Input your search keywords and press Enter.

കാപ്പ നിയമനടപടിക്ക് വിധേയനായ യുവാവ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചകേസിൽ അറസ്റ്റിൽ

 

പത്തനംതിട്ട : കാപ്പ നിയമപ്രകാരം കൊല്ലം ജില്ലയിൽ നിന്നും പുറത്താക്കപ്പെട്ട നിരവധി ക്രിമിനൽ കേസുകളിലെ പ്രതി,പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായി.കൊല്ലം
അറയ്ക്കൽ ചന്ദ്രമംഗലത്ത് വീട്ടിൽ ഹരിലാലിന്റെ മകൻ ചന്തു എന്നുവിളിക്കുന്ന അനുലാൽ (25) ആണ് അടൂർ പോലീസിന്റെ പിടിയിലായത്.

 

ഇൻസ്റ്റാഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങൾ വഴി സൗഹൃദത്തിലായ ഏനാത്ത് സ്വദേശിനിയായ പതിനഞ്ചുകാരിയെ, ഈ ഫെബ്രുവരി ആദ്യം അടൂർ കെ എസ് ആർ
ടി സി ജംഗ്ഷനിൽ നിന്നും ബൈക്കിൽ കയറ്റി തട്ടിക്കൊണ്ടുപോയ ഇയാൾ ആലപ്പുഴ ബീച്ചിന് സമീപമുള്ള ലോഡ്ജിലെത്തിച്ചാണ് ലൈംഗിക പീഡനത്തിന് വിധേയയാക്കിയത്. ഈമാസം ആറിന് പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ അടൂർ പോലീസ് കേസ് രജിസ്റ്റർ
ചെയ്ത് അന്വേഷണം ആരംഭിച്ചു . ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ IPS ന്റെ നിർദേശപ്രകാരം, അടൂർ ഡി വൈ എസ് പി ആർ ബിനുവിന്റെ മേൽനോട്ടത്തിൽ, അടൂർ
പോലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ചാലക്കുടിയിൽ നിന്ന് ഇന്ന് (11.06.2022) വെളുപ്പിന് പിടികൂടുകയായിരുന്നു. അഞ്ചൽ,
പുനലൂർ, കൊട്ടാരക്കര തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലായി പന്ത്രണ്ടോളം ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ തിരുവനന്തപുരം റേഞ്ച് ഡി ഐ ജിയുടെ ഉത്തരവ് പ്രകാരം
കൊല്ലം ജില്ലയിൽ നിന്നും നാടുകടത്തി ഉത്തരവായിരുന്നു.

 

തുടർന്ന്, എറണാകുളത്തേക്ക് കടന്ന ഇയാൾ, പോക്സോ കേസിൽ പോലീസ് തിരയുന്നുണ്ടെന്നറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് അറസ്റ്റിലായത്.അവിടെയുള്ള
കാമുകിക്കൊപ്പം തമിഴ്നാട്ടിലേക്ക് ബൈക്കിൽ കടക്കാൻ ശ്രമിക്കവെ പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു.

 

ഇയാളുടെ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം തുടർന്നുവെങ്കിലും ആ ഫോൺ ഉപയോഗത്തിലില്ലെന്ന് വ്യക്തമായി. ഫോൺ വിളിയുടെ വിശദാംശം പരിശോധിച്ചപ്പോൾ
സ്ഥിരമായി ഇയാൾ ഒരു നമ്പരിലേക്ക് വിളിച്ചിരുന്നന്നതായി കണ്ടെത്തി, ഈ നമ്പർ ഇയാളുടെ എറണാകുളത്തെ കാമുകിയുടെതായിരുന്നു. തുടർന്ന് ഈ നമ്പറിന്റെ ലൊക്കേഷൻ സൈബർ സെല്ലിന്റെ സഹായത്തോടെ തിരിച്ചറിഞ്ഞശേഷം എറണാകുളം കാക്കനാട് പോലീസ് സംഘം എത്തി. അവിടെ ഒരു ഹോസ്റ്റലിൽ ഇയാളും കാമുകിയും ഉണ്ടെന്ന് മനസ്സിലാക്കിയ പോലീസ് രാത്രി ഹോസ്റ്റൽ വളഞ്ഞ് ഉറക്കമുളച്ച് കാത്തിരുന്നു.

വെളുപ്പിന് പുറത്തിറങ്ങിയ ഇയാൾ പോലീസിന്റെ സാന്നിധ്യം എങ്ങനെയോ തിരിച്ചറിഞ്ഞപ്പോൾ കൂടെയുണ്ടായിരുന്ന കാമുകിയുമായി ഇരുചക്രവാഹനത്തിൽ ചാലക്കുടിയിലേക്ക് അതിവേഗം പാഞ്ഞു. ആതിരപ്പള്ളി, വാൽപ്പാറ വഴി തമിഴ്നാട്ടിൽ കടക്കുകയായിരുന്നു ലക്ഷ്യം. പോലീസ് ഇൻസ്‌പെക്ടറും സംഘവും പിന്തുടർന്ന് ചാലക്കുടിയ്ക്കും ആതിരപ്പള്ളിയ്ക്കും ഇടയിൽ വച്ച് സാഹസികമായ വാഹനചേസിങ്ങിലൂടെ പിടികൂടുകയാണുണ്ടായത്. ബൈക്ക് പോലിസ് പിടിച്ചെടുത്തു. വീടുകയറി ആക്രമണം,
സ്ത്രീകൾക്കുനേരെ അതിക്രമം, വധശ്രമം, പോലീസിനെ ആക്രമിക്കൽ തുടങ്ങിയ ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ, അടൂർ പോലീസ് പോക്സോ കേസെടുത്തവിവരം
അറിഞ്ഞാണ് മുങ്ങിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പോലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷ്, എസ്.ഐ മനീഷ്.എം, സിവിൽ പോലീസ് ഓഫീസർമാരായ
സൂരജ്,രതീഷ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.എസ്.ഐ ബിജു ജേക്കബ്, സിവിൽ പോലീസ് ഓഫീസർമാരായ റോബി ഐസക്, ശ്രീജിത്ത് എന്നിവരും അന്വേഷണത്തിൽ പങ്കെടുത്തു.

error: Content is protected !!