Input your search keywords and press Enter.

കൊല്ലം ജില്ല അറിയിപ്പുകള്‍

ശബ്ദമലിനീകരണത്തിനെതിരെ നടപടികള്‍ കര്‍ശനമാക്കും :ജില്ലാകലക്ടര്‍
ജില്ലയില്‍ ശബ്ദ മലിനീകരണത്തിനെതിരെ നടപടികള്‍ കര്‍ശനമാക്കാന്‍ ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ നിര്‍ദ്ദേശം നല്‍കി. ശബ്ദമലിനീകരണവുമായി ബന്ധപ്പെട്ട് കലക്ടറുടെ ചേംബറില്‍  കൂടിയ യോഗത്തിലാണ് തീരുമാനം. താലൂക്കുകള്‍ തോറും ശബ്ദമലിനീകരണം തടയാന്‍ രൂപീകരിച്ച സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം ശക്തമാക്കും. റവന്യു,പോലീസ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവ ചേര്‍ന്നായിരിക്കണം പ്രവര്‍ത്തനം ഏകോപിപ്പിക്കേണ്ടത്. കുട്ടികളെ ബാധിക്കുന്ന വിഷയങ്ങളില്‍ ഉടന്‍ ഇടപെട്ട് പരിഹാരം ഉണ്ടാക്കണം. മേഖലകള്‍ തിരിച്ചു  ശബ്ദമലിനീകരണം അളക്കാനുള്ള ഉപകരണങ്ങള്‍ പൊലീസിന് ലഭ്യമാക്കും. താലൂക്ക് തലത്തില്‍ ബോധവല്‍ക്കരണം നടത്താനും ആരാധനാലയങ്ങള്‍, സംഘടനകള്‍ എന്നിവയുടെ യോഗം വിളിക്കാനും തീരുമാനമായി. മൂന്ന് മാസം കൂടുമ്പോള്‍ താലൂക്ക് തലത്തിലെ നടപടികള്‍ അവലോകനം ചെയ്യും.
എ.ഡി.എം ആര്‍.ബീനാറാണി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍ജിനീയര്‍മാരായ പി.സിമി, അഭിരാമി.എസ്.കുമാര്‍, കൊല്ലം സിറ്റി അഡീഷണല്‍ എസ്.പി. സോണി ഉമ്മന്‍കോശി,  വിവിധ താലൂക്ക് തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

നിയമസഭാ പരിസ്ഥിതികമ്മിറ്റി  സന്ദര്‍ശനം നടത്തും
അഷ്ടമുടിക്കായലിലെ  ജലത്തിന്റെ ഗുണ നിലവാരം സംബന്ധിച്ച പ്രത്യേക റിപ്പോര്‍ട്ട് തയാറാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന നിയമസഭയുടെ പരിസ്ഥിതി കമ്മിറ്റി ജൂണ്‍ 22ന് രാവിലെ 10ന് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  യോഗം ചേരും.  തുടര്‍ന്ന് അഷ്ടമുടിക്കായലിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിക്കും. കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്‍ഡിന് എതിര്‍വശത്തെ ഭാഗവും കുരീപ്പുഴ ചണ്ടി ഡിപ്പോയ്ക്ക് സമീപവും അനുബന്ധപ്രദേശങ്ങളും സന്ദര്‍ശിക്കും.

തെളിനീരൊഴുകും നവകേരളം; പൂയപ്പള്ളിയില്‍ തുടക്കമായി
ജലസ്രോതസുകളുടെ പുനരുജ്ജീവനം ലക്ഷ്യമാക്കി തെളിനീരൊഴുകും നവകേരളം സമ്പൂര്‍ണ്ണ ശുചിത്വ യജ്ഞത്തിന്  പൂയപ്പള്ളി ഗ്രാമ പഞ്ചായത്തില്‍ തുടക്കമായി.
ഉദ്ഘാടനം  പൂയപ്പള്ളി  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസ്സി റോയി ചെങ്കുളം പതിമൂന്നാം  വാര്‍ഡില്‍ നിര്‍വഹിച്ചു. പദ്ധതിയുടെ ഭാഗമായി  ജലനടത്തം, ജലസദസ്സ് , മഴക്കാല പൂര്‍വ്വ ശുചീകരണ യജ്ഞം എന്നിവ സംഘടിപ്പിച്ചു .
വാര്‍ഡ് അംഗം ഉദയന്‍ അദ്ധ്യക്ഷനായി. ഹരിത കേരളം മിഷന്‍ റിസോഴ്സ് പേഴ്സണ്‍ സ്മിത വി. നായര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ എ.ഡിഎസ്, തൊഴിലുറപ്പ്, ഹരിത കര്‍മ്മ സേന അംഗങ്ങള്‍, ആശ വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

രജിസ്ട്രേഷന്‍ പുതുക്കാം
2000 ജനുവരി 1 മുതല്‍ 2022 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ത്ഥികളായ വിമുക്തഭട•ാര്‍ക്ക്  അവരുടെ തനത് സീനിയോറിറ്റി  നിലനിര്‍ത്തിക്കൊണ്ട്  ജൂണ്‍ 30 വരെ ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെട്ട് രജിസ്ട്രേഷന്‍ പുതുക്കാവുന്നതാണെന്ന് ജില്ലാ സൈനികക്ഷേമ ഓഫിസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0474 2792987.

വണ്‍ ടൈം വെരിഫിക്കേഷന്‍
ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് (പാര്‍ട്ട് 2- ബൈ ട്രാന്‍സ്ഫര്‍) തസ്തികയുടെ സാധ്യത പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ വണ്‍ ടൈം വെരിഫിക്കേഷന്‍ ജൂണ്‍ 20ന് കൊല്ലം ആണ്ടാമുക്കത്തുള്ള പിഎസ്.സി ഓഫിസില്‍ വെച്ചു നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ  ജനനതീയതി, യോഗ്യത എന്നിവ തെളിയിക്കുന്ന പ്രമാണങ്ങള്‍ പ്രൊഫൈലില്‍ അപ്ലോഡ് ചെയ്തു, അസല്‍ പ്രമാണങ്ങളുമായി പി.എസ്.സി ഓഫിസില്‍ ഹാജരാകണമെന്ന് ജില്ലാ ഓഫിസര്‍ അറിയിച്ചു.

മുട്ടക്കോഴികള്‍ വില്‍പ്പനയ്ക്ക്
അത്യുല്പാദന ശേഷിയുള്ള  ഗ്രാമശ്രീ മുട്ടക്കോഴികള്‍ 120 രൂപ നിരക്കില്‍ കുന്നിക്കോട് മൃഗാശുപത്രിയില്‍ വെച്ചു ജൂണ്‍ 19ന് രാവിലെ ഒന്‍പത് മുതല്‍  ഒരു മണി വരെ വിതരണം ചെയ്യുന്നു. 9383442238 എന്ന നമ്പറില്‍ ബുക്ക് ചെയ്യാം.
അത്യുല്പാദനശേഷിയുള്ള  ഗ്രാമശ്രീ മുട്ടക്കോഴികളെ 120 രൂപ നിരക്കില്‍ കുളപ്പാടം, നല്ലില മൃഗാശുപത്രികളില്‍ വെച്ചു  ജൂണ്‍ 19ന് രാവിലെ ഒന്‍പത് മുതല്‍  12 മണി വരെ വിതരണം ചെയ്യുന്നു. 7293778377 എന്ന നമ്പറില്‍ ബുക്ക് ചെയ്യാം.
സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്റെ( കെപ്‌കോ) കൊട്ടിയം  യൂണിറ്റി ലെ പൗള്‍ട്രി ഫാമില്‍ നിന്നും ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട കോഴിമുട്ടകള്‍ അഞ്ച് രൂപ നിര ക്കില്‍ ലഭ്യമാണ്. 9495000913, 9495000923 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

അപേക്ഷ ക്ഷണിച്ചു
സാമൂഹ്യ നീതി വകുപ്പിന്റെ  കൊല്ലം വൃദ്ധമന്ദിരത്തില്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ഫാമിലി പ്ലാനിങ് പ്രൊമോഷന്‍ ട്രസ്റ്റ് നടപ്പിലാക്കുന്ന സെക്കന്റ് ഇന്നിംഗ്‌സ് ഹോം പദ്ധതിയില്‍ സ്റ്റാഫ് നഴ്സ്(1), ഹൗസ്‌കീപ്പിംഗ് സ്റ്റാഫ് (3)  എന്നീ തസ്തികകളില്‍ ഒഴിവുണ്ട്.  സ്റ്റാഫ് നഴ്‌സിന് അംഗീകൃത നഴ്‌സിങ് ബിരുദം, ജി.എന്‍.എമ്മും ഹൗസ് കീപ്പിംഗ് സ്റ്റാഫിന് എട്ടാം ക്ലാസുമാണ് യോഗ്യത. മുന്‍പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. ബയോഡേറ്റ അയക്കേണ്ട വിലാസം  [email protected]. . അവസാന തീയതി ജൂണ്‍ 20. വിശദവിവരങ്ങള്‍ക്ക് 0471 2340585.

error: Content is protected !!