കോന്നി പഞ്ചായത്ത് ചിറ്റൂര്‍വാര്‍ഡ് : ഉപ തിരഞ്ഞെടുപ്പ് വോട്ടുകള്‍ കുറഞ്ഞത് ആര്‍ക്ക്
കോന്നി പഞ്ചായത്ത് ചിറ്റൂര്‍ വാര്‍ഡില്‍ വോട്ട് നില നോക്കിയാല്‍ യു ഡി എഫ് നില മെച്ചപ്പെടുത്തി . വോട്ടുകള്‍ എല്‍ ഡി എഫിനും എന്‍ ഡി എ എന്ന ബി ജെ പിയ്ക്കും കുറഞ്ഞു . സഹതാപ തരംഗം എന്ന് പറയുന്നു എങ്കിലും എല്‍ ഡി എഫ് മൂന്നാമതായി മാത്രം മാറി . രണ്ടാമത് എത്തിയത് ബി ജെ പി ആണ് . 133 വോട്ട് ഭൂരിപക്ഷം നേടി യു ഡി എഫ് സ്ഥാനാര്‍ഥി അർച്ചന ബാലൻ വിജയിച്ചു . ബി ജെ പി കഴിഞ്ഞ തവണ നേടിയത് 385 വോട്ട് , എല്‍ ഡി എഫ് 265 യു ഡി എഫ് 430 . ഇന്ന് നടന്ന ഉപ തിരഞ്ഞെടുപ്പില്‍ ബി ജെ പി ആകെ നേടിയത് 360 വോട്ട് , എല്‍ ഡി എഫ് 262 വോട്ട് എന്നാല്‍ യു ഡി എഫ് നേടിയത് 493 വോട്ട് ആണ് . കുറവ് വന്നത് എല്‍ ഡി എഫ് . ബി ജെ പി എന്നിവര്‍ക്ക് തന്നെ ആണ് .അതെങ്ങനെ കുറവ് വന്നു എന്ന് ആ പാര്‍ട്ടികള്‍ പരിശോധിക്കുക . രണ്ടാം സ്ഥാനം ഇക്കുറിയും ബി ജെ പി നില നിര്‍ത്തി . എല്‍ ഡിഎഫ് അവിടെ വീണ്ടും മൂന്നാമത് മാത്രം .ഒരു കാലത്ത് എല്‍ ഡി എഫ് ഭരിച്ച വാര്‍ഡ് ആണ് കൈവിട്ട് പോയത് .പ്രാദേശിക നേതാക്കളുടെകെടു കാര്യസ്തത ഇനി എങ്കിലും കോന്നിസി പി എം ഏരിയാ കമ്മറ്റി മനസ്സിലാക്കുക . ആ ബ്രാഞ്ച് കമ്മറ്റി പിരിച്ചു വിടുക .അതാണ് നല്ലത് . ഇല്ലെങ്കില്‍ ഈ തരംഗം കോന്നി വിട്ടു മാറില്ല . ജനം യു ഡി എഫിന് കൂടെ ഉണ്ട് എന്ന് മണ്ഡലം അധ്യക്ഷന്‍ റോജി എബ്രഹാം പറഞ്ഞു
കഴിഞ്ഞ തവണ
Bjp 385
Udf 430
Ldf 265
ഇക്കുറി
Bjp 360
Udf 493
Ldf 262