Input your search keywords and press Enter.

കോന്നി മെഡിക്കൽ കോളേജിന് എം എൽ എ നൽകിയ ആംബുലൻസ്സ് അനാഥാവസ്ഥയിൽ: കോന്നി മെഡിക്കല്‍ കോളേജ് അധികാരികള്‍ ഒരു റീത്ത് കൂടി വാങ്ങി “ഇവന്‍റെ” നെഞ്ചത്ത് വെയ്ക്കുക്ക

കോന്നി സർക്കാർ മെഡിക്കൽ കോളേജിന്റെ ആവശ്യത്തിലേക്ക് കോന്നി എം എൽ എ അഡ്വ കെ യു ജനീഷ് കുമാറിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുക ചിലവഴിച്ച് വാങ്ങിയ ആംബുലൻസ്സ് ജനങ്ങൾക്ക്‌ ഉപകാരപ്പെടുത്താതെ മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ അടി ഭാഗത്തെ ഗോഡൗണിൽ തള്ളി.

ദേശീയ ആരോഗ്യ മിഷനിൽ നിന്നും താൽക്കാലിക ഡ്രൈവർ ആയിരുന്നു ഏതാനും ദിവസം ആംബുലൻസ് ഓടിച്ചത്. താൽക്കാലിക ഡ്രൈവറുടെ കരാർ അവസാനിച്ചതോടെ പകരക്കാരെ നിയമിച്ചില്ല. ഇതോടെ മാസങ്ങളായി ആംബുലൻസ്സ് ഒരു മൂലയ്ക്ക് തള്ളി. പുതിയ ഡ്രൈവറെ നിയമിക്കാൻ നടപടി ഉണ്ടാകും എന്ന് പറഞ്ഞു കേൾക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞു.ഡ്രൈവറെ വെക്കാന്‍ കഴിയുന്നില്ല എങ്കില്‍ ഒരു റീത്ത് കൂടി വാങ്ങി ” ഇവന്‍റെ നെഞ്ചത്ത് “വെക്കുക്ക . കിട്ടിയ ആംബുലന്‍സ് നേരെ ചൊവ്വേ കൊണ്ട് നടക്കാന്‍ കഴിയുന്നില്ല എങ്കില്‍ അധികാരികള്‍ രാജി വെച്ച് ഒഴിയുക . അതാണ്‌ കോന്നി മെഡിക്കല്‍ കോളേജിനോട് ചെയ്യാവുന്ന നല്ല കാര്യം . ഇത് ജനങ്ങളുടെ നികുതി പണം ആണ് . ഇങ്ങനെ നശിപ്പിക്കരുത് . ഇത് സാധാരണ ജനതയുടെ മനസ്സില്‍ വിഷമം ഉണ്ടാക്കുന്നു .

 

പുതിയ ഡ്രൈവർ എത്തിയാൽ തന്നെ ആംബുലൻസ് റോഡിൽ ഇറക്കണം എങ്കിൽ ആയിരങ്ങളുടെ മെയിന്റൻസ് വേണ്ടി വരും.ഇവിടെ കിടന്ന് പൊടി പിടിച്ചു നശിച്ചു പോകുന്ന അവസ്ഥയിൽ ആണ്.ടയാറുകൾ പനിച്ചു തുടങ്ങി. ഉടൻ ഡ്രൈവറെ നിയമിച്ചു ആംബുലൻസ് ജനങ്ങൾക്ക്‌ ഉപകാരപ്പെടുന്ന നിലയിലാക്കാൻ ബന്ധപ്പെട്ട വകുപ്പ് മേധാവിയോ എം എൽ എയോ മുൻകൈ എടുക്കണം.

ലക്ഷങ്ങൾ മുടക്കി വാങ്ങിയ ആംബുലൻസ് ഡ്രൈവർ ഇല്ല എന്ന കാരണത്താൽ മൂലയ്ക്ക് ഒതുക്കിയത് പൊതു ജന ആരോഗ്യ മേഖലയോടെ ചെയ്യുന്ന വലിയ ജനദ്രോഹം ആണ്.
പ്രാദേശിക അടിസ്ഥാനത്തിൽ ഡ്രൈവർമാരെ ലഭിക്കും. അല്ലെങ്കിൽ എംപ്ലോയിമെന്റിൽ നിന്നും ലഭ്യമാക്കാവുന്ന കാര്യമാണ്. ഉചിതമായ തീരുമാനം ഉണ്ടാകും എന്ന് ജനം പ്രതീക്ഷിക്കുന്നു.

error: Content is protected !!