സ്വകാര്യ ഭൂമികളിലെ തടിയുല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ഉത്പാദിപ്പിക്കുന്ന തടിയിനങ്ങളില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും ഭൂവുടമകള്‍ക്ക് അധിക വരുമാനം ലഭിക്കുന്നതിനും 2022-23 വര്‍ഷത്തേക്കുളള പ്രോത്സാഹന ധനസഹായ പദ്ധതി വനം വകുപ്പ് നടപ്പാക്കുന്നു.
തേക്ക്, ചന്ദനം, മഹാഗണി, ആഞ്ഞിലി, പ്ലാവ്, ഈട്ടി, കമ്പകം, കുമ്പിള്‍, കുന്നിവാക, തേമ്പാവ് എന്നീ വൃക്ഷ തൈകള്‍ നട്ടു വളര്‍ത്തുന്ന പദ്ധതിയാണിത്. അപേക്ഷാ ഫോമിനും വിശദാംശങ്ങള്‍ക്കുമായി എലിയറയ്ക്കലുളള സോഷ്യല്‍ ഫോറസ്ട്രി ഓഫീസില്‍ നിന്നും അറിയാം . പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ 30നകം പത്തനംതിട്ട സോഷ്യല്‍ ഫോറസ്ട്രി ഡിവിഷനിലെ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് സമര്‍പ്പിക്കണം.