ഇല്ലാതെ ആണ്  മാംസ വില്‍പ്പന . ആരോഗ്യ വകുപ്പ് അധികാരികള്‍ പോലും പരിശോധന നടത്തുവാന്‍ എത്തുന്നില്ല എന്നാണ് ആരോപണം . കോന്നിയില്‍ വ്യാപകമായി പരിശോധന നടത്തുകയും അമിത വില ഈടാക്കുന്ന ആളുകളുടെ കടകള്‍ ഉടന്‍ അടപ്പിക്കാന്‍ നടപടി വേണം . ലൈസന്‍സ് കര്‍ശനമാക്കണം .

കാസർഗോഡ് ചെറുവത്തൂരിൽ ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് 16 കാരി മരിച്ചതിന് പിന്നാലെയാണ് അധികൃതർ നടപടി കടുപ്പിക്കുന്നത്.

കാസർഗോഡ് ചെറുവത്തൂരിലെ നാരായണൻ- പ്രസന്ന ദമ്പതികളുടെ മകൾ 16 വയസുകാരി ദേവനന്ദ മരിച്ചത് ഇന്നലെയാണ്. കഴിഞ്ഞ വെള്ളിയാഴ്ച ചെറുവത്തൂർ ഐഡിയൽ ഫുഡ് പോയിന്റിൽ നിന്ന് ഷവർമ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ദേവനന്ദ ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. 15 പേർ ചികിത്സയിൽ തുടരുകയാണ്. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഇവർ കാഞ്ഞങ്ങാട് സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

error: Content is protected !!