സ്റ്റേറ്റ് ജി.എസ്.ടി ഓഫീസുകള്‍ മിനി സിവില്‍ സ്റ്റേഷനിലേക്ക്
ഉദ്ഘാടനം മന്ത്രി കെ. എന്‍. ബാലഗോപാല്‍ (മെയ് 10) നിര്‍വഹിക്കും
മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറ്റി സ്ഥാപിച്ച കൊട്ടാരക്കരയിലെ സ്റ്റേറ്റ് ജി. എസ്. ടി ഓഫീസുകളുടെ പ്രവര്‍ത്തന ഉദ്ഘാടനം (മെയ് 10) രാവിലെ 11.30ന് കൊട്ടാരക്കര മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ നിര്‍വഹിക്കും. കൊട്ടാരക്കര മുനിസിപ്പാലിറ്റി ചെയര്‍മാന്‍ എ.ഷാജു അധ്യക്ഷനാവും.
സംസ്ഥാന ജി. എസ്. ടി. കൊല്ലം ജോയിന്റ് കമ്മീഷണര്‍ സജി എ. മിറാന്‍ഡ, സ്റ്റേറ്റ് ടാക്സ് കമ്മീഷണര്‍ ഡോ. രത്തന്‍ കേല്‍ക്കര്‍, മുന്‍ നിയമസഭാംഗം അഡ്വ പി.ഐഷാ പോറ്റി, കൊട്ടാരക്കര നഗരസഭ കൗണ്‍സിലര്‍ അരുണ്‍ കാടാംകുളം, ജി.എസ്. ടി വകുപ്പ് അഡീഷണല്‍ കമ്മീഷണര്‍ മാരായ എസ്. എബ്രഹാം റെന്‍, എ. സറഫ് തുടങ്ങിയവര്‍ പങ്കെടുക്കും.
ആനവണ്ടിയില്‍ പൊ•ുടി – നെയ്യാര്‍ ഡാം ഉല്ലാസയാത്ര
പൊ•ുടിയിലെ മൂടല്‍മഞ്ഞ് ആസ്വദിച്ച് നെയ്യാര്‍ ഡാം, കോട്ടൂര്‍ ആന പരിപാലനകേന്ദ്രം എന്നിവ കണ്ടു ആനവണ്ടിയില്‍ കൊല്ലത്ത് തിരിച്ചെത്താം. കെ.എസ്. ആര്‍. ടി. സി യൂണിറ്റില്‍ നിന്നും പൊ•ുടി – നെയ്യാര്‍ ഡാം ഉല്ലാസയാത്ര മെയ് 14,15 തീയതികളിലേക്കുള്ള ബുക്കിംഗ് ആരംഭിച്ചു.
മെയ് 14 ന് രാവിലെ 6 ന് ആരംഭിച്ച് പൊ•ുടി, നെയ്യാര്‍ ഡാം, കോട്ടൂര്‍ ആന പരിപാലന കേന്ദ്രം എന്നിവ സന്ദര്‍ശിച്ചു രാത്രി 9 മണിയോട് കൂടി കൊല്ലം ഡിപ്പൊയില്‍ തിരിച്ചെത്തും. കോട്ടൂരില്‍ കുട്ടവഞ്ചി യാത്രക്കും നെയ്യാര്‍ ഡാമില്‍ ബോട്ടിങ്ങിനും സൗകര്യമുണ്ട്. ബുക്കിങ്ങിനായി വിളിക്കാം: 8921950903, 9496675635.
തൊഴില്‍ മേള ( മെയ് 10)
അനെര്‍ട്ടിന്റെ നേതൃത്വത്തില്‍ സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള പരിശീലനം നേടിയ ഇലക്ട്രീഷ്യന്‍മാര്‍ക്കുള്ള തൊഴില്‍മേള ഇന്ന് (മെയ് 10) തിരുവനന്തപുരം വഴുതക്കാട് സര്‍ക്കാര്‍ വനിതാ കോളേജില്‍ രാവിലെ 10 മുതല്‍ അഞ്ച് വരെ നടക്കും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലെ ഇലക്ട്രീഷ്യന്‍മാര്‍ക്കായാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. ഇരുപതില്‍പരം സോളാര്‍ ഡെവലപ്പേഴ്‌സ് മേളയില്‍ പങ്കെടുക്കും. പരിശീലനം ലഭിച്ച ഐ.ടി.ഐ, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ന്ററി വിദ്യാര്‍ഥികള്‍ക്കും നിലവില്‍ ഇലക്ട്രീഷ്യന്‍ ജോലി ചെയ്യുന്നവര്‍ക്കും പങ്കെടുക്കാം. സ്ഥിരം തസ്തികയിലേക്കോ, ഓരോ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകം കരാര്‍ അടിസ്ഥാനത്തിലോ ജോലി തിരഞ്ഞെടുക്കാം. അനെര്‍ട് പരിശീലനം ലഭിച്ച, മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് സ്‌പോട് രജിസ്‌ട്രേഷന്‍ വഴി പങ്കെടുക്കാം. ഫോണ്‍ 0471 2338077, 2334122, 2333124, 2331803.
വാഹന ലേലം
ജില്ല റൂറല്‍ പൊലീസ് മേധാവിയുടെ അധീനതയില്‍ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ചിരിക്കുന്നതും അവകാശികള്‍ ഇല്ലാത്തതുമായ 103 വാഹനങ്ങളുടെ ഓണ്‍ലൈന്‍ ലേലം (www.mstcecommerce.com) മെയ് 18ന് രാവിലെ 11 മണി മുതല്‍ വൈകിട്ട് 4 വരെ നടക്കും. നിബന്ധനകള്‍ക്ക് വിധേയമായി ബയര്‍ ആയി പേര് രജിസ്റ്റര്‍ ചെയ്ത് ലേലത്തില്‍ പങ്കെടുക്കാം. വാഹനത്തില്‍ എന്തെങ്കിലും അവകാശവാദം ഉന്നയിക്കാന്‍ ഉണ്ടെങ്കില്‍ ബന്ധപ്പെട്ടവര്‍ മെയ് 16ന് വിശദമായ രേഖകള്‍ സഹിതം അതാത് ഇന്‍സ്‌പെക്ടര്‍, എസ്.എച്ച്.ഒമാര്‍ മുമ്പാകെ ഹാജരാകേണ്ടതാണ്. ഫോണ്‍ 0474 2450858.
പുതു സംരംഭങ്ങള്‍ക്ക് സബ്‌സിഡി
ഉല്‍പാദന സേവന മേഖലകളില്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന 25 ലക്ഷം വരെ പദ്ധതി ചെലവ് വരുന്ന സംരംഭങ്ങള്‍ക്ക് 35 ശതമാനം വരെ സബ്‌സിഡി ലഭ്യമാക്കുന്ന പ്രധാനമന്ത്രി എംപ്ലോയ്‌മെന്റ് ജനറേഷന്‍ പ്രോഗ്രാമിനെ കുറിച്ച് അറിയാനും അപേക്ഷകള്‍ സമര്‍പ്പിക്കാനും കൊല്ലം താലൂക്ക് വ്യവസായ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 9495608943
റാങ്ക് പട്ടിക റദ്ദാക്കി
ജില്ല വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) യു.പി.എസ് (കാറ്റഗറി നമ്പര്‍ 532/2013) റാങ്ക് പട്ടിക റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.