സൗജന്യ നേത്ര പരിശോധനയും മെഡിക്കൽ ക്യാമ്പും ജീവിത ശൈലീ രോഗ നിർണ്ണയവും 05 ജൂൺ 2022 ഞായറാഴ്ച പുത്തൂരിൽ
സ്ഥലം : റിക്രിയേഷൻ ക്ലബ്, മന്നം മെമ്മോറിയൽ ഹാൾ (ബ്രില്യൻസ് അക്കാദമി) കരിമ്പിൻപുഴ പാലമുക്ക്, പുത്തൂർ.
കരിമ്പിൻപുഴ റിക്രിയേഷൻ ക്ലബ്ബിന്റെയും ആർമി മെഡിക്കൽ/ ദന്തൽ വിമുക്തഭട സംഘടന ആയ *സർവ്വേ സന്തു നിരാമയ* യുടെയും കൊട്ടാരക്കര കാരുണ്യ കണ്ണാശുപത്രിയുടെയും, ക്വാളിറ്റി ഡയഗനോസ്റ്റിക് സെന്ററിന്റെയും സായുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനയും മെഡിക്കൽ ക്യാമ്പും ജീവിത ശൈലീരോഗ നിർണ്ണയവും നടത്തുന്നു.
ക്യാമ്പിൽ വിദഗ്ധ മെഡിക്കൽ സംഘം വിശദമായ രോഗപരിശോധനയും രോഗനിർണ്ണയവും നടത്തി മരുന്നുകൾ നൽകുകയും ശാസ്ത്രക്രിയ ആവശ്യമായി വരുന്ന അർഹതയുള്ള രോഗികൾക്ക് ജില്ലാ അന്ധതാ നിവാരണ സമിതിയിലൂടെയും നിലവിൽ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉള്ളവർക്ക് അതിലൂടെയും എല്ലാ ചികിത്സകളും ലഭ്യമാക്കുന്നതും ആയിരിക്കും. കൂടാതെ ENT സർജൻ, ഫിസിഷ്യൻ, ഫിസിയോതെറാപ്പിസ്റ് എന്നിവരുടെ സേവനം ക്യാമ്പിൽ ഉണ്ടായിരിക്കുന്നതും ഷുഗർ, ബി. പി. എന്നിവ തികച്ചും സൗജന്യമായി പരിശോധിക്കുന്നതും മറ്റെല്ലാ ലാബ് പരിശോധനകളും അൻപതു ശതമാനം നിരക്കിൽ ചെയ്തുകൊടുക്കുന്നതും, കണ്ണട ആവശ്യമായി വരുന്ന രോഗികൾക്ക് ഇളവോടുകൂടി കണ്ണട നിർമ്മിച്ചു നൽകുന്നതും ആയിരിക്കും എന്ന് സംഘാടകർ അറിയിച്ചു.
വിശദ വിവരങ്ങൾക്ക് : 9746490664,9497189507,9995791799.