കോന്നിയില്‍ കുത്തക കച്ചവടക്കാരുടെ നേതൃത്വത്തില്‍ വഴിയോര കച്ചവടം തകൃതി . കായംകുളം . അടൂര്‍ ,പത്തനംതിട്ട ,പുനലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ കുത്തക വ്യാപാരികള്‍ തൊഴിലാളികളെ ഉപയോഗിച്ച് വാഹനങ്ങളില്‍ നിത്യ ഉപയോഗ സാധനങ്ങള്‍ വഴിയരുകില്‍ ഇട്ടു വില്‍പ്പന നടത്തുന്നത് തടയുവാന്‍ നിയമം ഉള്ളപ്പോള്‍ കോന്നി പഞ്ചായത്തും പോലീസും നടപടി സ്വീകരിക്കുന്നില്ല .
ലക്ഷകണക്കിന് രൂപ മുടക്കി കോന്നിയില്‍ വ്യാപാരം നടത്തുന്ന കച്ചവട സ്ഥാപനങ്ങള്‍ വഴിയോര കച്ചവടക്കാരുടെ ബാഹുല്യം മൂലം നഷ്ടത്തില്‍ ആണ് പ്രവര്‍ത്തിക്കുന്നത് . പലകുറി പഞ്ചായത്തിലും പോലീസിലും വ്യാപാരി സമിതി പരാതി കൊടുത്തു .കഴിഞ്ഞ ദിവസവും പഞ്ചായത്തില്‍ എത്തി പരാതി ഉന്നയിച്ചു . പരിഹരിക്കാം എന്നുള്ള മറുപടി അല്ലാതെ കോന്നി പഞ്ചായത്ത് ഭാഗത്ത് നിന്നും ഒന്നും ഉണ്ടായില്ല .
മീനും , മുളകും ,മല്ലിയും ഉലുവയും ,ചെറുനാരങ്ങ , കുടംപുളി സവാള ,ചെറു ഉള്ളി , മാങ്ങ ,നാരങ്ങ , പഴവര്‍ഗ്ഗം എന്ന് വേണ്ട എല്ലാ സാധനവും കോന്നി റോഡില്‍ വാഹനങ്ങളില്‍ ലഭിക്കും . ഈ പഴ വര്‍ഗ്ഗങ്ങളില്‍ മാരകമായ വിഷവസ്തുക്കള്‍ ഉണ്ട് . ഇത് വാങ്ങി കഴിച്ചു രോഗം വന്നാല്‍ ആരുടെ പേരില്‍ പരാതി കൊടുക്കും . ഭക്ഷ്യ വകുപ്പ് കോന്നിയിലെ വ്യാപാര സ്ഥാപനങ്ങളില്‍കയറി ഇറങ്ങി സാമ്പിള്‍ ശേഖരിക്കുമ്പോള്‍ വഴിയരുകിലെ വാഹനങ്ങളില്‍ ഉള്ള ഭക്ഷ്യ വസ്തുക്കള്‍ പരിശോധിക്കുന്നില്ല .
വ്യക്തമായ വിലാസം ഇല്ലാതെ ചെറു വാഹനങ്ങളില്‍ മൊത്ത വിതരണക്കാര്‍ നടത്തുന്ന വഴിയോര വ്യാപാരം കോന്നിയിലെ സ്ഥിരം കടകളില്‍ ഇരുന്നു വ്യാപാരം ചെയ്യുന്നവര്‍ക്ക് വലിയ ബാധ്യത വരുത്തി തീര്‍ക്കുന്നു . ഇതൊന്നും കാണുവാന്‍ കോന്നി പഞ്ചായത്തിനോ പോലീസിനോ കഴിയുന്നില്ല എങ്കില്‍ വ്യാപാരി സമിതി നേരിട്ട് ഈ വാഹന കച്ചവടം തടയും എന്ന് അറിയിച്ചു . കോന്നി പഞ്ചായത്ത് ഓഫീസ് ഉപരോധം അടക്കമുള്ള സമര പരിപാടികളും വരും ദിവസം നടക്കും .
നാളെ രാവിലെ മുഴുവന്‍ വ്യാപാരി സമിതി അംഗങ്ങളും വഴിയോര കച്ചവടത്തിന് എതിരെ അണിനിരക്കും എന്ന് വ്യാപാരി സമിതി കോന്നി സെക്രട്ടറി രാജഗോപാല്‍ അറിയിച്ചു