Input your search keywords and press Enter.

കൊല്ലം ജില്ലാ വാര്‍ത്തകള്‍

സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം മെയ് 30ന്  
വിദ്യാകിരണം മിഷന്റെ ഭാഗമായി കിഫ്ബിയുടെ ധനസഹായത്തോടെ ജില്ലയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച രണ്ട് സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം മെയ് 30ന് വൈകുന്നേരം 3.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അദ്ധ്യക്ഷത വഹിക്കും. അഞ്ചു കോടി രൂപ ചെലവഴിച്ച് കൊട്ടാരക്കര സര്‍ക്കാര്‍ വി.എച്ച്.എസ്.എസ് ആന്‍ഡ് ബി.എച്ച്.എസ് അഡീഷണല്‍ ബ്ലോക്കിന്റെയും ഒരു കോടി രൂപ ചെലവഴിച്ച് ചവറ സൗത്ത് സര്‍ക്കാര്‍ യു.പി.എസ് ബ്ലോക്കിന്റെയും നിര്‍മാണമാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്.

തെളിവെടുപ്പ് യോഗം ജൂണ്‍ എട്ടിന്
കയര്‍ മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനായുള്ള മിനിമം വേതന ഉപദേശക സമിതിയുടെ തെളിവെടുപ്പ് യോഗം ജൂണ്‍ എട്ടിന് രാവിലെ 11 മണിക്ക് ആശ്രാമം അതിഥി മന്ദിരത്തില്‍ നടക്കും. ജില്ലയിലെ കയര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളും തൊഴിലുടമ പ്രതിനിധികളും പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) അറിയിച്ചു. ഫോണ്‍- 0474 2794820.

അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ ചാത്തന്നൂരില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ക്ക് 2022-23 അധ്യയന വര്‍ഷം ട്യൂഷന്‍ നല്‍കുന്നതിനായി ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ്, കണക്ക്, ഹിന്ദി, ഫിസിക്കല്‍ സയന്‍സ്, നാച്ചുറല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങള്‍ക്കും യു.പി വിഭാഗത്തില്‍ എല്ലാ വിഷയങ്ങള്‍ക്കുമാണ് ട്യൂഷന്‍ നല്‍കേണ്ടത്. നിശ്ചിത വിഷയത്തില്‍ ബിരുദവും ബി.എഡും ആണ് യോഗ്യത. പ്രതിമാസം 30 മണിക്കൂര്‍ ട്യൂഷന്‍ എടുക്കുന്നതിന് ഹൈസ്‌കൂള്‍ വിഭാഗം അധ്യാപകര്‍ക്ക് 4000 രൂപയും യു.പി വിഭാഗം അധ്യാപകര്‍ക്ക് 3000 രൂപയുമാണ് ഹോണറേറിയം. ബയോഡാറ്റയും മറ്റു രേഖകളും സഹിതം ജൂണ്‍ മൂന്നിനകം ഇത്തിക്കര ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് 8547630035 എന്ന നമ്പരില്‍ ബന്ധപ്പെടുക.

പുസ്തക ശേഖരണയജ്ഞം
ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയില്‍  12 ബിരുദ കോഴ്‌സുകളും  അഞ്ച് ബിരുദാനന്തരബിരുദ കോഴ്‌സുകളും ആരംഭിക്കുന്നതിന്റെ ഭാഗമായി ഗവേഷണ സ്വഭാവമുള്ളതും വിജ്ഞാനപ്രദവുമായ പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള  ലൈബ്രറി ഒരുക്കുന്നു. ഇതിനായി വ്യക്തികളുടെ സ്വകാര്യ ശേഖരത്തിലെ ഗ്രന്ഥങ്ങള്‍  സ്വരൂപിക്കുന്നതിനായി  ഗ്രന്ഥമഹാസഹകരണ യജ്ഞം നടത്തുന്നു. ഗ്രന്ഥങ്ങള്‍ നല്‍കാന്‍ താല്പര്യമുള്ളവര്‍  8113007302 എന്ന നമ്പരിലോ  [email protected]  എന്ന ഇ-മെയിലിലോ  ബന്ധപ്പെടുക.

ഉല്ലാസയാത്ര: ബുക്കിങ് ആരംഭിച്ചു
കൊല്ലം ഡിപ്പോയില്‍ നിന്നു നാളെയും (മെയ് 28) 29നും നടത്തുന്ന പൊ•ുടി – നെയ്യാര്‍ ഡാം ഉല്ലാസ യാത്രയുടെ ബുക്കിംഗ് ആരംഭിച്ചു. ഒരാള്‍ക്ക് 770 രൂപയാണ് ചാര്‍ജ്. രാവിലെ 6.10ന്  ആരംഭിക്കുന്ന യാത്ര പൊ•ുടി, നെയ്യാര്‍ ഡാം, കോട്ടൂര്‍ ആന പരിപാലന കേന്ദ്രം എന്നിവ സന്ദര്‍ശിച്ചു രാത്രി 9.30 ന് കൊല്ലം ഡിപ്പോയില്‍ എത്തിച്ചേരും.
കോട്ടൂര്‍ ആന പരിപാലന കേന്ദ്രത്തില്‍ യാത്രക്കാര്‍ക്കായി കുട്ട വഞ്ചി യാത്രയ്ക്കും നെയ്യാര്‍ ഡാമില്‍ ബോട്ടിംഗിനുമുള്ള സൗകര്യവുമുണ്ട്. രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5.30 വരെ 8921950903, 9496675635 നമ്പറുകളില്‍ ബുക്ക് ചെയ്യാം.

ക്വട്ടേഷന്‍ ക്ഷണിച്ചു
കൊല്ലം മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പോര്‍ട്ട് ഡിവിഷനിലെ വാട്ടര്‍ ടാങ്കിന് സമീപം കോര്‍പ്പറേഷന്‍ ഉടമസ്ഥതയിലുള്ള ഹെല്‍ത്ത് സെന്ററും സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സും പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം പൊളിച്ചുനീക്കുന്നതിന് ലേലം/ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി മെയ് 30 മൂന്ന് മണി. കൂടുതല്‍ വിവരങ്ങള്‍ റവന്യൂ വിഭാഗത്തിലും www.kollamcorporation.gov.in  വെബ്‌സൈറ്റിലും ലഭ്യമാണ്.

അപേക്ഷ ക്ഷണിച്ചു
ഭാരത് പെട്രോളിയം  കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ എറണാകുളത്തുള്ള രണ്ട് കൊക്കോ ഔട്ട്ലെറ്റുകളിലേക്ക്  സര്‍വീസ് പ്രൊവൈഡര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെറിറ്ററി മാനേജര്‍, എറണാകുളം റീടൈല്‍സ്  ടെറിട്ടറി, സീപോര്‍ട്ട് റോഡ്, ഇരിമ്പനം പി. ഒ, കൊച്ചി – 682309 വിലാസത്തില്‍  ജൂണ്‍ 20ന് മുമ്പായി  അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്  www.bharatpetrolium.in    , ഫോണ്‍ 0484 2776116

സംരംഭകത്വ പരിശീലനം
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് നാഷണല്‍ ഫിഷറീസ് ഡെവലപ്‌മെന്റ് ബോര്‍ഡിന്റെയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോ സ്മാള്‍ മീഡിയം എന്റര്‍പ്രൈസസിന്റെയും ആഭിമുഖ്യത്തില്‍ ‘ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍’ എന്ന വിഷയത്തില്‍ 15 ദിവസത്തെ സൗജന്യ സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. എസ്.സി വിഭാഗത്തിലെ തൊഴില്‍രഹിതരായ 50 യുവതി യുവാക്കള്‍ക്ക് സ്‌റ്റൈപെന്റ്റോടുകൂടി ജൂണ്‍ 15 മുതല്‍ ജൂലൈ ഒന്ന് വരെയും ജൂലൈ നാല് മുതല്‍ 21 വരെയും കളമശ്ശേരി കീഡ് ക്യാമ്പസില്‍ രണ്ട് ബാച്ചുകളിലായി പരിശീലനം നടക്കും. ഫിഷറീസ് സംബന്ധമായ ക്ലാസ്സുകള്‍ നടക്കും. www.kied.info  വെബ്‌സൈറ്റ് മുഖേന ജൂണ്‍ ഒന്‍പത്് വരെ അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ :0484 2532890, 2550322, 9605542061, 7012376994.

error: Content is protected !!